അടിയന്തരമായി സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ വായ്പകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ ആളുകളും. രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ നൽകാറുണ്ട്. എന്നാൽ വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോണുകൾക്ക് ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്. മാത്രമല്ല ക്രെഡിറ്റ് സ്കോറിന് അനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ഇവിടെയാണ് ചിട്ടികളെ ആശ്രയിക്കുന്നത് ഗുണം ചെയ്യുക. വായ്പ ഭാരം കുറയ്ക്കാം എന്ന് മാത്രമല്ല അധികമായി ഉണ്ടാുന്ന സാമ്പത്തിക നഷ്ടത്തെ കുറയ്ക്കാനും സാധിക്കും.
ചിട്ടി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് കെഎസ്എഫ്ഇ തന്നെയായിരിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ പൂര്‍ണമാവും സുരക്ഷിതമാണ്. എന്നാൽ ചിട്ടി തിരഞ്ഞെടുക്കുന്നതിന് മുൻപ് ചില തയ്യാറെടുപ്പുകൾ ആവശ്യമാണ്. ചില കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കാര്യങ്ങൾ പഠിക്കുക
ചിട്ടി എന്നത് രണ്ട് അക്ഷരമാണെങ്കിലും ചിട്ടി വിളിച്ച് എടുക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ പുതിയതായി ചിട്ടിയിൽ ചേരുന്നവർ പരമാവധി ചെറിയ തുക പ്രതിമാസം അടവ് വരുന്ന ചിട്ടി തിരഞ്ഞെടുക്കണം. ഉദാഹണത്തിന് പ്രതിമാനം 2000 രൂപ മുതൽ 5000 രൂപ വരെയുള്ളവ. അതുവഴി ചിട്ടി ലേലം എങ്ങനെയാണ് നടക്കുന്നത്, ലേലം ലഭിച്ചാലുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണ്, എത്ര തുകയാകുമ്പോള്‍ ചിട്ടി വിളിച്ചെടുക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മനസിലാക്കാം.

നടപടികളിൽ വിട്ട് വീഴ്ച പാടില്ല
ചിട്ടിയിൽ ചേർന്നാൽ ചിട്ടി തുക നൽകേണ്ട തീയ്യതി, എത്രയാണ് തുക, എങ്ങനെ നൽകണം തുടങ്ങിയ കാര്യങ്ങളിൽ വിട്ട് വീഴ്ച ചെയ്യരുത്. പണം നൽകേണ്ട തീയ്യതി തെറ്റിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം ചിട്ടിപ്പണം പിന്‍വലിക്കുമ്പോള്‍ 'മേല്‍ബാധ്യത'ക്കുള്ള ജാമ്യമായി വെക്കാന്‍ കൈവശം വസ്തു, സ്വര്‍ണം തുടങ്ങിയ എന്ത് സെക്യൂരിറ്റിയാണ് ഉള്ളതെന്ന് ചിന്തിക്കേണ്ടതും അനിവാര്യമാണ്.
മറ്റൊരുകാര്യം നിങ്ങൾക്ക് എപ്പോഴാണ് പണം ആവശ്യമായി വരുന്നത് എന്നതിനനുസരിച്ച് ചിട്ടി വിളിച്ചെടുക്കാൻ ശ്രമിക്കണം. അതായത് അതിന് മുൻപ് ലേലം വിളിക്കരുത് എന്ന് ആർത്ഥം. എപ്പോഴാണോ പണം ആവശ്യമുള്ളത്, ആ വിവരം ബ്രാഞ്ചുമായി ബന്ധപ്പെട്ടവരെ അറിയിക്കുക. ഏത് മാസത്തില്‍ ചിട്ടി വിളിച്ചെടുത്താല്‍ ലാഭകരമായിരിക്കും അല്ലെങ്കില്‍ കുറഞ്ഞ നഷ്ടത്തില്‍ പിടിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബ്രാഞ്ചില്‍ നിന്നും അറിഞ്ഞിരിക്കുക. സാധാരണയായി ചിട്ടി തുടങ്ങിയ ആദ്യ മാസങ്ങളിൽ ഉയർന്ന തുകയ്ക്കാണ് ലേലം പോവുക. അതുകൊണ്ടുതന്നെ ലേലം വിളിച്ചെടുത്താൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അത്യാവശ്യക്കാരുടെ എണ്ണം കുറയുമ്പോള്‍ കുറഞ്ഞ കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാനും കൂടുതല്‍ തുക നേടാനും സാധിക്കും.
ലേലം ഓൺലൈനിൽ
കെഎസ്എഫ്ഇയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'കെഎസ്എഫ്ഇ പവർ ആപ്പ്' ഉപയോഗിച്ച് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. അതായത് നിങ്ങൾക്ക് ഈ ആപ്പിലൂടെ ഒരു പ്രോക്സി അപേക്ഷ നൽകാനാവും. ഇത് വഴി ചിട്ടി ലേലത്തിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ നിങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥരെ അറിയിക്കാൻ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications