സ്വന്തമായി ഒരു വീട് വാങ്ങണമെന്നാണോ നിങ്ങളുടെ ലക്ഷ്യം? ഇതിനായി ബാങ്ക് ലോണുകളെയോ ഭവന വായ്പകളേയോ ആശ്രയിക്കാതെ തന്നെ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. എങ്ങനെ? അതിനാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. ഭവന വായ്പകളെടുത്ത് അനാവശ്യ പലിശകളൊന്നും ഈടാക്കാതെ തന്നെ നിങ്ങൾക്ക് വലിയ തുക ഉറപ്പാക്കാൻ സാധിക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് 100 മാസത്തെ കാലാവധിയുള്ള 50 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം.
50 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ കെ.എസ്.എഫ്.ഇയിലൂടെ ഒരു വീട് വാങ്ങാൻ എളുപ്പത്തിൽ സാധിക്കും. ലക്ഷങ്ങൾ സ്വന്തമാക്കാനായി കൃത്യമായാ മാസത്തവണകൾ അടച്ച് കാലാവധി പൂർത്തിയാക്കാം. ഈ ലക്ഷ്യത്തിനായി അൽപം നേരത്തെ തന്നെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ പണം നിക്ഷേപിക്കാം. 100 മാസത്തെ 50 ലക്ഷത്തിന്റെ ചിട്ടിയിൽ പ്രതിമാസം 50,000 രൂപ അടവ് വരും. അതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രം ഈ ചിട്ടിയിൽ ചേരാം.
50,000 നിക്ഷേപിച്ചാൽ 50 ലക്ഷം കിട്ടുന്ന ചിട്ടി
ഈ ചിട്ടിയിൽ ചേർന്ന് ആദ്യ മാസത്തെ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചാൽ നിങ്ങൾക്ക് ഏകദേശം 35 ലക്ഷം രൂപ കിട്ടും. അതായത് ചിട്ടി ആരംഭിച്ചാൽ ആദ്യത്തെ കുറേ മാസം വരെ ആളുകൾ 30 ശതമാനം വരെയാണ് താഴ്ത്തി വിളിക്കുന്നത്. ഇതിൽ ജി.എസ്.ടിയും ഡോക്യുമെന്റേഷൻ ചാർജും ഈടാക്കും. ഇനി കിട്ടുന്ന തുക നിങ്ങൾക്ക് നേരെ കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം. ആദ്യത്തെ മാസം ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസത്തിലാണ് പണം ലഭിക്കുന്നത്. കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ അതിന്റെ പലിശ കിട്ടുന്നത് മൂന്നാമത്തെ മാസം മുതലാണ്.

ഇവിടെ ആദ്യത്തെ മാസം നിങ്ങൾ 50,000 രൂപ ചിട്ടിയിലേക്ക് അടക്കണം. രണ്ടാമത്തെ മാസം മുതൽ ഡിവിഡന്റ് കിട്ടി തുടങ്ങും. അതിനാൽ 30% ഡിവിഡന്റ് കണക്കാക്കിയാൽ ഏകദേശം 37,500 രൂപയാണ് പ്രതിമാസ അടവ് വരുന്നത്. എന്നാൽ ഈ ഡിവിഡന്റും നിക്ഷേപത്തിൽ നിന്നുള്ള പലിശയും വരുമ്പോൾ പിന്നീട് പ്രതിമാസ തിരിച്ചടവ് എത്ര രൂപ വരും? ഇനി മൂന്നാമത്തെ മാസം മുതൽ നിങ്ങളുടെ പ്രതിമാസ തവണ 12,310 രൂപയായിരിക്കും.
പലിശ എങ്ങനെ ലഭിക്കും?
ചിട്ടി വിളിച്ചെടുത്ത് 35 ലക്ഷം ലഭിച്ചാൽ ജി.എസ്.ടിയും ഡോക്യുമെന്റേഷൻ ചാർജും ഈടാക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 34,54,764 രൂപയാണ്. ഈ തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ ഒരു വർഷത്തിൽ നിങ്ങൾക്ക് പലിശയിനത്തിൽ ലഭിക്കുന്നത് 3,02,291 ലക്ഷം രൂപയാണ്. ഇത് ഓരോ മാസത്തേക്കും നിങ്ങൾക്ക് 25,190 രൂപ എന്ന കണക്കിൽ ലഭിക്കും. അതായത് എല്ലാമാസവും 25,000 രൂപ നിങ്ങൾക്ക് വെറുതേ ലഭിക്കും.
50,000 രൂപ പ്രതിമാസ തവണയിൽ 30% ഡിവിഡന്റ് കണക്കാക്കിയാൽ അത് ഏകദേശം 12,500 രൂപയായിരിക്കും. ഇതിനൊപ്പം പലിശ നിരക്കായ 25,190 കൂടെ ചേരുമ്പോൾ നിങ്ങളുടെ ലാഭം 37,690 രൂപയാണ്. 50,000 ൽ നിന്നും ഈ തുക കുറയുമ്പോൾ മൂന്നാമത്തെ മാസം മുതൽ 12,310 അടച്ചാൽ മതിയാവും.
ഇവിടെ 98 മാസത്തേക്ക് നിങ്ങൾക്ക് പലിശ മാത്രം 24,68,620 ലക്ഷം ഉറപ്പാക്കാം. ചിട്ടി ആദ്യ മാസം വിളിച്ച് അത് കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതലാണ് പലിശ ലഭിക്കുന്നത്. അതിനാലാണ് 98 മാസത്തെ കണക്ക് പരിശോധിക്കുന്നത്. ഈ ചിട്ടി അവസാന മാസത്തിലാണ് വിളിക്കുന്നതെങ്കിൽ നിങ്ങൾക്ക് ജി.എസ്.ടിയും ഫോർമാൻ കമ്മീഷനും ഈടാക്കിയാൽ 47,500,00 വരെ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
