ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ഒരു ഭവനം. പലർക്കും ഇതിനായി പണം കണ്ടെത്താൻ സാധിക്കാറില്ല. അതിന് പല കാരണങ്ങളുണ്ട്. ഭവന വായ്പകളെ സമീപിച്ചാൽ വർഷങ്ങളോളം ഭീമമായ പലിശയും ചേർത്ത് തിരിച്ചടവ് നടത്തണം. എന്നാൽ പലിശ അടക്കാതെ നിരവധി തിരിച്ചടവ് കിഴിവുകളോടെ ഒരു വലിയ തുക കിട്ടും. അതായത് കെ.എസ്.എഫ്.ഇയിലൂടെ വെറും 3 വർഷം കൊണ്ട് പലിശയില്ലാതെ 40 ലക്ഷം ഉറപ്പാക്കാം.
കെ.എസ്.എഫ്.ഇ വിവിധ ചിട്ടികൾക്ക് പേരു കേട്ട സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. കേരളത്തിലുടനീളം കെ.എസ്.എഫ്.ഇക്ക് ബ്രാഞ്ചുകളുണ്ട്. ഓരോ ബ്രാഞ്ചുകളിലും വ്യത്യസ്ത ചിട്ടി സ്കീമുകൾ ഉണ്ടായിരിക്കും. അതിനാൽ നിങ്ങളുടെ തൊട്ടുത്തുള്ള ശാഖയിൽ ഏതെല്ലാം സ്കീമുകളുണ്ടെന്നും, അതിൽ നിങ്ങൾക്ക് അനുയോജ്യമായത് ഏതാണെന്നും മനസിലാക്കുക. ഭാവിയിലേക്ക് വലിയ തുക ആഗ്രഹിക്കുന്നവർക്ക് ദീർഘകാല ചിട്ടികളായിരിക്കും ഉചിതം.
വീട് എന്നത് വലിയൊരു സ്വപ്നമാണ്. സാധാരണ ഒരു ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി വരുന്നത് പരമാവധി 30 വർഷം വരെയാണ്. എന്നാൽ 3 വർഷം കൊണ്ട് അതായത് 40 മാസം കൊണ്ട് അടച്ചു തീർക്കാവുന്ന ഒരു കിടിലൻ കെ.എസ്.എഫ്.ഇ ചിട്ടിയെ കുറിച്ച് അറിയാം;

3 വർഷം കൊണ്ട് 40 ലക്ഷം.....
3 വർഷവും 4 മാസവും കൊണ്ടാണ് 40 ലക്ഷത്തിന്റെ ചിട്ടിക്കാലാവധി വരുന്നത്. പ്രതിമാസം 1 ലക്ഷം തിരിച്ചടവ് വരുന്ന 40 മാസത്തേക്കുള്ള ചിട്ടി. ഈ ചിട്ടിയിൽ 40 അംഗങ്ങളുണ്ടാവും. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യമുള്ളവർക്ക് ആദ്യ മാസത്തിൽ തന്നെ ചിട്ടി വിളിക്കാം. ആദ്യത്തെ കുറച്ച് മാസങ്ങൾ 30 ശതമാനം കിഴിവിലാണ് ചിട്ടി വിളിക്കുന്നത്.
ഇത്തരത്തിൽ ചിട്ടി വിളിച്ചാൽ നിങ്ങൾക്ക് 28 ലക്ഷം രൂപ വരെ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 38 ലക്ഷം വരെയാണ്. അതായത് 12 ലക്ഷത്തോളം വ്യത്യാസം വരും. സ്വാഭാവികമായും അത് നഷ്ടമാണ്.
30 ശതമാനം കിഴിവിൽ രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് 75,000 രൂപയായിരിക്കും. 30 ശതമാനം ഡിവിഡന്റ് ലഭിക്കുന്ന കാലമത്രയും 75,000 രൂപ മാത്രമേ പ്രതിമാസം നൽകേണ്ടതുള്ളൂ.
എന്നാൽ വീട് പണിയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അതിലും ഉയർന്ന തുക ആവശ്യമായതിനാൽ ചിട്ടി വിളിക്കാതെ മുന്നോട്ട് പോവാം. ഇവിടെ നിങ്ങൾക്ക് അവസാന മാസം വരെ നിക്ഷേപിക്കാം. 38ാമത്തെ മാസത്തിലോ 39ാമത്തെ മാസത്തിലോ നിങ്ങൾക്ക് ചിട്ടി എടുക്കാം. ഈ സമയം ഡിവിഡൻ്റ് ഉണ്ടായിരിക്കില്ല, അതിനാൽ 38 ലക്ഷം വരെ നിങ്ങൾക്ക് ലഭിക്കും.
40 മാസത്തിനുള്ളിൽ എത്ര രൂപ വരെ ചിട്ടി വിളിച്ചെടുക്കാം?
ഇവിടെ നിങ്ങൾ 10 മാസത്തിനകം ചിട്ടി വിളിച്ചാൽ 28 ലക്ഷം മുതൽ 30 ലക്ഷം വരെ ചിട്ടി കിട്ടാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ സാമ്പത്തിക ആവശ്യമുണ്ടെങ്കിൽ കഴിവതും 30 ലക്ഷത്തിൽ തന്നെ ലോക്ക് ചെയ്യാൻ ശ്രമിക്കുക. 10 മുതൽ 20 മാസത്തിനുള്ളിലാണ് ചിട്ടി വിളിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഏകദേശം 33 ലക്ഷം വരെ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ 20 മുതൽ 30 മാസത്തിനുള്ളിൽ ഈ ചിട്ടി വിളിച്ചാൽ 36 ലക്ഷം വരെ തുക ലഭിച്ചേക്കാം.
എപ്പോഴും ശ്രദ്ധിക്കേണ്ടത് നിങ്ങൾക്ക് ലഭിക്കുന്ന ചിട്ടിത്തുകയിൽ നിന്നും ജി.എസ്.ടിയും ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കും. 30 മുതൽ 40 മാസത്തിനുള്ളിൽ 38 ലക്ഷം വരെ ലഭിച്ചാൽ ആ തുകക്ക് നിങ്ങളുടെ സ്വപ്ന ഭവനം പണിയാം. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാത്തവർക്ക് ഈ ചിട്ടിയിൽ ചേരാം. പ്രതിമാസം 1 ലക്ഷം വരെയാണ് തിരിച്ചടവ് വരുന്നത്. അതിനാൽ അത്രയും തുക അടക്കാൻ സാധിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications