വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് പലരും സ്വന്തമായി വീട് പണിയുന്നത്. ബാങ്ക് വായ്പ എടുത്തും, മറ്റുള്ളവരോട് കടം വാങ്ങിയുമെല്ലാം ഒരു വീട് തട്ടിക്കൂട്ടും. എന്നാൽ ഈ വായ്പയുടെ പലിശ പിന്നീട് ജീവിതകാലം മുഴുവൻ അടക്കേണ്ടി വരുമെന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. നിങ്ങൾക്ക് അൽപം ക്ഷമയും ബുദ്ധിയോടെ നിക്ഷേപിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഒരു രൂപ പോലും പലിശ അടക്കാതെ വീട് പണിയാം. അവിടെയാണ് കെഎസ്എഫ്ഇ ചിട്ടികളുടെ പ്രാധാന്യം വർദ്ധിക്കുന്നത്.
കെഎസ്എഫ്ഇ ചിട്ടി നിരവധി ചിട്ടി സ്കീമുകൾ നൽകുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് പ്രതിമാസം എത്ര രൂപ വരെ അടക്കാൻ സാധിക്കും എന്നതിന് അനുസരിച്ച് ചിട്ടികൾ പരിഗണിക്കുക. ഇവിടെ വിശദീകരിക്കുന്നത് 40 മാസം കൊണ്ട് ക്ലോസ് ചെയ്യുന്ന 40 ലക്ഷത്തിൻ്റെ ചിട്ടിയെ കുറിച്ചാണ്.
40 മാസം കൊണ്ട് 40 ലക്ഷം കിട്ടും
ഈ ചിട്ടിയിൽ ചേരുമ്പോൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അതിൻ്റെ സ്രോതസ്സും മനസിലാക്കുക. കാരണം മാസം 1 ലക്ഷമാണ് തിരിച്ചടവ് തുക. എന്നാൽ രണ്ടാമത്തെ മാസം മുതൽ ഈ തുകയിൽ കുറവ് വരും. 40 മാസം എന്നാൽ 3 വർഷമാണ് കണക്കാക്കുന്നത്. ബാങ്ക് വഴി ഒരു ഭവന വായ്പ എടുത്താൽ പരമാവധി 30 വർഷം വരെയാണ് തിരിച്ചടവ് കാലാവധി. നിങ്ങൾ ബാങ്ക് വഴി 40 ലക്ഷം എടുത്താൽ ഈ 30 വർഷം കൊണ്ട് ഏകദേശം 1 കോടിക്കു മുകളിൽ തിരിച്ചടവ് നടത്തേണ്ടി വരും എന്ന് ഓർമിക്കുക.

40 ലക്ഷത്തിൻ്റെ ചിട്ടി ആദ്യ മാസങ്ങളിൽ 30 ശതമാനം താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 28 ലക്ഷമാണ്. എന്നാൽ ഈ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി തുക 38 ലക്ഷമാണ്. ചിട്ടി ആരംഭിച്ച് ഡിവിഡൻ്റ് ലഭിച്ചു തുടങ്ങിയാൽ രണ്ടാമത്തെ മാസം മുതൽ 75,000 രൂപയായിരിക്കും അടക്കേണ്ടി വരിക. 30 ശതമാനം ഡിവിഡന്റ് ലഭിക്കുന്ന കാലമത്രയും 75,000 രൂപ മാത്രമേ പ്രതിമാസം നൽകേണ്ടതുള്ളൂ. അതായത് ഒരു മാസം ലഭിക്കുന്ന ഡിവിഡൻ്റ് 25,000 രൂപയാണ്.
നിങ്ങൾക്ക് ആദ്യ മാസത്തിൽ തന്നെ ചിട്ടി ലഭിച്ചാൽ 28 ലക്ഷമായിരിക്കും കിട്ടുന്നത്. ഫോർമാൻ കമ്മീഷൻ, ജിഎസ്ടി, ഡോക്യുമെൻ്റേഷൻ ചാർജ് എന്നിവ ഈടാക്കുമ്പോൾ ലഭിക്കുന്ന 25,63,800 രൂപയാണ്. എന്നാൽ ഈ തുക മാത്രം ഒരു വീട് വാങ്ങാനോ പണിയാനോ മതിയാവില്ല. അതിനാൽ നിങ്ങൾക്ക് ഈ തുക കെഎസ്എഫ്ഇ ചിട്ടിയിൽ തന്നെ നിക്ഷേപിക്കാം.
സിഎസ്ഡിടി നിക്ഷേപം
സാധാരണയായി ചിട്ടിപ്പണം ലഭിച്ചാൽ ആ തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. ആ സ്കീമാണ് സിഎസ്ഡിടി അഥവാ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ്. നിലവിൽ 9 ശതമാനം പലിശ നിരക്കാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. ആദ്യ ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസം പണം ലഭിക്കും. ഈ തുക സിഎസ്ഡിടിയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ഉറപ്പാക്കാം. അങ്ങനെയെങ്കിൽ ഓരോ വർഷവും ലഭിക്കുന്ന പലിശ വരുമാനം 2,30,742 രൂപയാണ്. ഇത് ഓരോ മാസവും 19,228.5 രൂപ ലഭിക്കും.
മൂന്നാം മാസം മുതൽ പലിശ ലഭിക്കുന്നതിനാൽ 38 മാസത്തേക്കായിരിക്കും പലിശ വരുമാനം ലഭിക്കുന്നത്. അങ്ങനെയെങ്കിൽ ലഭിക്കുന്ന മൊത്തം പലിശ 7,30,683 രൂപയാണ്. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 32,94,483 രൂപയായിരിക്കും. 38 ലക്ഷം ആഗ്രഹിക്കുന്നവർക്ക് ചിട്ടി വിളിക്കാതെ കാലാവധി പൂർത്തിയാവുന്നതു വരെ കാത്തിരിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications