സമ്പാദ്യം വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്നു. എന്നാൽ എല്ലാത്തിനും ബാങ്ക് വായ്പകളെ ആശ്രയിച്ചാൽ വലിയ കട ബാധ്യതകൾ ഉണ്ടായേക്കും. ഏതൊരു മലയാളിയുടെയും വലിയ ആഗ്രഹങ്ങളിലൊന്ന് വീട് തന്നെയായിരിക്കും. ഈ വിട് വെക്കണമെങ്കിൽ പലർക്കും ആദ്യം സ്ഥലം വാങ്ങേണ്ടി വരും. വീട് പണിയാൻ ഭവന വായ്പകളെ ആശ്രയിക്കാം, പക്ഷേ സ്ഥലം വാങ്ങാനും പണം വേണ്ടേ? അതിനായി നിങ്ങൾക്കൊരു കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാൻ പറ്റുമോ?
നിങ്ങളുടെ ഏതൊരു ആവശ്യങ്ങളും നിറവേറ്റാൻ കെഎസ്എഫ്ഇ ചിട്ടിയിലൂടെ സാധിക്കും. എന്നാൽ ഇത് ബുദ്ധിയോടെ ഉപയോഗിക്കണം എന്ന് മാത്രമേയുള്ളൂ. ഇങ്ങനെ പ്രത്യേക ആവശ്യങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ചിട്ടികൾ തിരഞ്ഞെടുക്കാൻ മറക്കണ്ട.
5 സെൻ്റ് സ്ഥലം വാങ്ങാൻ ഏത് ചിട്ടി വേണം?
നിങ്ങൾ 5 സെൻ്റ് സ്ഥലത്തിൽ ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പ്രതിമാസ ശമ്പളം മാറ്റി വെച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. നിങ്ങൾ വാങ്ങുന്ന സ്ഥലത്തിൻ്റെ സെന്റിന് 90,000 രൂപയാണെന്ന് കരുതുക, അതായത് മൊത്തം 4.5 ലക്ഷം രൂപയായിരിക്കും. അങ്ങനെയെങ്കിൽ 5 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരുന്നതാണ് നല്ലത്.

പ്രതിമാസം 10,000 രൂപ അടച്ച് 50 മാസത്തെ കാലാവധിയിൽ നിക്ഷേപിക്കുന്ന ചിട്ടിയാണിത്. ഇതൊരു സാധാരണ ചിട്ടിയാണ്, അതിനാൽ ആദ്യത്തെ കുറേ മാസങ്ങളിൽ 30% താഴ്ന്നായിരിക്കും ചിട്ടി വിളിക്കുന്നത്. 30 ശതമാനം താഴ്ത്തി വിളിച്ചാൽ 3.50 രൂപയാണ് ലഭിക്കുന്നത്. 5 ലക്ഷത്തിൻ്റെ ഈ ചിട്ടിയിൽ നിന്നും പരമാവധി 4,70,000 രൂപ വരെ ലഭിക്കും.
മുകളിൽ പറഞ്ഞതു പ്രകാരം 4.5 ലക്ഷം ആവശ്യമെങ്കിൽ കാലാവധി അവസാനിക്കുന്നതു വരെ ഈ ചിട്ടിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും.
എത്ര രൂപ വരെ കിട്ടും?
ആദ്യത്തെ ലേലം മുതൽ ഒരു 20 മാസക്കാലയളവിൽ ചിട്ടി വിളിച്ചെടുത്താൽ ലഭിക്കുന്നത് ഏകദേശം 3.50 ലക്ഷം മുതൽ മുതൽ ഒരു 4 ലക്ഷം വരെ കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ 20 മാസത്തിനു ശേഷം മുപ്പത്തിയഞ്ചു മാസത്തിനകത്താണ് ചിട്ടി വിളിക്കുന്നതെങ്കിൽ ഏകദേശം 4 ലക്ഷം മുതൽ 4.50 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ട്. 35 മാസം മുതൽ 50 മാസത്തിനുള്ളിൽ ചിട്ടി വിളിച്ചാൽ 4.50 ലക്ഷം മുതൽ 4.70 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ട്. ഇതിന് അനുസരിച്ച് നിങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കാം.
ഡിവിഡൻ്റ് ലഭിക്കും
ആദ്യ മാസങ്ങളിൽ 30 ശതമാനം താഴ്ത്തി ചിട്ടി വിളിച്ചെടുത്താൽ രണ്ടാമത്തെ മാസം മുതൽ അടക്കേണ്ടി വരുന്ന 7,500 രൂപയാണ്. അതായത് 2,500 രൂപ ഡിവിഡന്റ് കിട്ടും. എന്നാൽ ഡിവിഡൻ്റ് കുറയുന്നതിന് അനുസരിച്ച് പ്രതിമാസ തിരിച്ചടവ് 8,000 രൂപയും, 9,000 രൂപയും, 10,000 രൂപയും അടക്കേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications