നറുക്കിലൂടെയും ലേലത്തിലൂടെയും പരമാവധി തുക കിട്ടും; ഈ ചിട്ടിയിൽ പലിശയില്ലാതെ 5.7 ലക്ഷം വരെ നേടാം

കെ.എസ്.എഫ്.ഇ ചിട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ചിന്തിക്കുന്ന കാര്യമാണ് ബാങ്ക് വായ്പകളെ കുറിച്ച്. കെ.എസ്.എഫ്.ഇ ചിട്ടികൾ പൊതുവേ ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങളാണ്. പരമാവധി 10 വർഷം വരെയാണ് കെ.എസ്.എഫ്.ഇ ചിട്ടികളുടെ കാലാവധി. മാത്രമല്ല ചിട്ടിയിൽ ചേർന്ന് തൊട്ടടുത്ത മാസം മുതലാണ് നിങ്ങൾക്ക് പണം ലഭിച്ചു തുടങ്ങുന്നത്. എന്നാൽ വായ്പകൾക്ക് അപേക്ഷിച്ചാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ മണിക്കൂറുകൾ കൊണ്ട് പണം ലഭിക്കും.

പക്ഷേ പണം പെട്ടെന്ന് ലഭിച്ചാലും ഇതിൻ്റെ തിരിച്ചടവ് തുക പ്രതീക്ഷിക്കുന്നതിലും കൂടുതലായേക്കാം. കെ.എസ്.എഫ്.ഇ ചിട്ടിയിൽ പലിശ പോലും നൽകാതെ തവണകൾ അടക്കാം, മാത്രമല്ല എല്ലാ മാസവും ഡിവിഡൻ്റും ലഭിക്കും. മാത്രമല്ല ആവശ്യമെങ്കിൽ ചിട്ടിയിലൂടെ വിളിച്ചെടുക്കുന്ന തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാനും സാധിക്കും.

സാധാരണ ചിട്ടി പോലെ മൾട്ടിഡിവിഷൻ ചിട്ടിയിലൂടെയും വലിയ ലാഭം ഉറപ്പാക്കാം. അത്തരത്തിൽ കെ.എസ്.എഫ്.ഇ നൽകുന്ന 6 ലക്ഷത്തിൻ്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നോ? 60 മാസത്തെ കാലാവധിയിൽ ഈ ചിട്ടിയിൽ ചേർന്നാൽ പരമാവധി തുക ഉറപ്പാക്കാൻ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം....

6 ലക്ഷത്തിൻ്റെ മൾട്ടി ഡിവിഷൻ ചിട്ടി....

കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്ന ഒരു കിടിലൻ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. ഈ 6 ലക്ഷത്തിന്റെ ചിട്ടിയിൽ പ്രതിമാസം 10,000 രൂപ അടക്കേണ്ടി വരും. ഈ ചിട്ടിയുടെ കാലാവധി 60 മാസമാണ്, അതായത് 5 വർഷം. ഇത് മൾട്ടി ഡിവിഷൻ ചിട്ടി ആയതിനാൽ മൊത്തം 240 അം​ഗങ്ങളായിരിക്കും. അതായത് മൊത്തം 4 ഡിവിഷനുകൾ ഉണ്ടായിരിക്കും, ഓരോ ഡിവിഷനിലും 100 അം​ഗങ്ങൾ എന്ന കണക്കിൽ.

ഇവിടെ എല്ലാ മാസവും ഒരു നറുക്കെടുപ്പും, 3 ലേലവുമായിരിക്കും. ഭാ​ഗ്യമുള്ള ഒരു വ്യക്തിക്കാണ് നറുക്ക് വീഴുന്നത്. അതായത് നറുക്ക് വീഴുന്ന വ്യക്തിക്ക് കെ.എസ്.എഫ്.ഇയുടെ ഫോർമാൻ കമ്മീഷനായ 5% കുറച്ചിട്ട് 5.70 ലക്ഷം രൂപയാണ് ലഭിക്കുക. ഈ പണം നിങ്ങൾ പിൻവലിക്കുകയാണെങ്കിൽ ജി.എസ്.ടിയും ഡോക്യുമെൻ്റേഷൻ ചാർജും നൽകേണ്ടി വരും. എന്നാൽ പണത്തിന് അത്യാവശ്യമില്ലെങ്കിൽ ഈ തുക നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം. അതിലൂടെ വലിയ തുക പലിശയും ലഭിക്കും.

നറുക്കിലൂടെയും ലേലത്തിലൂടെയും പരമാവധി തുക കിട്ടും; ഈ ചിട്ടിയിൽ പലിശയില്ലാതെ 5.7 ലക്ഷം വരെ നേടാം

ലേലത്തിലൂടെ എത്ര കിട്ടും..?

ഇത് മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ചിട്ടി ആരംഭിച്ച ആദ്യ മാസങ്ങളിൽ 35% താഴ്ത്തിയാണ് ലേലം വിളിക്കുന്നത്. ഇവിടെ 6 ലക്ഷത്തിൻ്റെ ചിട്ടി ലേലത്തിലൂടെ വിളിച്ചാൽ കിട്ടുന്നത് 3,90,000 രൂപയാണ് ലഭിക്കുന്നത്. അതായത് ഇവിടെ 2,10,000 രൂപയാണ് കിഴിവ്. ഇത് 35% താഴ്ത്തി വിളിക്കുമ്പോൾ ലഭിക്കുന്ന തുകയാണ്.

ഈ ചിട്ടിയിൽ ചേർന്ന് രണ്ടാമത്തെ മാസം മുതൽ ചിട്ടിയിൽ പ്രതിമാസം അടക്കേണ്ടി വരുന്നത് 7,750 രൂപയാണ്. എത്ര മാസം വരെ 35% താഴ്ത്തി ചിട്ടി വിളിക്കുന്നുണ്ടോ അതുവരെ ഈ തുകയാണ് പ്രതിമാസ തവണയായി അടക്കുന്നത്. എന്നാൽ മാസങ്ങൾ മുന്നോട്ട് പോകുമ്പോൾ ഡിവിഡൻ്റ് കുറയാൻ സാധ്യതയുണ്ട്. അപ്പോൾ പ്രതിമാസ തവണ 10,000 രൂപ വരെ എത്തും. പ്രതിമാസം 10,000 രൂപ അടക്കുമ്പോൾ നിങ്ങൾക്ക് ലേലത്തിലൂടെ 5.70 ലക്ഷം ലഭിക്കാനും സാധ്യതയുണ്ട്.

50,000 രൂപ മുതൽ 1 ലക്ഷം വരെ ഈ ചിട്ടിയിൽ ഡിവിഡൻ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ചിട്ടിത്തുക നിങ്ങൾ പിൻവലിക്കുമ്പോൾ ജാമ്യമായി വസ്തുവാണ് നൽകുന്നതെങ്കിൽ കെ.എസ്.എഫ്.ഇ ശാഖയിലെ മാനേജറുമായി ബന്ധപ്പെടുക. മാത്രമല്ല ഈ വസ്തു ജാമ്യമായി നൽകുമ്പോൾ മറ്റെന്തെല്ലാം രേഖകളും സമർപ്പിക്കണമെന്ന് മനസിലാക്കുക.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X