കെഎസ്എഫ്ഇ ചിട്ടികൾ സാമ്പത്തിക സുരക്ഷയും നേട്ടവും വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച സമ്പാദ്യ ഉപകരണമാണ്. കേരള സർക്കാറിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനാൽ സാമ്പത്തിക സുരക്ഷ 100 ശതമാനമാണ്. എന്നാൽ പലപ്പോഴും ആളുകൾ ചിട്ടിയെ കുറിച്ച് തെറ്റായി മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതാണ് ചിട്ടികൾ ഉപയോഗിക്കാതിരിക്കുന്നതിന് കാരണം. ഒരു സാധാരണ വായ്പയേക്കാൾ പലിശയില്ലാതെ ഉയർന്ന പണം ഉറപ്പാക്കാൻ ചിട്ടിയിലൂടെ സാധിക്കും.
പെട്ടെന്ന് ഒരു ആവശ്യം വരുമ്പോൾ ഉയർന്ന പലിശ നിരക്കുള്ള വായ്പകളേക്കാൾ എത്രയോ നല്ലതാണ് ഈ ചിട്ടികൾ. കെഎസ്എഫ്ഇ ചിട്ടിയുടെ ഏറ്റവും വലിയ പലിശ നിരക്ക് ഈടാക്കില്ല, മാത്രമല്ല എല്ലാ മാസവും ലാഭവിഹിതം ലഭിക്കുന്നതിനാൽ ആദ്യമാസത്തിനു ശേഷം കുറഞ്ഞ പ്രതിമാസ തുകയേ അടക്കേണ്ടി വരുന്നുള്ളൂ. ചിട്ടിയെ കുറിച്ച് പഠിക്കാൻ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;
ചെറിയ തുകയുള്ള ചിട്ടി
നിങ്ങൾ ആദ്യം ഒരു ചെറിയ തുകയുള്ള കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുക. അതായത് പ്രതിമാസം 2500 രൂപയോ 5000 രൂപയോ അടവ് വരുന്ന ചിട്ടികൾ പരിഗണിക്കുക. ഈ ചിട്ടിയിലൂടെ എങ്ങനെ ചിട്ടി വിളിച്ചെടുക്കാം എന്നും, ലേലം ലഭിച്ചാൽ എന്തു ചെയ്യണം എന്നും, എത്ര രൂപയാവുമ്പോൾ വിളിക്കണം തുടങ്ങിയ ഓരോ കാര്യങ്ങളെ കുറിച്ച് പഠിക്കാം... സത്യത്തിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യം തിരിച്ചറിഞ്ഞ ശേഷം ആ തുക എത്തുമ്പോൾ ലേലത്തിലൂടെ ചിട്ടി വിളിച്ചെടുത്താൽ നേട്ടം ഉറപ്പാണ്.
നിങ്ങൾ ഏത് ചിട്ടിയിൽ ചേരണം..?
- ആദ്യം നിങ്ങളുടെ സാമ്പത്തിക സ്ഥിതി തിരിച്ചറിയുക.
- എത്ര രൂപയാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്ന് മനസിലാക്കാം.
- ഒരു മാസം എത്ര രൂപ വരെ കെഎസ്എഫ്ഇയിൽ അടക്കാൻ സാധിക്കുമെന്ന് കണക്കാക്കുക. ( നിങ്ങളുടെ പ്രതിമാസ വരുമാനത്തിന് അനുസരിച്ച് മാത്രം പ്ലാൻ ചെയ്യുക.
- ഈ ചിട്ടിയിൽ ചേരുന്നതിലൂടെ എന്താണ് നമ്മുടെ ആവശ്യം എന്ന് തിരിച്ചറിയുക.
- ആ ചിട്ടി വിളിച്ചെടുത്താൽ നിങ്ങൾക്ക് മേൽബാധ്യതക്കുള്ള ജാമ്യം വെക്കാൻ നിങ്ങളുടെ പക്കൽ എന്ത് സെക്യൂരിറ്റിയുണ്ടെന്ന് ചിന്തിക്കണം. ( അതായത് ചിട്ടിപ്പണം പിൻവലിക്കാൻ മേൽബാധ്യതക്കുള്ള ജാമ്യമായി വസ്തു, സ്വർണം തുടങ്ങി കെഎസ്എഫ്ഇ ആവശ്യപ്പെടുന്ന ജാമ്യം നൽകണം. )

ഒരു ചിട്ടിയിൽ ചേരുന്നതിനു മുന്നേ ഈ കാര്യങ്ങളെല്ലാം മനസിലാക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങളെല്ലാം കൃത്യമാണെങ്കിൽ നേരിട്ട് കെഎസ്എഫ്ഇയിൽ പോവാം. ഇതെല്ലാം ഉൾക്കൊള്ളുന്ന ഒരു ചിട്ടി കെഎസ്എഫ്ഇ ബ്രാഞ്ചിൽ നിന്നും നേരിട്ട് തിരഞ്ഞെടുക്കാം. അവിടുന്ന് ഉദ്യോഗസ്ഥർ നിങ്ങളുടെ മറ്റു സംശയങ്ങളും ദൂരീകരിച്ചു നൽകും.
എപ്പോഴും നിങ്ങളുടെ വീടിന് അടുത്തുള്ള ബ്രാഞ്ചിൽ തന്നെ ജോയിൻ ചെയ്യാൻ ശ്രമിക്കുക. എന്നാൽ തൊട്ടടുത്തുള്ള ഒന്നിലധികം ബ്രാഞ്ചുകൾ സന്ദർശിച്ച് അനുയോജ്യമായ ചിട്ടി തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ഏത് കെഎസ്എഫ്ഇ ശാഖയിൽ വേണമെങ്കിലും പ്രതിമാസ ചിട്ടിത്തുക അടക്കാനുള്ള ഓപ്ഷനുണ്ട്.
കെഎസ്എഫ്ഇ ചിട്ടി എപ്പോൾ വിളിക്കാം?
ചിട്ടിയിൽ ചേർന്ന് കഴിഞ്ഞാൽ എപ്പോഴാണോ പണം ആവശ്യമായി വരുന്നത്, ഈ ആവശ്യം നേരത്തെ തന്നെ ചിട്ടിയുമായി ബന്ധപ്പെട്ടവരോടെ അറിയിക്കുക. അപ്പോൾ ഏത് മാസത്തിൽ ചിട്ടി വിളിച്ചാൽ നിങ്ങൾക്ക് ലാഭത്തിൽ ഇല്ലെങ്കിൽ നഷ്ടമില്ലാതെ പിടിക്കാൻ പറ്റുമെന്ന് ബ്രാഞ്ചിൽ ചോദിച്ച് മനസ്സിലാക്കാനും സാധിക്കും.
ആദ്യത്തെ മാസങ്ങളിൽ ചിട്ടി വിളിച്ചെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷേ പതിയെ ഈ അത്യാവശ്യക്കാരുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ കൂടുതൽ സംഖ്യ കിട്ടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്; 50 മാസ കാലാവധിയിൽ പ്രതിമാസം 10,000 രൂപ അടക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടി ആദ്യത്തെ മാസം ചിലപ്പോൾ അത് 3 ലക്ഷം വരെ മാത്രമേ കിട്ടുകയുള്ളൂ. പക്ഷേ ആ ചിട്ടിയിൽ 4,75,000 രൂപ വരെ കിട്ടാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങൾ അറിയാത്ത ഒരു വ്യക്തി ചിലപ്പോൾ ആദ്യം തന്നെ ചിട്ടി വിളിക്കുകയും കുറഞ്ഞ തുക ലഭിക്കുകയും ചെയ്യും.
ചിട്ടി ഒരിക്കലും ഒരു മോശം നിക്ഷേപ മാർഗമല്ല. വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ കട ബാധ്യതയില്ലാതെ സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാവുന്ന മാർഗമാണിത്. എന്നാൽ നിങ്ങൾക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ചിട്ടിയിൽ നിന്നും ലഭിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ നിങ്ങളുടെ സാഹചര്യത്തിന് അനുസൃതമായി ചിട്ടി തിരഞ്ഞെടുക്കാം...
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
