സാമ്പത്തിക വളർച്ച ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നു. നിലവിൽ നിരവധി നിക്ഷേപ ഓപ്ഷനുകൾ ചുറ്റിലുമുണ്ട്. എന്നാൽ ഒരേ സമയം നിക്ഷേപത്തിൻ്റെയും വായ്പയുടെയും സ്വഭാവമുള്ള സമ്പാദ്യ മാർഗമാണ് ചിട്ടികൾ. കേരളത്തിൽ ചിട്ടികൾക്ക് പ്രസിദ്ധമായ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ.
പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ആളുകൾ ബാങ്ക് വായ്പകളേയാണ് ആശ്രയിക്കുന്നത്. എന്നാൽ അവയ്ക്ക് താരതമ്യേന ഉയർന്ന പലിശ നൽകേണ്ടി വരും. പക്ഷേ കെഎസ്എഫ്ഇ ചിട്ടികൾക്ക് നിങ്ങൾക്ക് പലിശ നൽകേണ്ടതില്ല, മാത്രമല്ല എല്ലാ മാസവും ലാഭവിഹിതവും ലഭിക്കുന്നു. അതിനാൽ ആദ്യത്തെ മാസം അടക്കുന്ന തുകയിലും കുറവായിരിക്കും രണ്ടാമത്തെ മാസം മുതൽ നിങ്ങൾ ചിട്ടിയിൽ അടക്കേണ്ടി വരിക. സാധാരണക്കാർക്കും പണക്കാർക്കും ഒരുപോലെ സമീപിക്കാവുന്ന മാർഗമാണ് കെഎസ്എഫ്ഇ ചിട്ടി.
ഉടനടി പണത്തിന് ആവശ്യമുള്ളവർക്കും വലിയൊരു സാമ്പത്തിക ലക്ഷ്യമുള്ളവർക്കും കെഎസ്എഫ്ഇ ചിട്ടിയിൽ നിക്ഷേപിക്കാം. നിലവിൽ നിരവധി ചിട്ടി ഓപ്ഷനുകൾ കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ കാലാവധിക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇപ്പോൾ ഹാർമണി ചിട്ടീസ് 2025 എന്ന പദ്ധതി ആരംഭിച്ചതിനാൽ പുതിയ ചിട്ടികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. സിംഗപ്പൂർ യാത്ര ഉൾപ്പെടെ നിരവധി ബംബർ സമ്മാനങ്ങളാണ് ഈ പദ്ധതിയിലൂടെ കെഎസ്എഫ്ഇ ഉറപ്പാക്കുന്നത്.

എന്താണ് കെഎസ്എഫ്ഇ ചിട്ടി?
കെഎസ്എഫ്ഇ ചിട്ടികൾ ഓരോ കാലാവധി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. 25 മാസം, 40 മാസം, 50 മാസം, 60 മാസം, 80 മാസം, 100 മാസം തുടങ്ങി നിരവധി കാലാവധികളുണ്ട്. ഇത്തരത്തിൽ ഒരു വ്യക്തി അംഗമായിട്ടുള്ള ഒരു ചിട്ടിയിൽ ആദ്യത്തെ കുറച്ച് മാസങ്ങൾ 30% കിഴിവിലാണ് ചിട്ടി വിളിക്കുന്നത്. പീന്നീട് ആവശ്യകതക്ക് അനുസരിച്ചാണ് ചിട്ടി ലേലം വിളിച്ചെടുക്കുന്നത്. ഓരോ മാസവും ലേലം വിളിച്ചാൽ ആ ചിട്ടിയിലെ എല്ലാ അംഗങ്ങൾക്കും തതുല്യമായി ചിട്ടിയുടെ ലാഭവിഹിതം ലഭിക്കും.
ചിട്ടി ലേലത്തിലൂടെ വിളിച്ചാൽ ചിറ്റാളന് ആ പണം മുൻകൂട്ടി കൈപ്പറ്റാം. സാധാരണയായി ഒരു ചിട്ടി പദ്ധതി ആരംഭിക്കുമ്പോൾ ചിട്ടി പിടിക്കാൻ ധാരാളം ആവശ്യക്കാരുണ്ടാവും. ഇത്തരം സന്ദർഭങ്ങളിൽ നറുക്കെടുപ്പിലൂടെയായിരിക്കും ചിട്ടിത്തുക ലഭിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് പെട്ടെന്ന് പണം കിട്ടണമെന്നില്ല. അത്തരം ഘട്ടത്തിൽ ചിട്ടിയിൽ നിന്ന് നിങ്ങൾ വായ്പ എടുക്കാം.
കെഎസ്എഫ്ഇ ചിട്ടി വായ്പ എന്താണ്?
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യത്തിൽ ചിട്ടിയിൽ നിന്നും നിശ്ചിത തുക വായ്പ എടുക്കാം. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ആവശ്യം ഉടനടി നടക്കും. ചിട്ടി വിളിക്കാത്തവർക്ക് മാത്രമാണ് ഇത്തരത്തിൽ ചിട്ടിയിൽ നിന്ന് വായ്പ എടുക്കാനുള്ള യോഗ്യതയുള്ളത്. നിങ്ങൾ അംഗമായിട്ടുള്ള ചിട്ടിയുടെ മൊത്തം കാലയളവിന്റെ 10 ശതമാനമെങ്കിലും തവണകൾ പൂർത്തിയായിട്ടുണ്ടാവണം. മാത്രമല്ല ഈ തവണകൾ മുടക്കമില്ലാതെ അടച്ചിട്ടുമുണ്ടായിരിക്കണം.
തവണകൾ കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ചിട്ടിത്തുകയുടെ 50 ശതമാനം വരെ വായ്പയായി അനുവദിക്കും. അതായത് പരാമവധി നിങ്ങൾക്ക് ലഭിക്കുന്ന വായ്പ തുക ഒരു കോടി രൂപയാണ്.
വായ്പാ തിരിച്ചടവും പലിശയും...
ചിട്ടി വിളിക്കുന്നതിനു മുന്നേയാണ് ചിട്ടിയിൽ നിന്നും വായ്പ എടുക്കുന്നത്. അതിനാൽ ഈ വായ്പയ്ക്ക് ഒരു നിശ്ചിത തുക പലിശയായി ഈടാക്കും. എന്നാൽ വായ്പ എടുത്താൽ തൊട്ടടുത്ത മാസങ്ങളിൽ തന്നെ ചിട്ടി വിളിച്ചെടുക്കാൻ ശ്രമിക്കുക. കാരണം ചിട്ടി വിളിച്ചെടുത്താൽ ആ ചിട്ടിപ്പണത്തിൽ നിന്നും വായ്പാ തുക കെഎസ്എഫ്ഇ ഈടാക്കും, അതിൽ നിന്നും ബാക്കി ചിട്ടിത്തുക ചിറ്റാളന് നൽകുന്നു. വായ്പാ തുകക്കൊപ്പം അതിൻ്റെ പലിശയും കെഎസ്എഫ്ഇ ഈടാക്കും. ചിട്ടി വായ്പയുടെ പലിശ നിരക്ക് 12.5% ആണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications