ഭാവിയിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണോ പ്ലാൻ? വായ്പയ്ക്ക് അപേക്ഷിച്ചാൽ അവസാന നിമിഷത്തിൽ പണം കിട്ടാതിരുന്നാൽ നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ നഷ്ടമാവും. വായ്പ എടുക്കാതെ, ഒരു രൂപ പോലും പലിശ നൽകാതെ നിങ്ങൾക്ക് പണം സമാഹരിക്കാം. അതിനുള്ള അനുയോജ്യമായൊരു മാർഗമാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. ഇവിടെ നിരവധി കാലാവധികളുള്ള ചിട്ടികളുണ്ട്. നിങ്ങളുടെ സാമ്പത്തിക ആവശ്യം അനുസരിച്ച് ചിട്ടി തിരഞ്ഞെടുക്കാം. ഓരോ വ്യക്തിയുടെയും പ്രതിമാസ തിരിച്ചടവ് ശേഷിയും പരിഗണിക്കുക.
എന്തുകൊണ്ടാണ് കെ.എസ്.എഫ്.ഇ ചിട്ടികളിൽ നിക്ഷേപിക്കുന്നത് മികച്ചതാവുന്നത്? ബാങ്ക് വായ്പകളിലൂടെ ഈടാക്കുന്ന പലിശയോ മറ്റു അനാവശ്യ തുകയോ കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ ഈടാക്കുന്നില്ല. മാത്രമല്ല നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് തന്നെ പണം ആവശ്യപ്പെടാനുള്ള ഓപ്ഷനുമുണ്ട്. ഒരു വലിയ ലക്ഷ്യത്തിലേക്ക് ചിട്ടിയിൽ ചേരാൻ പ്ലാൻ ചെയ്യുന്നവർക്ക് കെ.എസ്.എഫ്.ഇയുടെ 1 കോടിയുടെ ചിട്ടിയിൽ ചേരാവുന്നതാണ്.
കെ.എസ്.എഫ്.ഇയുടെ 1 കോടിയുടെ ചിട്ടി....
1 കോടി എന്നു കേൾക്കുമ്പോൾ പേടിക്കേണ്ട, വലിയ സാമ്പത്തിക ലക്ഷ്യങ്ങളും തിരിച്ചടവ് ശേഷി ഉള്ളവരും മാത്രം ഈ ചിട്ടി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇത് 100 മാസത്തെ കാലാവധിയിലാണ് നിക്ഷേപിക്കുന്നത്. മാത്രമല്ല പ്രതിമാസം 1 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടെങ്കിൽ ഈ ചിട്ടി മികച്ച തിരഞ്ഞെടുപ്പാണ്.
ആദ്യ മാസത്തിനു ശേഷം 30 ശതമാനം ഡിവിഡന്റോടെ ചിട്ടി മുന്നോട്ട് പോയാൽ പ്രതിമാസം 75,000 രൂപയാണ് തിരിച്ചടവ് വരുന്നത്. ആദ്യ 30 മാസം വരെ ഇത്തരത്തിലായിരിക്കും തിരിച്ചടവ് തുക ഈടാക്കുന്നത്. ചിട്ടിയിൽ ചേർന്ന് രണ്ടാമത്തെ മാസം മുതൽ നിങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. പെട്ടെന്ന് വലിയ തുക ആവശ്യമെങ്കിൽ ആദ്യ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുക്കാം....

കാലാവധി പൂർത്തിയാവുമ്പോൾ ചിട്ടി വിളിക്കാം....
ബിസിനസ് ലക്ഷ്യത്തിനായി ചിട്ടിയിൽ ചേരുന്നവരാണോ നിങ്ങൾ? പെട്ടെന്ന് പണത്തിന് ആവശ്യമില്ലെങ്കിൽ കാലാവധി പൂർത്തിയാവുന്നതു വരെ കാത്തിരിക്കാം. 100 മാസം എന്നു പറയുമ്പോൾ 8 വർഷവും 4 മാസവുമായി കണക്കാക്കാം. ചിട്ടിക്കാലാവധി കുറയുമ്പോൾ ഡിവിഡന്റ് തുകയും കുറയാനുള്ള സാധ്യതയുണ്ട്. അതായത് ചിട്ടിയുടെ അവസാനം എത്തുമ്പോൾ 1 ലക്ഷം തന്നെ മാസം തിരിച്ചടവ് വേണ്ടി വരും എന്നർത്ഥം.
98 മാസം വരെ നിങ്ങൾ ലേലത്തിൽ പങ്കെടുക്കാതിരുന്നാൽ 99ാം മാസത്തിൽ നിങ്ങൾക്ക് തന്നെ നേരിട്ട് ചിട്ടിത്തുക ലഭിക്കും. അതായത് 5% ഫോർമാൻ കമ്മീഷനും ജി.എസ്.ടിയും, ഡോക്യൂമെന്റേഷൻ ചാർജും ഈടാക്കിയാൽ നിങ്ങൾക്ക് മൊത്തം 89,09,800 ലക്ഷം രൂപ ലഭിക്കും. ഇവിടെ ഫോർമാൻ കമ്മീഷനായി 5 ലക്ഷം രൂപയും ജി.എസ്.ടിയായി 90000 രൂപയും ഡോക്യൂമെന്റേഷൻ ചാർജായി 200 രൂപയും നൽകേണ്ടി വരും.
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ 30% ഡിവിഡൻ്റിൽ ഈ ചിട്ടി വിളിച്ചാൽ നിങ്ങൾക്ക് ആകെ ലഭിക്കുന്നത് 64,09,800 ലക്ഷം രൂപയാണ്. അതായത് ഈ രണ്ട് രീതിയിൽ ചിട്ടിപ്പണം കിട്ടുമ്പോൾ വലിയ വ്യത്യാസമുണ്ട്. 30% ഡിവിഡന്റിൽ വിളിക്കുന്നതിനേക്കാൾ കാലാവധി പൂർത്തിയാവുമ്പോൾ വിളിക്കുമ്പോൾ 25 ലക്ഷം അധികം ഉറപ്പാക്കാം.....
1 കോടി പേഴ്സണൽ ലോൺ എടുത്താൽ എത്ര തിരിച്ചടവ് വരും?
ഇവിടെ 10% പലിശയിൽ നിങ്ങൾ 1 കോടി രൂപ പേഴ്സണൽ ലോൺ എടുത്തുവെന്ന് കണക്കാക്കാം. 8 വർഷത്തെ തിരിച്ചടവ് കാലാവധി പരിശോധിച്ചാൽ പ്രതിമാസം ഇ.എം.ഐ മാത്രം 1,51,742 രൂപ വരും. അതായത് പലിശ മാത്രം 45,67,198 ലക്ഷം അടക്കേണ്ടി വരും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾ മൊത്തം 1,45,67,198 കോടി രൂപ അടക്കേണ്ടി വരും.
അൽപം കാത്തിരുന്നാൽ നഷ്ടമില്ലാതെ കെ.എസ്.എഫ്.ഇയിലൂടെ പണം സമാഹരിച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം...
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications