കേരളത്തിൽ ഏറ്റവും പ്രചാരമുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനു കാരണം ചിട്ടി തന്നെയാണ്. ധനസമാഹരണത്തിനായി ഉപയോഗിക്കാവുന്ന മികച്ച സാമ്പത്തിക മാർഗമാണ് ചിട്ടികൾ. കേരളത്തിൽ ചിട്ടികൾക്ക് പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് കെഎസ്എഫ്ഇ. നിങ്ങളിൽ എത്ര പേർ കെഎസ്എഫ്ഇയുടെ ചിട്ടികളിൽ ചേർന്നിട്ടുണ്ട്? ഈ ചിട്ടികൾ എല്ലാവർക്കും ഒരുപോലെ നേട്ടം നൽകുന്നുണ്ടോ?
പലപ്പോഴും ഒരു ബാങ്ക് വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ അമിത കടബാധ്യതയില്ലാതെ പണം സ്വരൂപിക്കാൻ ചിട്ടിയിലൂടെ സാധിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ പെട്ടെന്നുള്ള ആവശ്യങ്ങളെ പൂർത്തീകരിക്കാൻ ചിട്ടിക്ക് സാധിക്കണമെന്നില്ല. അതിനാൽ ഇത്തരം ചിട്ടികൾ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കണം. ഏത് ചിട്ടിയിലും ചേരുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം;
1. ചിട്ടി ഒരു നിക്ഷേപ മാർഗമാണോ?
ചിട്ടിയെ ഒരു നിക്ഷേപ മാർഗമായിട്ടാണോ നിങ്ങൾ കാണുന്നത്? എന്നാൽ നിങ്ങൾ ചിട്ടിയിൽ ചേരരുത്. ചിട്ടിയിൽ മാസങ്ങളോളം തവണകൾ അടക്കേണ്ടി വന്നാലും. കാലാവധിക്കു മുന്നേ ചിട്ടി വിളിച്ചെടുത്താലും ചെറിയ നഷ്ടം തീർച്ചയായും ഉണ്ടായിരിക്കും. സലയിൽ നിന്ന് ഫോർമാൻ കമ്മീഷൻ, ഡോക്യുമെന്റേഷൻ ചാർജ്, ജിഎസ്ടി എന്നീ ചാർജുകൾ ഈടാക്കിയ ശേഷമാണ് നിങ്ങൾ പണം ലഭിക്കുന്നത്.
എന്നാൽ നിങ്ങൾ ചിട്ടി നേരത്തെ വിളിച്ചെടുത്താൽ ആ തുക കെഎസ്എഫ്ഇയിൽ തന്നെ സിഎസ്ഡിടിയായി നിക്ഷേപിക്കാം. ഈ സ്കീം നിലവിൽ 9 ശതമാനം പലിശ നൽകുന്നുണ്ട്. കാലാവധി പൂർത്തിയാവുമ്പോൾ പലിശയിനത്തിലും നേട്ടം ഉറപ്പാക്കാം.

2. എല്ലാമാസവും നിശ്ചിത തുക വേണം
എല്ലാ മാസവും നിശ്ചിത തുക ചിട്ടിയിലേക്ക് അടക്കാൻ സാധിക്കാത്തവർക്ക് ചിട്ടി അനുയോജ്യമല്ല. പ്രതിമാസ തിരിച്ചടവ് മുടങ്ങിയാൽ അതിന് പിഴ അടക്കേണ്ടി വരും. തുടർച്ചയായി മുടങ്ങിയാൽ ചിട്ടിയിലെ യോഗ്യതയും നഷ്ടമാവും. ഇത് സാമ്പത്തിക നഷ്ടത്തിനും കാരണമാവും. അതിനാൽ കൃത്യമായി പ്രതിമാസ തുക അടക്കാൻ സാധിക്കുന്നവർ ചിട്ടികൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
3. ഈട് നൽകാനുണ്ടോ?
കെഎസ്എഫ്ഇയിൽ ചിട്ടി വിളിച്ചെടുത്താൽ നിങ്ങൾക്ക് ആ പണം പിൻവലിക്കണമെങ്കിൽ കെഎസ്എഫ്ഇ പരാമർശിക്കുന്ന സെക്യൂരിറ്റി അല്ലെങ്കിൽ ഈട് സമർപ്പിക്കേണ്ടി വരും. വസ്തു ജാമ്യം, സ്വർണം, സ്ഥിര നിക്ഷേപ രശീതികൾ, എൽ.ഐ.സി സറണ്ടർ വാല്യു, വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടിയുടെ പാസ്സ്ബുക്കുകൾ, ബാങ്ക് ഗ്യാരണ്ടി തുടങ്ങിയ നിരവധി ഓപ്ഷനുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇതിനു പുറമേയും നിരവധി സെക്യൂരിറ്റി ഓപ്ഷനുകളുമുണ്ട്. ഇവയെല്ലാം നൽകാൻ സാധിക്കുന്നവക്ക് കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാം.
4. ചിട്ടി ചെലവുകളെ പറ്റി അറിഞ്ഞിരിക്കണം
ചിട്ടി ലേലത്തിൽ വിളിച്ചെടുത്താലും സല മുഴുവനും നിങ്ങൾക്ക് ലഭിക്കില്ല. കെഎസ്എഫ്ഇ ചിട്ടി ലേലത്തിൽ വിളിച്ചെടുക്കുമ്പോൾ ആദ്യ മാസങ്ങളിൽ 30 അല്ലെങ്കിൽ 35% കിഴിവിലാണ് വിളിക്കുന്നത്. ഇത് കാലാവധി മുന്നോട്ട് പോകുമ്പോൾ കിഴിവിൽ വ്യത്യാസമുണ്ടാവുമെങ്കിലും ഒരു നിശ്ചിത തുക കിഴിവിൽ നഷ്ടമാവും. പിന്നീട് ശ്രദ്ധിക്കേണ്ടത് 5% ഫോർമാൻ കമ്മീഷനും, ഡോക്യുമെൻ്റേഷൻ ചാർജും, 18% ജിഎസ്ടിയുമാണ്. ഇത്രയും ചാർജുകൾ നിങ്ങൾ നൽകേണ്ടി വരും. അതിനാൽ ഇത്തരം നഷ്ടം സഹിക്കാൻ സാധിക്കാത്തവർ ചിട്ടിയിൽ ചേരരുത്.
5. അനുയോജ്യമായ ചിട്ടി തിരിച്ചറിയുക
നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് മാത്രം ചിട്ടിയിൽ ചേരുക. എന്നാൽ അതിന് കാലാവധി, ചിട്ടിയുടെ സല എന്നിവ പരിശോധിക്കണം. വലിയ തുക ലക്ഷ്യം വെച്ച് ചിട്ടിയിൽ ചേരുന്നവർ വലിയ തുക സലയുള്ള ദീർഘകാലത്തേക്കുള്ള ചിട്ടി തിരഞ്ഞെടുക്കണം. മാത്രമല്ല എത്ര രൂപ ആവശ്യമുണ്ടോ അതിന് അനുസരിച്ചുള്ള ചിട്ടികളും കണ്ടെത്തുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications