ഒരു വലിയ സാമ്പത്തിക ആവശ്യത്തിനായി ആഗ്രഹിക്കുന്നുണ്ടോ? എവിടെ നിക്ഷേപിക്കും എന്ന കൺഫ്യൂഷൻ ഉള്ളവർക്ക് ബെസ്റ്റ് ഓപ്ഷനാണ് കെ.എസ്.എഫ്.ഇ. ബാങ്കുകളേക്കാൾ വലിയ നേട്ടം കൈവരിക്കാൻ കെ.എസ്.എഫ്.ഇയിലൂടെ സാധിക്കും. സുരക്ഷിതമായി നിക്ഷേപിക്കാവുന്ന സ്കീമുകളും ചിട്ടികളും കെ.എസ്.എഫ്.ഇയിൽ ഉണ്ട്. സാധാരണയായി ദീർഘ കാലത്തെ ചിട്ടികളിലാണ് വലിയ തുക റിട്ടേണായി ലഭിക്കുന്നത്. അതായത് 50 മാസം, 100 മാസം, 120 മാസം തുടങ്ങിയ കാലയളവിലൂടെ ലക്ഷങ്ങൾ കിട്ടുന്ന നിക്ഷേപങ്ങൾ.
അത്യാവശ്യമായി പണം വേണ്ടവർക്ക് ഇത്തരം ചിട്ടികളുടെ നേട്ടം ഉപകാരപ്രദമാവില്ല. കാരണം ദൈർഘ്യമേറിയ ചിട്ടികൾ പതിയെ വിളിച്ചെടുക്കുന്നതാണ് എപ്പോഴും ഉചിതം. ഓരോ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലേലത്തിലൂടെ തുക ലഭിക്കുമ്പോൾ ഏകദേശം 30% വരെയാണ് ഡിവിഡന്റ് കണക്കാക്കുന്നത്. ഇത് ചിട്ടി കാലാവധി അവസാനിക്കുന്നതു വരെ ഒരേ ഡിവിഡന്റിൽ ചിട്ടി വിളിക്കില്ല. ലക്ഷങ്ങൾ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ കെ.എസ്.എഫ്.ഇയെ സമീപിക്കുന്ന രീതി മാറ്റണം.
കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. ദിവസവും ഒരു നിശ്ചിത തുക മാറ്റി വെക്കാൻ സാധിക്കുമെങ്കിൽ ഏത് സാധാരണക്കാരനും വലിയ നേട്ടം ഒറ്റയടിയ്ക്ക് ഉറപ്പാക്കാം....
ചിട്ടിയിലൂടെ 15 ലക്ഷം സമ്പാദിക്കാം...
കെ.എസ്.എഫ്.ഇയുടെ 50 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ വലിയ നേട്ടങ്ങളുണ്ട്. സാധാരണക്കാർ പൊതുവേ ഈ ചിട്ടിയുടെ ഭാഗമാവില്ല. കാരണം പ്രതിമാസം 30,000 രൂപയാണ് തിരിച്ചടവ് സംഖ്യ. എന്നാൽ ദിവസവും 1000 രൂപ മാറ്റി വെക്കാൻ സാധിച്ചാൽ എളുപ്പത്തിൽ ഈ ചിട്ടിയിൽ നിക്ഷേപിക്കാം. ചിട്ടി ലേലം വിളിച്ചാൽ 30% ഡിവിഡന്റ് കണക്കാക്കിയാൽ നിങ്ങൾക്ക് 10.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാൽ 14.25 ലക്ഷം വരെ ഈ ചിട്ടിയിലൂടെ ലഭിക്കും.

ഒരു ബിസിനസ് ആവശ്യത്തിനോ ഭാവിയിലേക്ക് മറ്റെന്തെങ്കിലും നേട്ടം ആഗ്രഹിക്കുന്നവർക്കോ ഈ ചിട്ടിയിൽ ചേരാം. 14.25 ലക്ഷം വരെ നിങ്ങൾക്ക് ഉറപ്പാക്കാം. ഈ തുക പിൻവലിക്കാൻ നിങ്ങൾ ജാമ്യം കൊടുക്കേണ്ടി വരും.
പ്രതിമാസ അടവുകൾ...
ആദ്യത്തെ മാസം 30,000 രൂപയാണ് നിങ്ങൾ അടക്കേണ്ടത്. 30% ഡിവിഡൻ്റ് വന്നാൽ രണ്ടാം മാസം മുതൽ 22,500 രൂപയാവും പ്രതിമാസ തിരിച്ചടവ്. അതായത് 7,500 രൂപ വരെ ഡിവിഡന്റ് കിട്ടും. ഇത് 50 മാസവും ഇങ്ങനെ വരില്ല. ചിലപ്പോൾ 30% താഴ്ത്തി വിളിക്കാൻ ആളില്ലാത്ത സാഹചര്യം വന്നേക്കാം. ആ സമയത്ത് 12 ലക്ഷം, 13, ലക്ഷം അല്ലെങ്കിൽ 14.25 ലക്ഷം വരെ ചിട്ടി കിട്ടും.
50 മാസത്തെ ചിട്ടിയിൽ 50 വ്യക്തികൾ
50 മാസത്തെ ചിട്ടിയിൽ 50 വ്യക്തികൾ ഉണ്ടാവും. അതിൽ നിങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞതിനു ശേഷം ഈ ചിട്ടിയിൽ ചേരാം. അതായത് നിങ്ങൾക്ക് അത്യാവശ്യമായി സാമ്പത്തിക ആവശ്യം ഉണ്ടെങ്കിൽ ആദ്യ മാസങ്ങളിൽ തന്നെ ചിട്ടി വിളിച്ചെടുക്കാം. അപ്പോൾ 30% ഡിവിഡന്റിൽ ഏകദേശം 10.50 ലക്ഷം വരെയാണ് ചിട്ടി കിട്ടുന്നത്. എന്നാൽ പെട്ടെന്നുള്ള ആവശ്യമില്ലാത്ത വലിയ തുക ആവശ്യമുള്ള വ്യക്തികൾക്ക് ചിട്ടിക്കാലാവധി അവസാനിക്കാറാവുമ്പോൾ ചിട്ടി ലേലത്തിൽ വിളിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് നേട്ടം ഉയരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
