നല്ലൊരു സാമ്പത്തിക നിക്ഷേപത്തിനു വേണ്ടി തിരയുന്നവർക്ക് കെ.എസ്.എഫ്.ഇ ഒരു മികച്ച ഓപ്ഷനാണ്. കൊള്ള ലാഭം കൊയ്യുന്ന പല നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫിനാൻസ് കമ്പനിയാണ് കെ.എസ്.എഫ്.ഇ. ഇവിടെ വെറും ചിട്ടികൾ മാത്രമല്ല പ്രവർത്തിക്കുന്നത്. വിവിധ വായ്പാ പദ്ധതികളും നിക്ഷേപങ്ങളും ഉണ്ട്.
സാമ്പത്തിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ യുടെ ചിട്ടികളിൽ നിക്ഷേപിക്കാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഇല്ലാത്തവർക്ക് ദീർഘകാലത്തെ ചിട്ടികളിൽ ചേർന്ന് വലിയ നേട്ടങ്ങൾ ഉറപ്പാക്കാം. പൊതുവേ 100-120 മാസം വരെയാണ് ചിട്ടികളുടെ കാലാവധി വരുന്നത്. പക്ഷേ 50, 40, 30 മാസത്തെ ചിട്ടികളും നിലവിലുണ്ട്. കോടികൾ സ്വന്തമാക്കുന്ന വമ്പൻ ചിട്ടികളും കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്.
കെ.എസ്.എഫ്.ഇ ചിട്ടികൾ വളരെ ലളിതവും എന്നാൽ സുരക്ഷിത സാമ്പത്തിക നേട്ടവും ഉറപ്പ് വരുത്തുന്നു. മുകളിൽ പറഞ്ഞതു പോലെ വലിയ സാമ്പത്തിക തുക കൈവരിക്കുമ്പോൾ നിങ്ങൾക്ക് നികുതി അടക്കേണ്ടി വരുമോ? ഇത് പൊതുവേ എല്ലാവരുടേയും സംശയമാണ്. ഇതിനെ കുറിച്ച് വിശദമായി പരിശോധിക്കാം.....
കെ.എസ്.എഫ്.ഇ ചിട്ടിത്തുകയ്ക്ക് നികുതി ബാധകമാണോ?
കെ.എസ്.എഫ്.ഇയിൽ നിങ്ങൾ ഏത് ചിട്ടിയിൽ ചേർന്നാലും തവണകളില്ലാതെ കൃത്യമായി അടച്ചാൽ ആ തുക വർദ്ധിക്കും. അതൊരു വലിയ തുകയായി മാറും. അതായത് ചിട്ടി സമയത്ത് നറുക്ക് വീഴുകയോ ചിട്ടി ലേലത്തിൽ പിടിക്കുകയോ ചെയ്യും. ഈ രണ്ട് രീതിയിലൂടേയും നിങ്ങൾ ചേർന്ന ചിട്ടിയുടെ വലിപ്പത്തിനു ആനുപാതികമായിട്ടുള്ള വലിയ തുകയായിരിക്കും ലഭിക്കുന്നത്.

ഉദാഹരണത്തിന്, 50 മാസത്തേക്ക് 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നാൽ ഈ കാലയളവിനുള്ളിൽ നറുക്കെടുപ്പിലൂടെയോ അല്ലെങ്കിൽ ലേലത്തിലൂടെയോ ചിട്ടിത്തുക ലഭിക്കും. 3,50,000 രൂപയ്ക്കും 4,75,000 രൂപയ്ക്കും ഇടക്കുള്ള ഒരു തുക നിങ്ങൾക്ക് ലഭിക്കും.
ഒരുപക്ഷേ നിങ്ങൾ 100 മാസത്തെ കാലാവധിയുള്ള 25 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നുവെങ്കിൽ ഈ ചിട്ടിയുടെ കാലയളവിനിടയിൽ ചിട്ടിത്തുക ലഭിക്കും. അതായത് 17,500,00 രൂപയ്ക്കും, 23,750,00 രൂപയ്ക്കും ഇടയിലുള്ള തുക നിങ്ങൾക്ക് ഉറപ്പാക്കാം.
നികുതി അടക്കേണ്ട സാഹചര്യം ഏതാണ്?
ഇത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്ക് നികുതി അടക്കേണ്ടതില്ല. എന്നാൽ ഈ തുക പിന്നീട് വരുമാനമാക്കുകയും അത് നികുതി പരിധിയ്ക്ക് മുകളിലും ആണെങ്കിൽ അതിനു നികുതി അടക്കേണ്ടി വരും.
ഉദാഹരണത്തിന് നിങ്ങൾക്ക് 20 ലക്ഷം രൂപ ചിട്ടി കിട്ടിയെങ്കിൽ അതിനു യാതൊരു നികുതിയും അടക്കേണ്ടി വരില്ല. എന്നാൽ ഈ 20 ലക്ഷം രൂപ നിങ്ങൾ ഒരു എഫ്.ഡിയായി നിക്ഷേപിച്ചാൽ പ്രതിവർഷം വലിയ തുക വരുമാനമായി സ്വന്തമാക്കാം. ഈ പലിശ നികുതി പരിധിയ്ക്കു മുകളിലാണെങ്കിൽ നിങ്ങൾ നികുതി അടക്കാൻ ബാധ്യസ്ഥനാണ്.
അതായത്, ചിട്ടിയിൽ നിന്നും കിട്ടുന്ന തുകയ്ക്ക് നികുതി ബാധകമല്ല. പക്ഷേ ആ തുക ഉപയോഗിച്ച് മറ്റു വരുമാനം ഉണ്ടാക്കിയാൽ അതിനു നികുതി ഈടാക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
