A Oneindia Venture

കെ.എസ്.എഫ്.ഇ ചിട്ടികളിൽ നിന്നും വമ്പൻ ലാഭം നേടാം; ഇതുപോലെ നിക്ഷേപിക്കൂ.....

സാമ്പത്തിക നേട്ടത്തിനൊപ്പം സാമ്പത്തിക സുരക്ഷയും ഒരു സുപ്രധാന ഘടകമാണ്. വെറുതേ നിക്ഷേപിക്കുക എന്നതിനപ്പുറം അവയ്ക്ക് സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചെറിയ തുകയോ വലിയ തുകയോ 100% സുരക്ഷിതമായ രീതിയിൽ നിക്ഷേപങ്ങൾ ആ​ഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ ഒരു ഉചിതമായ തീരുമാനമായിരിക്കും. നിരവധി ചിട്ടികളാണ് കെ.എസ്.എഫ്.ഇയിൽ ഉള്ളത്. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിനനുസരിച്ച് ഈ ചിട്ടികളിൽ ചേരാം.

കെ.എസ്.എഫ്.ഇ ചിട്ടികൾ സാമ്പത്തിക പ്ലാനിം​ഗിന് ഉത്തമമാണ്. പക്ഷേ ബാങ്കുകളിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ലാഭം പലപ്പോഴും കെ.എസ്.എഫ്.ഇ ചിട്ടകളിൽ നിന്നും ലഭിക്കണമെന്ന് നിർബന്ധമില്ല. നിങ്ങൾ വലിയ ലാഭം ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു മറ്റു ചില മാർ​ഗങ്ങളുണ്ട്. അതായത് കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലാഭം കിട്ടാൻ നിങ്ങളുടെ തന്ത്രപരമായ നീക്കത്തിലൂടെ മാത്രമേ സാധിക്കൂ. അത് പ്രതിമാസ കണക്കിൽ തന്നെ നിങ്ങൾക്ക് കൈപ്പറ്റാം.

ലാഭം കിട്ടും ഒപ്പം നിങ്ങൾക്ക് അൽപം ഭാ​ഗ്യവും ഉണ്ടായിരിക്കണം. കാരണം സാധാരണയായി ലേലം വിളിച്ചിട്ടാണ് ഓരോ മാസവും ചിട്ടിത്തുക ലഭിക്കുക. അതിൽ ഏകദേശം 30 ശതമാനം തുക കുറച്ചാണ് നിങ്ങളുടെ കൈവശം എത്തുന്നത്. പക്ഷേ നറുക്കെടുപ്പിലൂടെ ഭാ​ഗ്യം തെളിഞ്ഞാൽ ഫോർമാൻ കമ്മീഷൻ തുകയും ഡോക്യൂമെന്റേഷൻ ഫീസും ഒഴിച്ച് ബാക്കിയുള്ള തുക മുഴുവൻ നിങ്ങൾക്ക് ലഭിക്കും.

എങ്ങനെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലാഭം നേടാം...?

വലിയ സാമ്പത്തിക ആവശ്യകതകൾ ഇല്ല, പക്ഷേ സുരക്ഷിതമായ നിക്ഷേപം ആ​ഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇയുടെ ഒരു ചിട്ടിയിൽ ചേരാം. നറുക്കെടുപ്പിലൂടെ ചിട്ടിത്തുക ഉറപ്പാക്കുക. അതല്ലെങ്കിൽ ആദ്യ മാസങ്ങളിൽ തന്നെ ലാഭകരമായ രീതിയിൽ ലേലത്തിലൂടെ ചിട്ടി വിളിച്ചെടുക്കുക. ഈ തുക ലഭിച്ചാൽ നിങ്ങൾക്ക് നേരെ കെ.എസ്.എഫ്.ഇ എഫ്.ഡിയിൽ ഇത് നിക്ഷേപിക്കാം.

കെ.എസ്.എഫ്.ഇ ചിട്ടികളിൽ നിന്നും വമ്പൻ ലാഭം നേടാം; ഇതുപോലെ നിക്ഷേപിക്കൂ.....

കെ.എസ്.എഫ്.ഇ ചിട്ടിത്തുക പിൻവലിക്കുമ്പോൾ ഉറപ്പായും ജാമ്യം വെക്കണം. പക്ഷേ എഫ്.ഡിയിലേക്ക് മാറ്റിയാൽ അതിന്റെ ആവശ്യമില്ല. ഒപ്പം പലിശയും ഉറപ്പാണ്. ചിട്ടിത്തുക എഫ്.ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.10% പലിശ ലഭിക്കും. ഇത് പ്രതിമാസം ലഭിക്കുന്ന രീതിയിൽ നിങ്ങൾക്ക് ആവശ്യപ്പെടാം. അതായത് ചിട്ടിത്തുകയ്ക്ക് പുറമേ വലിയൊരു തുക പലിശയായും ഉറപ്പാണ്.

മറ്റു നേട്ടങ്ങൾ എന്തെല്ലാം...?

കെ.എസ്.എഫ്.ഇ ചിട്ടി തുക എഫ്.ഡിയിൽ നിക്ഷേപിച്ചാൽ പലിശ ലഭിക്കും. ഈ പലിശ നിങ്ങൾ റീ-ഇൻവെസ്റ്റ് ചെയ്യുക. അതായത് പ്രതിമാസം ലഭിക്കുന്ന പലിശ മറ്റൊരു സ്കീമിലേക്ക് നിക്ഷേപിക്കുക. പോസ്റ്റ് ഓഫീസ് ആർ.ഡി, ബാങ്ക് ആർ.ഡി എന്നിവയിൽ ഈ തുക നിക്ഷേപിക്കാം. മാത്രമല്ല നിങ്ങൾക്ക് റിസ്ക് എടുക്കാൻ മടി ഇല്ലെങ്കിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ എസ്.ഐ.പി ആരംഭിക്കാവുന്നതാണ്.

ഇങ്ങനെ നിക്ഷേപിച്ചാൽ കെ.എസ്.എഫ്.ഇ ചിട്ടിയുടെ കാലാവധി പൂർത്തിയാവുമ്പോഴേക്കും നിങ്ങൾക്ക് 3 തരത്തിലുള്ള ലാഭം വന്നിരിക്കും. ചിട്ടിയിൽ നിന്നും ലഭിച്ച റിട്ടേൺ, ചിട്ടിത്തുക എഫ്.ഡിയിൽ നിക്ഷേപിച്ച് നേടിയ പലിശ, ആ പലിശയെ റീ-ഇൻവെസ്റ്റ് ചെയ്ത് നേടിയ നേട്ടം എന്നിങ്ങനെയാണ് ലാഭങ്ങൾ. ഇത്രയും കാര്യങ്ങൾ നടന്നാൽ വലിയൊരു തുക നിങ്ങൾക്ക് ലഭിക്കും എന്നതിൽ സംശയമില്ല.

രണ്ടാമതൊരു കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങാം....

മുകളിൽ പറഞ്ഞ രീതിയിൽ നിന്നും വിഭിന്നമായി നിങ്ങൾക്ക് മറ്റൊരു കെ.എസ്.എഫ്.ഇ ചിട്ടി കൂടി ആരംഭിച്ച് ലാഭം ഉറപ്പാക്കാം. അതായത്, നിങ്ങളുടെ ചിട്ടിത്തുക ലഭിച്ചതിനു ശേഷം അത് എഫ്.ഡിയിൽ നിക്ഷേപിച്ച് പലിശ വാങ്ങിയാൽ ആ പലിശ ഉപയോ​ഗിച്ച് രണ്ടാമൊതു കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരാം. എന്നിട്ട് ആ ചിട്ടിയും വേ​ഗം തന്നെ വിളിച്ചെടുത്ത് തുക എഫ്.ഡിയിൽ നിക്ഷേപിക്കുക. രണ്ട് ചിട്ടിയും എഫ്.ഡിയിൽ എത്തിയാൽ വമ്പൻ ലാഭം നേടാൻ സാധിക്കും. വേണമെങ്കിൽ ഈ പലിശയും മറ്റു നിക്ഷേപങ്ങളിൽ റീ-ഇൻവെസ്റ്റ് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X