നിക്ഷേപങ്ങൾ നിരവധിയുണ്ട്. ഏത് പദ്ധതിയിൽ നിക്ഷേപിക്കുമ്പോഴും നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് മാത്രം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. പലപ്പോഴും സംഭവിക്കുന്നത് വലിയ തുക നേടുന്നതിനായി വലിയ നിക്ഷേപങ്ങളുടെ ഭാഗമാവുകയും പിന്നീട് പ്രതിമാസ തവണകൾ തിരിച്ചടക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് യാതൊരു സാമ്പത്തിക നേട്ടവും നൽകില്ല.
നിങ്ങൾ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന വ്യക്തിയാണോ? കെ.എസ്.എഫ്.ഇ നിരവധി ചിട്ടികൾ നടത്തുന്നുണ്ട്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് സാമ്പത്തിക പ്രതിസന്ധികൾ മൂലം ചിട്ടി വിളിക്കുന്നതിനു മുന്നേ ചിട്ടിയുടെ മാസത്തവണകൾ മുടങ്ങുകയും ബാക്കിയുള്ള പ്രതിമാസ തിരിച്ചടവ് അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്നു. നിങ്ങൾക്ക് താങ്ങാവുന്നതിലും വലിയ ചിട്ടിയിൽ നിക്ഷേപിക്കുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളാണിവ.
ചിട്ടി മുടങ്ങിയാൽ അതുവരെ നിങ്ങൾ അടച്ച തുക തിരികെ കിട്ടുമോ? എങ്കിൽ എങ്ങനെ കിട്ടും? ഇതൊരു വലിയ ചോദ്യമാണ്. വിശദമായി നോക്കാം...
ഒരു ചിട്ടി ഉദാഹരണമായി നൽകിക്കൊണ്ട് മനസിലാക്കാം;
നിങ്ങൾ 1 ലക്ഷത്തിന്റെ 40 മാസത്തെ ചിട്ടിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 2,500 രൂപയാവും പ്രതിമാസ തവണ വരുന്നത്. അതിൽ ആദ്യമാസം തീർച്ചയായും 2,500 രൂപ നിക്ഷേപിക്കണം. പിന്നീടുള്ള മാസങ്ങളിൽ 1875 രൂപ വീതം അടച്ചു. ഏകദേശം 5 മാസം വരെ നിങ്ങൾ തിരിച്ചടവ് കൃത്യമായി അടച്ചു. എന്നാൽ 6ാം മാസം മുതൽ സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവ് മുടങ്ങി. അതായത് ഇതുവരെ നിങ്ങൾ 10,000 രൂപ ഈ ചിട്ടിയിൽ അടച്ചിട്ടുണ്ട്. ഇനി ഈ ചിട്ടിക്ക് എന്തു സംഭവിക്കും? എങ്ങനെ നിങ്ങൾക്ക് ഈ 10,000 രൂപ തിരികെ കിട്ടും?

ഈ പ്രശ്നം പരിഹരിക്കാൻ 2 മാർഗങ്ങളുണ്ട്;
1) ഈ മുടങ്ങിയ ചിട്ടി ഏറ്റെടുക്കാൻ വേറെരു വ്യക്തി വരണം. അതായത് ഈ ചിട്ടി ഇപ്പോൾ മുടക്ക ചിട്ടിയായി മാറി. ആ ചിട്ടിയെ കുറിച്ചും അതിന്റെ സാമ്പത്തിക നേട്ടത്തെ കുറിച്ചും മനസിലാക്കിയ ശേഷമാണ് ഒരാൾ മുടക്ക ചിട്ടി ഏറ്റെടുക്കുക. വിളിച്ചെടുക്കാത്ത തിരിച്ചടവ് മുടങ്ങിയ ചിട്ടികളാണ് മുടക്ക ചിട്ടികളായി കണക്കാക്കുന്നത്.
ഏകദേശം ചിട്ടിയുടെ എട്ടാം മാസത്തിൽ ഒരാൾ ഈ ചിട്ടി ഏറ്റെടുക്കാൻ തയ്യാറായാൽ ഈ 8 മാസം വരെയുള്ള മൊത്തം തുക ഒരുമിച്ച് കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കാം. അതോടെ അയാൾ ആ ചിട്ടിയുടെ ഉടമസ്ഥനാവും. ശേഷം നിങ്ങളുടെ അതുവരെയുള്ള നിക്ഷേപ തുക യാതൊരു നഷ്ടവുമില്ലാതെ ലഭിക്കുകയും ചെയ്യുന്നു. ഇതിന് അധിക ചാർജുകളൊന്നുമില്ല.
2) എന്നാൽ ഈ ചിട്ടി ഏറ്റെടുക്കാൻ ആരും വന്നിട്ടില്ലെങ്കിൽ ഈ ചിട്ടിയുടെ കാലാവധി പൂർത്തിയാവുമ്പോൾ, അതായത് 40 മാസത്തിനു ശേഷം 10,000 രൂപ നിങ്ങൾക്ക് ലഭിക്കും. ഇതിൽ ചെറിയ തുക കെ.എസ്.എഫ്.ഇ ഈടാക്കാൻ സാധ്യതയുണ്ട്. അതായത് തിരിച്ചടവ് മുടങ്ങിയാൽ പണം അടക്കാൻ ഓർമിപ്പിച്ച് കൊണ്ട് രജിസ്ട്രേഡ് ലെറ്റർ വന്നേക്കാം. ഇതിന് ചെറിയ ചാർജ് നൽകണം. ബാക്കി തുക തീർച്ചയായും ലഭിക്കും.
തുക പിൻവലിക്കാൻ എന്തെല്ലാം രേഖകൾ വേണം?
കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ പാസ്ബുക്കും, ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് കോപ്പിയും, ആധാർ കാർഡിന്റെ കോപ്പിയുമായി നിങ്ങളുടെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ എത്തിയാൽ ഈ തുക നിങ്ങൾക്ക് ലഭിക്കും.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ തിരിച്ചടവ് ശേഷിയ്ക്ക് അനുസരിച്ചുള്ള ചിട്ടികൾ മാത്രം തിരഞ്ഞെടുക്കുക. പ്രതിമാസ തവണകൾ മുടങ്ങാതെ തിരിച്ചടക്കാനും ശ്രദ്ധിക്കുക. എന്നാൽ ചിട്ടി ലേലം വിളിച്ചതിനു ശേഷമാണ് തിരിച്ചടവ് മുടങ്ങുന്നത് എങ്കിൽ ഇങ്ങനെ ഇളവുകൾ ലഭിക്കില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications