സ്വർണ വില ഓരോ ദിവസവും കത്തിക്കയറുന്നു. സ്വർണം വാങ്ങാൻ പോലും സാധാരണക്കാർ കഷ്ടപ്പെടേണ്ട അവസ്ഥയായി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1 ലക്ഷം രൂപ വേണം. ഇങ്ങനെയൊരു വളർച്ച ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ? സ്വർണം പവന് 94,000 രൂപ കടന്നത് വാങ്ങുന്നവരേക്കാൾ ആവേശമുണ്ടാക്കിയത് വിൽക്കുന്നവർക്കും, പണയം വെക്കുന്നവർക്കുമാണ്. പെട്ടെന്ന് സാമ്പത്തിക ആവശ്യം വന്നാൽ കൈയിലുള്ള സ്വർണം പണയം വെച്ച് പണം സ്വരൂപിക്കുവാനാണ് ആളുകൾ ശ്രമിക്കുന്നത്.
സത്യത്തിൽ സ്വർണം വിൽക്കാൻ എളുപ്പമാണ്, പക്ഷേ അത് വാങ്ങാൻ എത്ര കഷ്ടപ്പെടണം. ഒരേ സമയം സ്വർണം കളയാതിരിക്കുകയും, സാമ്പത്തിക ആവശ്യകത പൂർത്തിയാക്കുകയും ചെയ്യണമെങ്കിൽ തീർച്ചയായും ചിട്ടിയിൽ ചേരുന്നത് ഒരു മികച്ച തീരുമാനമായിരിക്കും.
പണയത്തിന് വമ്പൻ പലിശ
സാധാരണയായി സ്വർണം പണയം വെച്ചാൽ അത് തിരിച്ചെടുക്കാൻ വർഷങ്ങളോളം പരിശ്രമിക്കേണ്ടി വന്നേക്കാം. ചിലർക്ക് സ്വർണപ്പണയം കൈകാര്യം ചെയ്യുന്നതിൽ പാകപ്പിഴകൾ സംഭവിക്കാനും സാധ്യതയുണ്ട്. ചിലർ 10 വർഷം മുമ്പൊക്കെ പണയം വെച്ചിട്ട് അതിൻ്റെ പലിശ അടക്കാൻ സാധിക്കാതെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.
സ്വർണം എല്ലാ കാലത്തും ഒരു സുരക്ഷിത നിക്ഷേപമാണ്. അതിനെ അനാവശ്യമായി നഷ്ടപ്പെടുത്തരുത്. സ്വർണപ്പണയത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പണം ലഭിക്കുമെങ്കിലും അതിനേക്കാൾ തുക പലിശയിനത്തിൽ അടക്കേണ്ടി വരുമെന്നതാണ് സത്യം. എന്നാൽ ഒരു രൂപ പോലും പലിശ അടക്കാതെ ചിട്ടിയിലൂടെ പണം ഉറപ്പാക്കാം.

ചിട്ടിയിലൂടെ സ്വർണം സുരക്ഷിതം
പെട്ടെന്ന് പണം ആവശ്യമായി വന്നാൽ നിങ്ങൾക്ക് അടുത്തുള്ള കെഎസ്എഫ്ഇ ശാഖയിൽ നിന്നും ഒരു ചിട്ടിയിൽ ചേരാം. എത്ര രൂപയാണോ ആവശ്യം അതിന് അനുസരിച്ചുള്ള ചിട്ടി തിരഞ്ഞെടുക്കണം. ചിട്ടിയിൽ ചേർന്ന് വേഗത്തിൽ തന്നെ ലേലത്തിലൂടെ ചിട്ടിത്തുക സ്വന്തമാക്കുക. പണം പിൻവലിക്കാൻ നിരവധി ജാമ്യ വ്യവസ്ഥയാണ് കെഎസ്എഫ്ഇ ഉറപ്പാക്കുന്നത്. അതിൽ സ്വർണം ഒരു ജാമ്യമായി കണക്കാക്കുന്നു. ഇവിടെയാണ് സ്വർണം സുരക്ഷിതമാവുന്നത്.
നിങ്ങൾ എത്ര തുകയാണോ ചിട്ടിയിൽ നിന്നും എടുത്തത് അതിന് അനുസരിച്ച് കൈവശം സ്വർണമുണ്ടെങ്കിൽ അത് കെഎസ്എഫ്ഇയിൽ ജാമ്യമായി നൽകിയാൽ ചിട്ടിത്തുക പിൻവലിക്കാം. ഇതോടെ നിങ്ങളുടെ സാമ്പത്തിക ആവശ്യം പൂർത്തിയാക്കാം. തൊട്ടടുത്ത മാസം മുതൽ ചിട്ടിയിലേക്ക് നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തുക നൽകിയാൽ മാത്രം മതി. അതായത് സ്വർണത്തിന് പലിശയൊന്നും അടക്കേണ്ടി വരുന്നില്ല.
മാത്രമല്ല വായ്പകളിൽ നിന്നും വ്യത്യസ്തമായി ചിട്ടികൾക്ക് ഡിവിഡൻ്റ് ലഭിക്കുന്നു. അതിനാൽ ആദ്യമാസത്തിനു ശേഷം തിരിച്ചടവ് തുകയിലും കുറവുണ്ടായിരിക്കും. ചിട്ടിയുടെ കാലാവധി പൂർത്തിയാവുമ്പോൾ ഈ സ്വർണം സുരക്ഷിതമായി നിങ്ങൾക്ക് തന്നെ ലഭിക്കുന്നു.
സ്വർണം വാങ്ങാനും ചിട്ടിയിൽ ചേരാം...
സ്വർണം ജാമ്യമായി നൽകുന്നതു പോലെ നിങ്ങൾക്ക് സ്വർണം വാങ്ങിക്കൂട്ടാൻ ആഗ്രഹമുണ്ടെങ്കിലും ചിട്ടിയിൽ ചേരുന്നത് നല്ലതാണ്. നിലവിലെ സാഹചര്യത്തിൽ 1 ലക്ഷം രൂപയുണ്ടെങ്കിൽ 1 പവൻ സ്വർണാഭരണം ലഭിച്ചേക്കാം. നിങ്ങൾക്ക് 10 ലക്ഷം, 50 ലക്ഷം തുടങ്ങി ഏതെങ്കിലും ചിട്ടിയിൽ ചേർന്നാൽ ലേലം വിളിച്ച് പണം ലഭിച്ചാൽ അത് സ്വർണാഭരണം വാങ്ങിക്കുന്നതിനായി ഉപയോഗിക്കാം. മക്കളുടെ വിവാഹത്തിനു വേണ്ടി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ചിട്ടി മികച്ച സാമ്പത്തിക മാർഗമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications