A Oneindia Venture

പ്രതിമാസം വെറും 3479 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും 15 ലക്ഷത്തിൻ്റെ ഈ കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാം

കെഎസ്എഫ്ഇ ചിട്ടികളിലൂടെ ചെറുതും വലുതുമായ എല്ലാ സാമ്പത്തിക ആവശ്യങ്ങളും ഉറപ്പാക്കാം. കൃത്യമായ രീതിയിൽ ചിട്ടി ഉപയോ​ഗപ്പെടുത്തിയാൽ വായ്പകളേക്കാൾ സുരക്ഷിതമായ രീതിയിൽ സമ്പാദിക്കാം. ഒരു വീട് പണിയുന്നതിനോ, അല്ലെങ്കിൽ മക്കളുടെ വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ പണം സ്വരൂപിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ കെഎസ്എഫ്ഇ ചിട്ടി ഒരു മികച്ച ഓപ്ഷനായിരിക്കും.

15 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നാൽ ഇത്തരം ആവശ്യങ്ങൾ ഒരു പരിധി വരെ പൂർത്തീകരിക്കാൻ സാധിക്കും. കെഎസ്എഫ്ഇ 100 മാസ കാലാവധിയിൽ 15 ലക്ഷത്തിൻ്റെ ചിട്ടി സ്കീം നൽകുന്നുണ്ട്. ബുദ്ധിയോടെ നിക്ഷേപിച്ചാൽ ഉയർന്ന തുക സ്വന്തമാക്കാം.

15 ലക്ഷത്തിൻ്റെ ചിട്ടി

100 മാസ കാലാവധിയിൽ ചേരാവുന്ന കെഎസ്എഫ്ഇ ചിട്ടിയിൽ പ്രതിമാസം 15,000 രൂപ അടക്കണം. അതിനാൽ പ്രതിമാസം ഇത്രയും തുക മാറ്റിവെക്കാൻ സാധിക്കുന്നവർ മാത്രം ഈ ചിട്ടിയിൽ ചേരുക. ഈ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ ഏകദേശം 10.5 ലക്ഷം രൂപയോളം ലഭിക്കും. അതിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും ഈടാക്കിയാൽ ലഭിക്കുന്നത് 10,362,64 രൂപയാണ്. എന്നാൽ ഈ ചിട്ടിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി തുക 14.25 ലക്ഷം രൂപയാണ്.

30% ചിട്ടി വിളിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഡിവിഡൻ്റ് 3750 രൂപയാണ്. അതിനാൽ തന്നെ ചിട്ടി ലേലം ആരംഭിച്ച് രണ്ടാം മാസം മുതൽ 11250 രൂപയായിരിക്കും പ്രതിമാസ തിരിച്ചടവ്. അതിനാൽ എത്ര മാസം വരെ 30 ശതമാനം താഴ്ത്തി ചിട്ടി വിളിക്കുന്നോ, അത്രയും കാലം പ്രതിമാസ തിരിച്ചടവ് തുക 11250 രൂപ തന്നെയായിരിക്കും. ചിട്ടി വിളിക്കാതെ കാലാവധി പൂർത്തിയാവുന്നതു വരെ കാത്തിരുന്നാൽ 14 ലക്ഷത്തിലധികം സ്വന്തമാക്കാനും അവസരമുണ്ട്.

പ്രതിമാസം വെറും 3479 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും 15 ലക്ഷത്തിൻ്റെ ഈ കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാം

കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നോ?

പെട്ടെന്ന് തന്നെ പണത്തിന് ആവശ്യമില്ലാത്തവർക്ക് ചിട്ടിപ്പണം കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്ന സ്കീമിനെ സിഎസ്ഡിടി എന്നാണ് പറയുന്നത്. നിലവിൽ സിഎസ്ഡിടി നിക്ഷേപത്തിൻ്റെ പലിശ നിരക്ക് 9 ശതമാനമാണ്. നിങ്ങൾ ആദ്യ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുത്താൽ ലഭിക്കുന്നത് 10,362,64 രൂപയാണ്. ഈ തുക കെഎസ്എഫ്ഇ സിഎസ്ഡിടിയിൽ നിക്ഷേപിച്ചാൽ നിലവിലെ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ ഒരു വർഷം 93263 രൂപ പലിശ ലഭിക്കുന്നു.

അതായത് ഓരോ മാസവും നിങ്ങൾക്ക് ലഭിക്കുന്ന പലിശ തുക 7771 രൂപയായിരിക്കും. അങ്ങനെയെങ്കിൽ ഈ പലിശ തുകയും ഡിവിഡൻ്റായ 3750 രൂപയും പ്രതിമാസ തുകയായ 15,000 രൂപയിൽ നിന്നും കിഴിച്ചാൽ ലഭിക്കുന്നത് 3479 രൂപയാണ്. നിങ്ങൾക്ക് പലിശ ലഭിച്ചു തുടങ്ങിയാൽ മൂന്നാമത്തെ മാസം മുതൽ പ്രതിമാസം വെറും 3479 രൂപ അടച്ചാൽ മതി.

98 മാസത്തേക്ക് പലിശ

ആദ്യ ലേലത്തിൽ ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസമായിരിക്കും പണം ലഭിക്കുന്നത്. ഈ ചിട്ടിപ്പണം അതേ മാസം തന്നെ കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതലാണ് പലിശ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ 100 മാസം കണക്കാക്കിയാൽ പലിശ 98 മാസം വരെ ലഭിക്കുന്നു. ഇവിടെ ഓരോ മാസവും 7771 രൂപ ലഭിച്ചാൽ 98 മാസത്തേക്ക് ലഭിക്കുന്നത് 761558 രൂപയാണ്.

എപ്പോഴും ശ്രദ്ധിക്കേണ്ടത് ഈ കണക്കുകൾ ഏകദേശ കണക്കുകളാണ്. നിങ്ങൾ ഈ ചിട്ടിയെ എമർജൻസി ഫണ്ടായി കണക്കാക്കിയാൽ ചിട്ടി വിളിച്ച് വേ​ഗം തന്നെ പിൻവലിക്കും. എന്നാൽ സമ്പത്ത് വളരണം എന്നാ​ഗ്രഹിക്കുന്നവർ ചിട്ടി വിളിക്കാതെ തുക വളരാൻ കാത്തിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിൻ്റെ ദൈർഘ്യം അനുസരിച്ച് മാത്രം ചിട്ടികളെ പരി​ഗണിക്കുക.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X