സാമ്പത്തികമായി മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ എപ്പോഴും കൈത്താങ്ങ് നൽകുന്നു. കെ.എസ്.എഫ്.ഇയുടെ ചിട്ടികൾ ജനകീയമാണ്. എന്നാൽ പലർക്കും അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. വലുതും ചെറുതുമായ തുകയും വ്യത്യസ്ത മാസ അടവുകളുമാണ് ഓരോ ചിട്ടിയിലുമുള്ളത്. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചാണ് ചിട്ടികൾ തിരഞ്ഞെടുക്കേണ്ടത്. ഇല്ലെങ്കിൽ പിന്നീട് ചിട്ടി ഒരു ബാധ്യതയായി മാറാൻ സാധ്യതയുണ്ട്. കൃത്യമായി നിക്ഷേപിച്ചാൽ 95 ലക്ഷം വരെ ചിട്ടിയിലൂടെ കിട്ടും.
വ്യത്യസ്ത തുകയുള്ള ചിട്ടികളുണ്ട്. നിങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമുണ്ടെങ്കിൽ ചെറിയ കാലാവധിയുള്ള ചിട്ടികളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. മാത്രമല്ല ചിട്ടി ചേർന്ന് ആദ്യ മാസങ്ങളിൽ തന്നെ ലേലത്തിൽ പങ്കെടുത്ത് പണം നേടാനും സാധിക്കും. എന്നാൽ വലിയ തുക ലക്ഷ്യം കണ്ട് മുന്നോട്ട് പോകുന്നവർക്ക് ദീർഘകാല ചിട്ടികളാവും നല്ലത്. എന്നാൽ സാധാരണക്കാർക്ക് വലിയ തുകയുള്ള ദീർഘകാല ചിട്ടികൾ പലപ്പോഴും നേട്ടം നൽകിയെന്ന് വലില്ല.
മുകളിൽ പറഞ്ഞതു പോലെ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ നിങ്ങൾക്ക് 95 ലക്ഷം വരെ ഈസിയായി ലഭിക്കും. അതിന് നിങ്ങൾക്ക് 1 കോടി രൂപയുടെ ചിട്ടിയിൽ ചേരാവുന്നതാണ്. വലിയ ലക്ഷ്യം ആഗ്രഹിക്കുന്നവർക്ക് ഇത് സാധ്യമാണ്. എന്നാൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം...
1 കോടി രൂപയുടെ ചിട്ടിയിൽ ചേരാം...
പ്രതിമാസം 1 ലക്ഷം രൂപ അടവ് വരുന്ന 100 മാസത്തേക്കുള്ള 1 കോടി രൂപയുടെ ചിട്ടി. ഇവിടെ നിക്ഷേപിച്ച് തുടങ്ങിയാൽ ലക്ഷങ്ങൾ സമ്പാദിക്കാം. ആദ്യ മാസത്തിൽ നിങ്ങൾ 1 ലക്ഷം രൂപ അടക്കേണ്ടി വരും. എന്നാൽ രണ്ടാം മാസം മുതൽ 30 ശതമാനം വരെ ഡിവിഡന്റ് പോയാൽ ഏകദേശം 70,000 മുതൽ 75,000 വരെയാണ് പ്രതിമാസ നിക്ഷേപം. ഇത് ആദ്യത്തെ ഒരു 30 മാസം വരെ തുടർന്ന് പോവാൻ സാധ്യതയുണ്ട്.

ആദ്യ മാസങ്ങളിൽ 30 ശതമാനം കിഴിവിൽ ചിട്ടി വിളിക്കുന്നവർ അത്യാവശ്യമായി പണത്തിന് ആവശ്യമുള്ളവർ ആവാം. മുന്നോട്ട് പോവുന്നതിന് അനുസരിച്ച് ഡിവിഡന്റ് കുറഞ്ഞ് വരും. ചിലമാസങ്ങളിൽ 20 ശതമാനവും 15 ശതമാനവും വന്നേക്കാം. ഡിവിഡന്റ് കുറയുമ്പോൾ പ്രതിമാസ തിരിച്ചടവും വർദ്ധിക്കും. അങ്ങനെ മുന്നോട്ട് പോയാൽ ഏകദേശം 97, 98, 99 മാസങ്ങളെത്തുമ്പോൾ നിങ്ങൾക്ക് ചിട്ടി വിളിക്കാം.
95 ലക്ഷം മുഴുവനായും എങ്ങനെ കിട്ടും?
കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലേലം വിളിച്ച് പണം എടുക്കണമെങ്കിൽ തതുല്യമായ ജാമ്യം നൽകേണം. ചിട്ടിയുടെ കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾ സമർപ്പിച്ച ജാമ്യം തിരികെ നൽകും. ചിട്ടിത്തുക ലഭിച്ചതിനു ശേഷം ബാക്കിയുള്ള മാസങ്ങൾ തിരിച്ചടവുകൾ കൃത്യമായി അടക്കുന്നതിനായി ഒരു ഉറപ്പിന് വേണ്ടിയാണ് ജാമ്യം നൽകുന്നത്.
നിങ്ങൾ 99ാം മാസം ചിട്ടി വിളിക്കുകയാണെങ്കിൽ ജാമ്യം നൽകേണ്ട. കാരണം ചിട്ടി വിളിച്ചാൽ പണം ക്രെഡിറ്റാവുന്നത് 100ാമത്തെ മാസം ആയിരിക്കും. പിന്നീട് ജാമ്യം വെക്കാനുള്ള കാലാവധിയില്ല. മാത്രമല്ല 99ാം മാസത്തിൽ ചിട്ടി വിളിക്കുമ്പോൾ ഡിവിഡന്റ് വേണ്ടി വരില്ല, കാരണം അവിടെ ആവശ്യക്കാർ ഉണ്ടാവില്ല. അതിനാൽ 5% ഫോർമാൻ കമ്മീഷൻ പോയാൽ നിങ്ങൾക്ക് 95 ലക്ഷം രൂപ ലഭിക്കുന്നു. ഈ തുക നിങ്ങൾക്ക് മറ്റു നിക്ഷേപങ്ങളിൽ നിക്ഷേപിച്ച് ഇരട്ടിയാക്കാനും സാധിക്കും.
കെ.എസ്.എഫ്.ഇ ചിട്ടി ഒരേ സമയം ഒരു വായ്പയായും നിക്ഷേപ സ്കീമായും പ്രവർത്തിക്കുന്നു. പലിശയില്ലാതെ വായ്പ ലഭിക്കുന്ന ചിട്ടികളിലൂടെ നിക്ഷേപിക്കുന്നതിലും അധിക നേട്ടത്തോടെ ചിട്ടി വിളിച്ചെടുക്കാം എന്നതും പ്രത്യേകതയാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications