ചെറിയ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന നിരവധി ചിട്ടികൾ കെ.എസ്.എഫ്.ഇയിൽ ഉണ്ട്. പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ഇത്തരം ചിട്ടികളിലൂടെ നേട്ടം ഉറപ്പാക്കാം. ഓരോ ചിട്ടിയും വ്യത്യസ്ത കാലാവധിയുള്ളതാണ്. അതിനനുസരിച്ച് നിങ്ങൾക്ക് ചിട്ടി തിരഞ്ഞെടുക്കാം. ഇപ്പോൾ ഹാർമണി ചിട്ടീസ് 2025 എന്ന ഹ്രസ്വകാല പദ്ധതി ആരംഭിച്ചിരിക്കുകയാണ് കെ.എസ്.എഫ്.ഇ. ഇത് വമ്പൻ നേട്ടങ്ങളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
ഹാർമണി ചിട്ടീസ് 2025 പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി വരെയാണ്. ഈ സ്കീമിൻ്റെ കീഴിൽ നിരവധി ചിട്ടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ചിട്ടികളിൽ നിശ്ചിത കാലങ്ങളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഓരോ ബ്രാഞ്ചുകളിലും നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
ബ്രാഞ്ച് തലത്തിൽ നടക്കുന്ന നറുക്കെടുപ്പിൽ അഞ്ചു പേരിൽ നിന്നും ഒരാൾക്ക് 1500 രൂപ വില വരുന്ന ഒരു ഫ്യുവൽ കാർഡ് സമ്മാനമായി ലഭിക്കും. എന്നാൽ ഈ സ്കീമിൻ്റെ ബമ്പർ സമ്മാനം 100 പേർക്ക് സിംഗപൂരിലേക്കുള്ള യാത്രയാണ്. ഇത് സംസ്ഥാന തലത്തിലാണ് തിരഞ്ഞെടുക്കുന്നത്.
ഹാർമണി ചിട്ടീസ് 2025 സ്കീമിൽ ഉൾപ്പെടുന്ന ഒരു ചിട്ടിയാണ് 100 മാസ കാലാവധിയിൽ പ്രവർത്തിക്കുന്ന 14 ലക്ഷത്തിൻ്റെ ചിട്ടി. ഈ ചിട്ടിയിൽ ചേർന്നാൽ വിവിധ നേട്ടങ്ങൾ ഉറപ്പാക്കാം.....

14 ലക്ഷത്തിൻ്റെ ചിട്ടി...
ഈ ചിട്ടി ഹാർമണി ചിട്ടീസ് 2025 സ്കീമിൽ ഉൾപ്പെടുന്നതിനാൽ 100 അംഗങ്ങളുള്ള ഈ ചിട്ടിയിൽ 20 പേർക്ക് ബ്രാഞ്ച് തല സമ്മാനമായ ഫ്യുവൽ കാർഡ് ലഭിക്കും. ചിട്ടിയുടെ ലേലം നടക്കുന്ന ദിവസം തന്നെ അതിൻ്റെ വിജയികളെ തിരിഞ്ഞെടുക്കും. ഈ 14 ലക്ഷത്തിന്റെ ദീർഘകാല ചിട്ടിയിൽ നിന്ന് പരമാവധി നിങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന തുക 13.30 ലക്ഷം രൂപയാണ്.
ഈ ചിട്ടിയിൽ നിങ്ങൾ പ്രതിമാസം 14,000 രൂപ അടക്കേണ്ടി വരുന്നു. 100 മാസത്തെ ചിട്ടിയിലൂടെ പെട്ടെന്ന് ചിട്ടിത്തുക ലഭിക്കണമെന്നില്ല. ചിട്ടിപ്പണം ലഭിക്കുന്നതിനു മുന്നേ പണം ആവശ്യം വന്നാൽ സലയുടെ 50 ശതമാനം വരെ വായ്പ എടുക്കാനും സാധിക്കും...
ഈ ചിട്ടിയിൽ ചേർന്നാൽ കെ.എസ്.എഫ്.ഇയുടെ ഏത് ബ്രാഞ്ചിലൂടെയും പ്രതിമാസ തിരിച്ചടവ് നടത്താം. മാത്രമല്ല കെ.എസ്.എഫ്.ഇ പവർ ആപ്പ് വഴിയും നിങ്ങൾ പ്രതിമാസ തവണകൾ അടക്കുവാൻ സാധിക്കുന്നു.
14 ലക്ഷത്തിൻ്റെ ചിട്ടിയിലൂടെ എത്ര രൂപ വരെ നേടാം....
ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 70,000 രൂപയാണ്. ജിഎസ്ടി 12,600 രൂപയും ഡോക്യുമെൻ്റേഷൻ ചാർജ് 236 രൂപയുമാണ്. ഈ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 9.80 ലക്ഷം രൂപയാണ്. ആദ്യത്തെ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുത്താൽ 9.80 ലക്ഷം ലഭിക്കും. അതിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കിയാൽ ലഭിക്കുന്നത് 9,67,164 രൂപയാണ്.
ഈ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ 8.75% പലിശ നിരക്കോടെ ലാഭം കൊയ്യാം. അതായത് ഈ നിക്ഷേപത്തിലൂടെ പ്രതിവർഷം 84,626 രൂപ ലഭിക്കും. അതായത് ഓരോ മാസവും 7052 രൂപ ലഭിക്കും.
30% കിഴിവിൽ ചിട്ടി വിളിച്ചാൽ 3,500 രൂപയാണ് ഡിവിഡൻ്റ് ലഭിക്കുന്നത്. അതിനാൽ രണ്ടാമത്തെ തിരിച്ചടവ് മുതൽ 10,500 രൂപയായിരിക്കും. എന്നാൽ ഈ ചിട്ടിത്തുക നിങ്ങൾ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കുന്നുവെങ്കിൽ ഡിവിഡൻ്റും 7052 രൂപ പലിശയും കിഴിച്ചാൽ മൂന്നാമത്തെ ഇൻസ്റ്റാൾമെൻ്റ് മുതൽ അടക്കേണ്ടി വരിക 3448 രൂപയാണ്.
നിങ്ങൾ കെ.എസ്.എഫ്.ഇയിൽ ഈ ചിട്ടിത്തുക നിക്ഷേപിക്കുമ്പോൾ മാത്രമാണ് പ്രതിമാസ തുകയായി 3,448 രൂപ അടക്കേണ്ടി വരിക. എന്നാൽ അത് നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് നിക്ഷേപിക്കാവുന്നതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
