കെഎസ്എഫ്ഇ നിരവധി ചിട്ടി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ചിട്ടിയും ഓരോ കാലാവധിയ്ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഏപ്രിൽ 1ന് ശേഷം ആരംഭിക്കുന്ന ചിട്ടികളെല്ലാം കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന പദ്ധതിയ്ക്ക് കീഴിലായിരിക്കും. അതിനാൽ ഇപ്പോഴുള്ള പുതിയ ചിട്ടികളിൽ ചേരുന്നവർക്ക് നിരവധി സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
ഉയർന്ന ലാഭവിഹിതമുള്ള ചിട്ടികളാണ് ആഗ്രഹിക്കുന്നതെങ്കിൽ കെഎസ്എഫ്ഇ 14 ലക്ഷത്തിൻ്റെ പുതിയ ചിട്ടിയിൽ ചേരാം. ഇത് 100 മാസത്തെ കാലാവധിയുള്ള സാധാരണ ചിട്ടിയാണ്. അതായത് 100 മാസത്തേക്ക് പ്രതിമാസം 14,000 രൂപ അടക്കുന്ന 14 ലക്ഷത്തിൻ്റെ ചിട്ടി. ഏതൊരു സാധാരണക്കാരനും ചേരാവുന്ന ഈ ചിട്ടിയിൽ ആദ്യ മാസത്തിൽ 14,000 രൂപ അടച്ചാലും രണ്ടാം മാസം മുതൽ അടക്കേണ്ടി വരുന്ന 10,500 രൂപയാണ്. അതായത് 30% കിഴിവിൽ ചിട്ടി വിളിക്കുന്നതിനാൽ ഏകദേശം 50 മാസത്തോളം 3,500 രൂപ ലാഭവിഹിതം ലഭിക്കും.
ഈ കാലയളവിൽ നിരവധി ആളുകൾ 30% താഴ്ത്തി വിളിക്കാനുണ്ടായിരിക്കും. എന്നാൽ പെട്ടെന്ന് പണത്തിന് ആവശ്യമുള്ളവർക്ക് ഈ ചിട്ടി അനുയോജ്യമല്ല. കാരണം 100 മാസത്തെ കാലാവധിയിൽ നിരവധി ആവശ്യക്കാർ ഉണ്ടായിരിക്കും. പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ ഉടനെ തന്നെ ചിട്ടി ലഭിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ അത്യാവശ്യക്കാരുണ്ടെങ്കിൽ ഹ്രസ്വകാല ചിട്ടികളെ സമീപിക്കുന്നതാണ് ഉചിതം.
ചിട്ടി ലഭിച്ചാൽ എങ്ങനെ പിൻവലിക്കാം?
സാധാരണഗതിയിൽ നിങ്ങൾക്ക് ചിട്ടിയിൽ ചേർന്ന് ആദ്യ മാസങ്ങളിൽ തന്നെ ചിട്ടിപ്പണം ലഭിക്കുകയാണെങ്കിൽ കെഎസ്എഫ്ഇ ആവശ്യപ്പെടുന്ന ജാമ്യ വ്യവസ്ഥകളോടെ പണം പിൻവലിക്കാം. എന്നാൽ നിങ്ങൾക്ക് ഈ പണം കൂടുതൽ വളർത്തണമെന്നാണ് ആഗ്രഹമെങ്കിൽ ഈ ചിട്ടി വിളിച്ച പണം കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കുക. ശേഷം മറ്റൊരു ചിട്ടിയിൽ കൂടെ ചേരുക.

നിലവിൽ ചിട്ടിത്തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ചാൽ പ്രതിവർഷം 8.50% പലിശ നിരക്കിൽ വരുമാനം ലഭിക്കും. ഈ പലിശത്തുക രണ്ടാമത്തെ ചിട്ടിയുടെ പ്രതിമാസ തവണയിലേക്ക് അടക്കാൻ ശ്രമിക്കുക. എങ്കിൽ ആദ്യത്തെ ചിട്ടിയുടെ മാസത്തവണകൾ മാത്രമാണ് നിങ്ങൾ അടക്കേണ്ടി വരുന്നത്. ചിലപ്പോൾ രണ്ടാമത്തെ ചിട്ടിയുടെ മാസത്തവണ കൂടുതലാണെങ്കിൽ മാത്രം ചെറിയ തുക പലിശത്തുകക്കൊപ്പം ചേർക്കേണ്ടി വന്നേക്കാം. ഫലത്തിൽ ഒരു ചിട്ടി മാത്രമാണ് നിങ്ങൾ അടക്കുന്നത്. നിങ്ങൾ രണ്ടാമതൊരു ചിട്ടിയും ചേർന്നാൽ രണ്ട് ചിട്ടിയിൽ നിന്നും പണം ലഭിക്കും. ഇത് നിങ്ങളുടെ നിക്ഷേപത്തെ വളർത്താൻ സഹായിക്കുന്നു.
ആർക്കെല്ലാം ഈ ചിട്ടിയിൽ ചേരാം?
ഇത് എല്ലാ തരം ആളുകൾ ചേരാവുന്ന ചിട്ടിയാണ്. പ്രത്യേകിച്ച് പ്രവാസികൾക്കും യുവാക്കൾക്കും ഇതിലൂടെ വലിയ നേട്ടം കൈവരിക്കാം. സമ്പാദ്യ പദ്ധതികൾ തിരയുന്ന യുവാക്കൾക്ക് ഈ കെഎസ്എഫ്ഇ ചിട്ടി ഒരു മികച്ച തിരഞ്ഞെടുപ്പാവുന്നു. ഇതിലൂടെ ഭാവിയിലെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ പൂർത്തീകരിക്കാം....
ആദ്യ ലേലത്തിൽ എത്ര കിട്ടും?
ഈ ചിട്ടിയിൽ ആദ്യത്തെ മാസങ്ങളിൽ 30% കിഴിവിലാണ് ലേലം വിളിക്കുന്നത്. അതിനാൽ 9,80,000 രൂപ ലഭിക്കും. എന്നാൽ പരമാവധി 13,30,000 രൂപ വരെ ഈ ചിട്ടിയിലൂടെ ലഭിക്കും. കാലാവധി അവസാനിക്കുന്നതു വരെ ലേലം വിളിക്കാതെ കാത്തിരുന്നാൽ 13 ലക്ഷത്തിനു മുകളിൽ സ്വന്തമാക്കാൻ സാധിക്കും.
ഈ ചിട്ടി എവിടെ ചേരാം?
കെഎസ്എഫ്ഇയുടെ 14 ലക്ഷത്തിൻ്റെ ഈ ചിട്ടി കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന പദ്ധതിക്ക് കീഴിലാണ്. പട്ടാമ്പിയിലെ കൂറ്റനാട് ബ്രാഞ്ചിലാണ് ഈ ചിട്ടി ലഭിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
