കെ.എസ്.എഫ്.ഇ ചിട്ടികൾ മികച്ച നിക്ഷേപ മാർഗമാണ്. അൽപം സമയമെടുത്ത് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇയുടെ ചിട്ടികൾ വലിയ നേട്ടം സൃഷ്ടിക്കും. ദീർഘകാല നിക്ഷേപങ്ങളായിട്ടാണ് ചിട്ടികൾ രൂപപ്പെടുത്തിയത്. അതായത് 40 മാസം, 50 മാസം, 100 മാസം, 120 മാസം എന്നിങ്ങനെയാണ് സാധാരണയായി കെ.എസ്.എഫ്.ഇയുടെ ഓരോ ചിട്ടികളുടേയും കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
ദീർഘകാലം എന്ന് പറയുമ്പോൾ 40 മാസത്തെ ചിട്ടി കണക്കാക്കിയാൽ ഏകദേശം മൂന്നര വർഷമെങ്കിലും ദൈർഘ്യമുണ്ടാവും. കണക്ക് പ്രകാരം സാധാരണ നിക്ഷേപ പദ്ധതികൾ പോലെ 1 വർഷത്തെ പദ്ധതികൾ കെ.എസ്.എഫ്.ഇ ചിട്ടികൾ നൽകുന്നില്ല. ഇതാണ് പലപ്പോഴും ആളുകളെ ചിട്ടിയിൽ നിന്നും അകറ്റുന്നതിനു കാരണം. ഈ കാലാവധി ചില അവസരങ്ങളിൽ പ്രയാസമേറിതാവും.
അതിനാൽ തന്നെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പൂർണമായ ലാഭം കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്ന് ലഭിക്കില്ല. കാരണം പെട്ടെന്നുള്ള ആവശ്യക്കാർ ചിട്ടി ആരംഭിക്കുമ്പോൾ തന്നെ ചിട്ടി വിളിക്കും. ആദ്യ കുറച്ചു മാസങ്ങൾ 30% ഡിവിഡന്റിലാവും ചിട്ടി വിളിക്കുന്നത്. അതിനാൽ അത്രയും തുക നിങ്ങൾക്ക് കുറയുമെന്ന് അർത്ഥം.
ഈ ദീർഘകാല നിക്ഷേപം ഒരു ഭാരമാവാതെ നിങ്ങൾക്ക് കാലാവധിയ്ക്കു മുന്നേ ചിട്ടി ക്ലോസ് ചെയ്യാൻ സാധിക്കുമോ? ഇത് പൊതുവായ സംശയമാണ്. കാലാവധി പ്രശ്നമാണെങ്കിലും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യകതകൾ ഇല്ലാത്തവർക്ക് കുറച്ചധികം മാസങ്ങൾ നിക്ഷേപിച്ചാൽ മികച്ച ലാഭം ഉറപ്പാക്കാം. എന്നാൽ ചിട്ടി വിളിച്ച് പണം ലഭിച്ചതിനു ശേഷം ബാക്കിയുള്ള മാസങ്ങളും ഓരോ തവണകളായി അടക്കാതെ ചിട്ടി ക്ലോസ് ചെയ്യാൻ സാധിക്കും. അതിനു രണ്ട് മാർഗങ്ങളുണ്ട്. രണ്ടും പരിശോധിക്കാം.

കാലാവധിക്കു മുന്നേ ചിട്ടി എങ്ങനെ ക്ലോസ് ചെയ്യാം?
ഇവിടെ ഉദാഹരണത്തിന് 50 മാസത്തേയ്ക്ക് പ്രതിമാസം 10,000 രൂപ വരുന്ന 5 ലക്ഷത്തിന്റെ ചിട്ടിയെ കുറിച്ച് പരിശോധിക്കാം. അതായത് നിങ്ങൾ 30 മാസത്തോളം ഈ ചിട്ടിയിൽ കൃത്യമായി തവണകൾ അടച്ചുവെന്ന് കരുതാം. ഈ ചിട്ടി വിളിച്ചെടുത്തത് ആണെങ്കിൽ ബാക്കി തുകയ്ക്ക് അനുസൃതമായ ജാമ്യവും നൽകിയിട്ടുണ്ടാവും. എന്നാൽ 30 മാസത്തിനു ശേഷം നിങ്ങൾക്ക് ഈ ചിട്ടി ഒറ്റയടിയ്ക്ക് ക്ലോസ് ചെയ്യണമെങ്കിൽ ബാക്കിയുള്ള തിരിച്ചടവ് തുക കണക്കാക്കണം.
അതായത് ബാക്കി 20 മാസങ്ങളാണ്. പ്രതിമാസം 10,000 എന്ന കണക്കിൽ മൊത്തം 2 ലക്ഷം രൂപയാണ് ഇനിയുള്ള തിരിച്ചടവ്. ഈ തുക മൊത്തത്തിൽ ചിട്ടിയിലേയ്ക്ക് അടച്ച് ക്ലോസ് ചെയ്യാം. ഒപ്പം ജാമ്യവും തിരിച്ചെടുക്കാം. പിന്നീട് രതിമാസ അടവുകൾ ഉണ്ടായിരിക്കില്ല.
ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ എല്ലാ മാസവും കെ.എസ്.എഫ്.ഇയിൽ 10,000 രൂപ അടക്കേണ്ടി വരില്ല. ഓരോ മാസവും ഡിവിഡന്റ് വരും. ഈ 2 ലക്ഷം ഒറ്റത്തവണയായി അടച്ചാൽ ഈ ചിട്ടിയുടെ കാലാവധി തീരുമ്പോൾ ഈ 20 മാസത്തെ ഡിവിഡന്റ് തുക കണക്കാക്കിയ ശേഷം ബാലൻസ് തുക നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് കെ.എസ്.എഫ്.ഇ തന്നെ ക്രെഡിറ്റ് ചെയ്യും.
രണ്ടാമത്തെ മാർഗമാണ് സുഗമ സേവിംഗ്സ് അക്കൗണ്ട്.
മുകളിൽ പറഞ്ഞതു പോലെ 30 മാസത്തിനു ശേഷം 20 മാസത്തെ തുകയായ 2 ലക്ഷം നേരിട്ട് ചിട്ടിയിലേയ്ക്ക് നിക്ഷേപിക്കുന്നതിനു പകരം നിങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഇതിലും പ്രതിമാസ തിരിച്ചടവുകൾ വരുന്നില്ല. ഇവിടെ ഓരോ മാസത്തെയും ഡിവിഡന്റ് തുക എത്രയാണോ അതു കഴിഞ്ഞുള്ള തുകയാണ് സുഗമ അക്കൗണ്ടിൽ നിന്നും ചിട്ടിയിലേയ്ക്ക് പോവുന്നത്. ബാലൻസ് തുക ഈ അക്കൗണ്ടിൽ തന്നെ ഉണ്ടായിരിക്കും.
അതായത് ഈ ബാലൻസ് തുകയ്ക്ക് ഓരോ 6 മാസവും 4.50% പലിശയും ലഭിക്കും. ഈ മാർഗത്തിലൂടെ രണ്ട് നേട്ടമുണ്ട്. സുഗമ അക്കൗണ്ടിലെ ബാലൻസുള്ള തുകയും അതിനു ലഭിക്കുന്ന പലിശയും ഒരുമിച്ച് ലഭിക്കുന്നു. ഈ മാർഗമായിരിക്കും മികച്ചത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
