പണം എന്നത് പെട്ടെന്ന് വളരുന്നതല്ല, അത് ദീർഘകാലം കൊണ്ട് വളരുമ്പോഴാണ് വലിയ ലാഭം സൃഷ്ടിക്കാനാവുന്നത്. ഇപ്പോൾ നിരവധി സമ്പാദ്യ സ്കീമുകൾ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷേ അവയിൽ പലതും വിപണിയിലെ അപകട സാധ്യതകളിൽ അകപ്പെടാവുന്നതാണ്. അപകട രഹിതമായി സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മികച്ച മാർഗമാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. വിപണിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിട്ടികളിലൂടെ നിങ്ങൾക്ക് വമ്പൻ ലാഭം സൃഷ്ടിക്കാനാവും.
കെ.എസ്.എഫ്.ഇ ഒരു ജനകീയ ധനകാര്യ സ്ഥാപനമാണ്. ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയിൽ ജീവിക്കുന്നവർക്കും ഇവിടെ നിക്ഷേപിക്കാം. ഉയർന്ന സാമ്പത്തിക ലക്ഷ്യമുള്ളവർക്കും കെ.എസ്.എഫ്.ഇ വലിയ ഉറപ്പ് നൽകുന്നുണ്ട്. കെ.എസ്.എഫ്.ഇ ചിട്ടിയിൽ ഓരോ കാലാവധിക്കും ചിട്ടിത്തുകക്കും അനുസരിച്ചാണ് പ്രതിമാസ തിരിച്ചടവ് തുക നിശ്ചയിക്കുന്നത്. നിങ്ങൾക്ക് എപ്പോഴാണ് പണത്തിന് ആവശ്യമുള്ളത് അപ്പോൾ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ പണം ലഭിക്കും. അതിന് ലേലം വിളിച്ച് ചിട്ടിത്തുക സ്വന്തമാക്കാം.
ലേലം വിളിച്ചെടുക്കുന്നത് ചിട്ടി ആരംഭിച്ച് രണ്ടാമത്തെ മാസം മുതലാണ്. പെട്ടെന്നുള്ള ആവശ്യമുള്ളവർ ആദ്യ മാസങ്ങളിൽ തന്നെ ചിട്ടി ലേലത്തിലൂടെ വിളിച്ചെടുക്കും. ലേലം നടക്കുന്നത് കെ.എസ്.എഫ്.ഇ ശാഖയിൽ വെച്ചാണ്. ലേലം വിളിച്ചാൽ അടുത്ത മാസമാണ് ആ പണം ലഭിക്കുന്നത്. ഒരു പക്ഷേ നിങ്ങൾക്ക് ചിട്ടിപ്പണം ആവശ്യമുള്ള മാസം ലേലം വിളിക്കാനായിട്ട് കെ.എസ്.എഫ്.ഇ ശാഖയിൽ എത്താൻ സാധിച്ചില്ലെങ്കിൽ ലേലം നഷ്ടമാവുമോ?
കെ.എസ്.എഫ്.ഇയിൽ നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും ലേലം വിളിച്ചെടുക്കാം. അതിനാണ് പ്രോക്സി എന്ന ഓപ്ഷനുള്ളത്. എന്താണ് പ്രോക്സി എന്ന് വിശദമായി നോക്കാം....
എന്താണ് പ്രോക്സി?
ചിട്ടിയുടെ ലേലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി കെ.എസ്.എഫ്.ഇ നൽകുന്ന പ്രത്യേക സൗകര്യമാണിത്. ദൂര സ്ഥലത്തുള്ളവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ജോലിത്തിരക്കുള്ളവർ എന്നിവർക്കെല്ലാം ഏറെ ഉപകാരപ്രദമാവുന്ന സംവിധാനമാണിത്. കെ.എസ്.എഫ്.ഇയുടെ പ്രോക്സിയിലൂടെ നിരവധി ചിറ്റാളൻമാർക്ക് നേരിട്ടെത്താതെ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുന്നു..

എങ്ങനെ പ്രോക്സി ഉറപ്പാക്കാം,...?
പ്രോക്സി നേടുന്നതിനായി ആദ്യം നിങ്ങൾ കെ.എസ്.എഫ്.ഇ ശാഖയിൽ എത്തി പ്രോക്സിയുടെ ഫോം വാങ്ങി അത് പൂരിപ്പിച്ച് ശാഖയിൽ തന്നെ സമർപ്പിക്കുക. ഈ ഫോമിൽ ചിട്ടി നമ്പർ, ചിറ്റാൾ നമ്പർ, നിങ്ങളുടെ പേര് എന്നിവയും ഒപ്പം എത്ര രൂപ വരെ കുറച്ച് വിളിക്കാൻ ഉദ്ദേശിക്കുന്നോ ആ സംഖ്യയും എഴുതണം. ഇതിൽ ഒരു റവന്യൂ സ്റ്റാമ്പ് പതിച്ച്, അതിൽ ഒപ്പ് വെച്ചിട്ടാണ് നൽകേണ്ടത്.
ഇങ്ങനെ പ്രോക്സി നൽകിയാൽ നിങ്ങളുടെ അസാന്നിധ്യത്തിലും ചിട്ടി വിളിക്കാനുള്ള അധികാരം മാനേജർക്ക് നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര രൂപ വരെയാണ് നിങ്ങൾ കുറച്ച് വിളിക്കുന്നതെന്ന് മറ്റു ചിറ്റാളൻമാർക്ക് അറിയാൻ സാധിക്കില്ല. ഇത് വളരെ രഹസ്യമായിട്ടാണ് നടപ്പിലാക്കുന്നത്. എന്നാൽ എപ്പോഴും പ്രോക്സിയിൽ എഴുതിയ തുക കുറച്ച് നൽകണമെന്നില്ല. ചില സാഹചര്യത്തിൽ ഈ തുകയിൽ വ്യത്യാസം വന്നേക്കും.
പ്രോക്സിയുടെ കാലാവധി....
നിങ്ങൾ പ്രോക്സി സമർപ്പിക്കുന്ന ആ മാസം മുതൽ അടുത്ത 11 മാസം വരെയാണ് പ്രോക്സിയുടെ കാലാവധി. അതായത് മൊത്തം 12 മാസങ്ങൾ. ഈ കാലയളവിൽ ചിട്ടി കിട്ടിയില്ലെങ്കിൽ പ്രോക്സി തിരിച്ച് നൽകണം. അഥവാ നിങ്ങൾ പ്രോക്സിയിൽ നൽകിയ തുക 12 മാസത്തിനുള്ളിൽ മാറ്റണമെങ്കിൽ പുതിയ പ്രോക്സി നൽകാവുന്നതാണ്. അപ്പോൾ നിലവിലെ പ്രോക്സി അസാധുവാകും.
പ്രോക്സി നൽകിയാലും നിങ്ങൾക്ക് നേരിട്ട് ലേലത്തിൽ പങ്കെടുക്കാം. പക്ഷേ അത്തരത്തിൽ പങ്കെടുത്താൽ ആ പ്രോക്സി അസാധുവാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
