കെഎസ്എഫ്ഇ ചിട്ടികൾ സുരക്ഷിത സാമ്പത്തിക നേട്ടം നൽകുന്നു. എന്നാൽ പലരും ചിട്ടികളെ കുറിച്ച് തെറ്റായ ധാരണയോടെയാണ് സമീപിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ചിട്ടിയിൽ ചേർന്നാൽ നേട്ടം ഉറപ്പാണ്. വലിയ ലക്ഷ്യമുള്ളവർക്ക് പരിഗണിക്കാവുന്ന ചിട്ടി ഓപ്ഷനുകളും കെഎസ്എഫ്ഇ ഉറപ്പ് നൽകുന്നുണ്ട്. 1 കോടിയുടെ ചിട്ടിയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
1 കോടിയുടെ 100 മാസ കാലാവധിയുള്ള ചിട്ടിയിൽ നിങ്ങൾ പ്രതിമാസം 1 ലക്ഷം രൂപ നിക്ഷേപിക്കേണ്ടി വരും. അതായത്, 1 ലക്ഷം കെഎസ്എഫ്ഇയിൽ അടക്കാൻ സാധിക്കുന്നവർ മാത്രം ഈ ചിട്ടിയിൽ ചേരുന്നതാണ് നല്ലത്. ബിസിനസ് ആവശ്യത്തിനോ, വിവാഹത്തിനോ അല്ലെങ്കിൽ ദീർഘകാലത്തേക്കുള്ള മറ്റെന്തെങ്കിലും ലക്ഷ്യത്തിനോ ഇത്തരം ചിട്ടികൾ ഉപകാരപ്രദമാണ്.
ബാങ്കുകളിൽ 1 കോടിയുടെ വായ്പക്ക് അപേക്ഷിച്ചാൽ അത്ര എളുപ്പത്തിൽ നിങ്ങൾക്ക് ആ തുക ലഭിക്കില്ല. നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ച് മാത്രമേ ഇത്രയും വലിയ തുക സ്വന്തമാക്കാൻ സാധിക്കൂ. എന്നാൽ കെഎസ്എഫ്ഇയിൽ അത്തരം പ്രതിസന്ധികളൊന്നുമില്ല. മാത്രമല്ല, ചിട്ടി വിളിച്ചാൽ പലിശ അടക്കാതെ തന്നെ ഈ തുക ലഭിക്കുകയും ചെയ്യുന്നു.
1 കോടിയുടെ ചിട്ടി....
1 കോടിയുടെ ഈ ചിട്ടി ആദ്യ മാസങ്ങളിൽ 30 ശതമാനം താഴ്ത്തിയാണ് വിളിക്കുന്നത്. അതായത് ആദ്യ മാസത്തിനു ശേഷം പ്രതിമാസ തവണകൾ 1 ലക്ഷം രൂപക്കും താഴെയായിരിക്കും. പക്ഷേ കാലാവധി അവസാനിക്കാറാവുമ്പോൾ 1 ലക്ഷം തന്നെ പ്രതിമാസ തിരിച്ചടവ് തുക അടക്കേണ്ടി വരും എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
30 ശതമാനം താഴ്ത്തി ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസം മുതൽ തിരിച്ചടവ് തുക 75,000 രൂപയായിരിക്കും. ബാക്കി 25,000 രൂപ ഡിവിഡന്റായി ലഭിക്കും. 40 മുതൽ 50 മാസം വരെ ഈ തുകയായിരിക്കും പ്രതിമാസം അടക്കേണ്ടി വരിക. അതിനനുസരിച്ചും ഡിവിഡൻ്റും ലഭിക്കും. അതായത് ഈ ചിട്ടിയുടെ മൊത്തം കാലാവധിയിൽ നിങ്ങൾക്ക് 10 ലക്ഷം വരെ ഡിവിഡൻ്റ് മാത്രം ലഭിക്കുന്നു.

ചിട്ടി 30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ ലഭിക്കുന്നത് 70 ലക്ഷം രൂപയാണ്. എന്നാൽ പരമാവധി 95 ലക്ഷം വരെ ലഭിക്കും. 100 മാസം കൊണ്ട് നിങ്ങൾ ഏകദേശം 90 ലക്ഷത്തോളമാണ് മൊത്തം ഈ ചിട്ടിയിൽ അടക്കുന്നത്. നിങ്ങൾ ഒരുപക്ഷേ ഒരു വായ്പയിലൂടെ 95 ലക്ഷം എടുത്താൽ അതിൻ്റെ പലിശയും ഈടാക്കുമ്പോൾ ഏകദേശം 1.5 കോടിയിലധികം അടക്കേണ്ടി വരും. അത് വെച്ച് നോക്കിയാൽ ചിട്ടി എത്രയോ ലാഭം.
1 കോടിയിൽ നിന്നും എത്ര രൂപ ലഭിക്കും?
1 കോടിയുടെ ഈ ചിട്ടിയുടെ ഫോർമാക്സ് കമ്മീഷൻ അഞ്ച് ലക്ഷം രൂപയാണ്. പെട്ടെന്ന് പണത്തിന് ആവശ്യമുണ്ടെങ്കിൽ ആദ്യ മാസം തന്നെ ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചെടുത്ത് പണം പിൻവലിക്കാം. പക്ഷേ പെട്ടെന്ന് പണത്തിന് ആവശ്യമില്ല, എന്നാൽ ചിട്ടി വിളിച്ചെടുക്കുകയും ചെയ്തു എന്നാണെങ്കിൽ ഈ 70 ലക്ഷം രൂപ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. കെഎസ്എഫ്ഇ സിഎസ്ഡിടി ഇപ്പോൾ ഒമ്പത് ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
നിങ്ങൾക്ക് ലഭിച്ച 70 ലക്ഷത്തിൽ നിന്നും ജിഎസ്ടിയും, ഡോക്യുമെന്റേഷൻ ചാർജും ഈടാക്കും. അതിനാൽ ബാക്കി ലഭിക്കുന്ന തുക 69,09,764 രൂപയാണ്. ഈ തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ചാൽ 9 ശതമാനം പലിശ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് 6,21,878 രൂപ ലഭിക്കും. അതായത് ഓരോ മാസവും ലഭിക്കുന്ന പലിശ 51,823 രൂപയാണ്. രണ്ടാമത്തെ മാസം ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിക്കും.
ഈ പലിശയും എല്ലാ മാസവും ലഭിക്കുന്ന ഡിവിഡൻ്റും കുറിച്ചാൽ മൂന്നാമത്തെ മാസം മുതൽ നിങ്ങൾ ഈ ചിട്ടിയിൽ അടക്കേണ്ടി വരിക വെറും 23,177 രൂപയാണ്.
ഹാർമണി ചിട്ടീസ് 2025
ഈ ചിട്ടി ഹാർമണി ചിട്ടീസ് 2025-26 സ്കീമിൽ ഉൾപ്പെടുന്നു. അതായത് നൂറു ഭാഗ്യശാലികൾക്ക് സിംഗപ്പൂരിൽ പോവാനുള്ള ഒരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. അതുകൂടാതെ തന്നെ ബ്രാഞ്ച് തല സമ്മാനവുമുണ്ട്. അഞ്ചിൽ ഒരാൾക്ക് 1,500 രൂപയുടെ ഫ്യൂവൽ കാർഡാണ് സീരീസ് ഒന്നിൽ കൊടുക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
