10 ലക്ഷം വേണോ? എങ്കിൽ ബാങ്ക് വായ്പയോ മറ്റു മാർഗങ്ങളോ സ്വീകരിക്കാതെ തന്നെ പണം കൈയിലെത്തും. അതിനു ഏറ്റവും ബെസ്റ്റ് ഓപ്ഷൻ കെ.എസ്.എഫ്.ഇ ചിട്ടികളാണ്. പലിശയില്ലാതെ 10 ലക്ഷം ഉറപ്പാക്കാം. പെട്ടെന്ന് പണത്തിന് ആവശ്യമില്ലാത്തവർക്കും വലിയ സാമ്പത്തിക ലക്ഷ്യത്തിനായി കാത്തിരിക്കുന്നവർക്കും കെ.എസ്.എഫ്.ഇയുടെ 100 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം. പ്രതിമാസം കുറഞ്ഞ നിക്ഷേപത്തിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്താം.
ഉടൻ തന്നെ പണത്തിന് ആവശ്യമുള്ളവർക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കാം. എന്നാൽ വായ്പാ തുകയേക്കാൾ പലിശയും നിങ്ങൾ അടക്കേണ്ടി വരുമെന്നത് ഓർമിക്കുക.
10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം...
പ്രതിമാസം 10,000 രൂപ തിരിച്ചടവ് വരുന്ന 100 മാസത്തെ കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടിയാണിത്. ഏകദേശം 60 മാസം വരെ 30% കിഴിവിലായിരിക്കും ഈ ചിട്ടി വിളിക്കുന്നത്. കാരണം ഈ ചിട്ടിയിൽ 100 അംഗങ്ങളാണ് ഉള്ളത്. അതിനാൽ ആവശ്യക്കാരുടെ എണ്ണം താരതമ്യേന കൂടുതലാണ്. അതിനാൽ ഇത്രയും മാസങ്ങൾ 30% കിഴിവിൽ ചിട്ടി വിളിക്കാൻ കാരണമാവുന്നു.
ചിട്ടി ആരംഭിച്ച് ആദ്യത്തെ ലേലത്തിൽ തന്നെ 30 ശതമാനം കിഴിവിൽ ചിട്ടി വിളിച്ചെടുത്താൽ ലഭിക്കുന്നത് 7 ലക്ഷമാണ്. നിങ്ങൾ ആദ്യത്തെ മാസത്തിൽ പ്രതിമാസ തിരിച്ചടവ് 10,000 രൂപയാണ് അടക്കുന്നത്. പക്ഷേ രണ്ടാം മാസം മുതൽ 30 ശതമാനം കിഴിവിൽ 7,500 രൂപയാണ് അടക്കേണ്ടത്. എത്ര മാസം വരെ 30 ശതമാനം കിഴിവ് ലഭിക്കുമോ അത്രയും നാൾ 7,500 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് വരുന്നത്. 10 ലക്ഷത്തിന്റെ ചിട്ടിയിൽ പരമാവധി 8,50,000 രൂപ വരെ നിങ്ങൾക്ക് ലഭിക്കും.

7 ലക്ഷം കിട്ടിയാലും മറ്റു ചാർജുകൾ എന്തെല്ലാം...?
7 ലക്ഷം കിട്ടിയാൽ 9,000 രൂപ ജി.എസ്.ടി നൽകേണ്ടി വരും. അതുപോലെ ഡോക്യുമെൻ്റേഷൻ ചാർജായി 236 രൂപയും ഈടാക്കും. ഈ ചാർജുകൾ ഈടാക്കിയാൽ 6,90,764 രൂപയാണ് ലഭിക്കുന്നത്. നിങ്ങൾക്ക് കെ.എസ്.എഫ്.ഇ ആവശ്യപ്പെടുന്ന ജാമ്യം നൽകി ഈ പണം പിൻവലിക്കാം. ഇത്തരം ജാമ്യം നൽകാൻ ഇല്ലാത്തവർക്ക് കെ.എസ്.എഫ്.ഇയിൽ തന്നെ ഇത് ഡെപ്പോസിറ്റ് ചെയ്യാം.
ചിട്ടിപ്പണം കെ.എസ്.എഫ്.ഇയിൽ ഡെപ്പോസിറ്റ് ചെയ്താലുള്ള നേട്ടങ്ങൾ...
ചിട്ടിപ്പണം എഫ്.ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8.5% പലിശ ലഭിക്കും. ഈ പലിശ അനുസരിച്ച് നിങ്ങൾക്ക് ഒരു വർഷത്തേക്ക് പലിശ മാത്രം 58714 രൂപ കിട്ടും. അതായത് ഒരു മാസം നിങ്ങൾക്ക് 4892 രൂപയാണ് പലിശയായി ലഭിക്കുന്നത്. ഇനി പ്രതിമാസ തിരിച്ചടവ് തുക പരിശോധിച്ചാൽ ഈ പലിശ തുക ലഭിക്കുമ്പോൾ 2608 രൂപയാണ് നിങ്ങൾക്ക് തിരിച്ചടവ് വരുന്നത്. മൂന്നാമത്തെ മാസം മുതൽ ഈ തുകയാണ് തിരിച്ചടവ് നൽകേണ്ടത്.
അതായത് 4892 രൂപയും പ്രതിമാസ കിഴിവ് തുകയായ 2500 രൂപയും ചേർന്നാൽ 7392 രൂപയാവും. ഇത് പ്രതിമാസ തുകയായ 10,000 രൂപയിൽ നിന്ന് കുറക്കുമ്പോഴാണ് മുകളിലെ 2608 രൂപ ലഭിക്കുന്നത്. അതായത് 100 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടിക്ക് പ്രതിമാസം വെറും 2608 രൂപ മാത്രം നിങ്ങൾക്ക് അടച്ചാൽ മതി.
മൊത്തം പലിശ എത്രയാണ്?
ഇവിടെ പ്രതിമാസ പലിശ 4892 രൂപയാണ്. എങ്ങനെയെങ്കിലും നിങ്ങൾക്ക് മൊത്തം കാലാവധിയിൽ ലഭിക്കുന്ന പലിശ മാത്രം 4,79,416 രൂപ ലഭിക്കും. മൊത്തം ചിട്ടി അടവിൽ ഏകദേശം ലഭിക്കുന്ന കിഴിവ് 1,50,000 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
