കെ.എസ്.എഫ്.ഇ എന്നത് വലിയൊരു ധനകാര്യ സ്ഥാപനമാണ്. ഏതൊരു നിക്ഷേപകനും കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ വലിയ നേട്ടങ്ങൾ ഉറപ്പാക്കാം. ഓരോ ഉപഭോക്താക്കളും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് കെ.എസ്.എഫ്.ഇ ചിട്ടിയെ സമീപിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പണം വേണ്ടവർക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കാതെ തന്നെ പണം സ്വരൂപിക്കാം. അതിനായി കെ.എസ്.എഫ്.ഇ ചിട്ടികൾ നിങ്ങളെ സഹായിക്കും. കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ പലിശയില്ലാതെ പണം ഉറപ്പാക്കാം എന്നതാണ് പ്രത്യേകത.
ഓരോ സീസണിലും അതായത് ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ പല ബിസിനസുകൾക്കും വൻ നേട്ടം ലഭിക്കും. ഈ സമയങ്ങളിൽ ലാഭം നേടാൻ കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്യേണ്ടി വരും. ഇത്തരത്തിൽ ബിസിനസ് ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കെ.എസ്.എഫ്.ഇയുടെ ചിട്ടിയിലൂടെ സാധിക്കും.
ഇത്തരം ബിസിനസുകൾക്കായി പലരും ബാങ്ക് വായ്പകളാണ് ഉപയോഗിക്കുക. എന്നാൽ ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭം വായ്പയുടെ പലിശ അടക്കാൻ മാത്രമേ ഉണ്ടായിരിക്കൂ എന്നതാണ് വലിയ സത്യം. ഈ സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കുന്നതിനായി നിങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ 10 ലക്ഷത്തിൻ്റെ ചിട്ടി അനുയോജ്യമായിരിക്കും. വിശദമായി അറിയാം.

10 ലക്ഷത്തിൻ്റെ ചിട്ടി....
ബിസിനസ് ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ 10 ലക്ഷത്തിൻ്റെ ചിട്ടി സഹായിക്കും. ഇത് പ്രതിമാസം 25,000 രൂപ അടക്കുന്ന 40 മാസത്തെ ചിട്ടിയാണ്. അതായത് 3 വർഷത്തേക്കാണ് ഈ ചിട്ടിയുടെ കാലാവധി. ഈ ചിട്ടിയിൽ ചേർന്നാൽ നിങ്ങൾക്ക് ഏത് സമയത്താണ് ചിട്ടിത്തുക ആവശ്യമുള്ളതെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് ചിട്ടി വിളിക്കാം.
കെ.എസ്.എഫ്.ഇയുടെ ഈ ചിട്ടിയിൽ ആദ്യത്തെ മാസം 30% താഴ്ത്തി വിളിച്ചാൽ 7 ലക്ഷം വരെ ചിട്ടി ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ആദ്യത്തെ കുറച്ച മാസങ്ങൾ 7 ലക്ഷം വരെയാകാം. എന്നാൽ പിന്നീട് ഡിവിഡൻ്റ് കുറയുമ്പോൾ ലഭിക്കുന്ന ചിട്ടിത്തുക ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഈ ചിട്ടിയിലൂടെ ലഭിക്കുന്ന പരമാവധി ഉയർന്ന തുക 9.5 ലക്ഷം രൂപയാണ്.
ആദ്യ മാസങ്ങളിൽ ചിട്ടി വിളിക്കാൻ ഒന്നിലധികം ആളുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ നറുക്കിട്ടാണ് ഓരോ മാസവും തിരഞ്ഞെടുക്കുന്നത്. കാരണം ഇത് സാധാരണ ചിട്ടിയായതിനാൽ ഒരു മാസം ഒരു വ്യക്തിക്ക് മാത്രമേ ചിട്ടി ലഭിക്കുകയുള്ളൂ.
40 മാസത്തിനുള്ളിൽ എത്ര രൂപ ലഭിക്കും..?
10 ലക്ഷത്തിൻ്റെ ചിട്ടിയിൽ ആദ്യ മാസം മുതൽ ഏകദേശം 15 മാസം വരെ നിങ്ങൾക്ക് 7 ലക്ഷം മുതൽ 8 ലക്ഷം വരെ കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ 15 മാസം മുതൽ 30 മാസം വരെ 8 ലക്ഷം മുതൽ 9 ലക്ഷം വരെ ചിട്ടിത്തുക ലഭിക്കും. 30 മാസം മുതൽ 40 മാസം വരെ 9.5 ലക്ഷം വരെയും കിട്ടും.
പ്രതിമാസ തവണകൾ എത്ര?
ആദ്യത്തെ മാസം 25,000 രൂപ അടക്കേണം. എന്നാൽ ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചാൽ രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് തുക 18,750 രൂപയായിരിക്കും. അതായത് 6,250 രൂപയാണ് ഡിവിഡൻ്റ് ലഭിക്കുന്നത്. എത്ര മാസം വരെ 30% താഴ്ത്തി ചിട്ടി വിളിക്കുന്നുണ്ടോ അതു വരെ 6,250 രൂപ ഡിവിഡൻ്റ് ലഭിക്കും.
ബിസിനസ് ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം വേണ്ടവർക്ക് കെ.എസ്.എഫ്.ഇയുടെ ഈ 10 ലക്ഷത്തിൻ്റെ ചിട്ടി വലിയ ആശ്വാസമായിരിക്കും. കാരണം ഹ്രസ്വകാലത്തേക്കാണ് ഈ ചിട്ടി പ്രവർത്തിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications