കെ.എസ്.എഫ്.ഇ ചിട്ടികൾ എല്ലാ കാലത്തും ജനപ്രിയമാണ്. വായ്പകളേക്കാൾ കൂടുതൽ നേട്ടം ഉറപ്പിക്കാവുന്ന സമ്പാദ്യ മാർഗമാണ് ചിട്ടികൾ. കെ.എസ്.എഫ്.ഇയിലൂടെ ചിട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ചിട്ടി ഓപ്ഷനുകളാണ് നിലവിലുണ്ട്. ഓരോ സാമ്പത്തിക ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ ഓരോ കെ.എസ്.എഫ്.ഇ ചിട്ടിയും നിങ്ങളെ സഹായിക്കും. പെട്ടെന്നുള്ള അല്ലെങ്കിൽ ചെറിയ സാമ്പത്തിക ആവശ്യങ്ങളുള്ള ചിട്ടികളും കെ.എസ്.എഫ്.ഇ നൽകുന്നു. അത്തരം ചിട്ടികൾക്ക് താരതമ്യേന പ്രതിമാസ തവണ കുറവായിരിക്കും.
വിദ്യാഭ്യാസത്തിനോ വീടിൻ്റെ അറ്റകുറ്റപ്പണിക്കോ മറ്റും പണത്തിന് ആവശ്യമുണ്ടെങ്കിൽ കെ.എസ്.എഫ്.ഇയുടെ 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരാം. അത്യാവശ്യക്കാർക്ക് ആദ്യ ചിട്ടിയിൽ തന്നെ ലേലം വിളിച്ച് പണം പിൻവലിക്കാം. എന്നാൽ കാലാവധി പൂർത്തിയാവുന്നതു വരെ നിക്ഷേപം വളരാൻ അനുവദിച്ചാൽ വളരെ തുച്ഛമായ തുക മാത്രമേ നിക്ഷേപിക്കേണ്ടി വരികയുള്ളൂ.
5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരാം....
പ്രതിമാസം 5000 രൂപ നൽകി 100 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയാണ് ഇത്. 5,000 രൂപയായതിനാൽ പ്രതിമാസം വലിയ ബാധ്യതകൾ വരുന്നില്ല. അതിനാൽ ഇത് സാധാരണക്കാർക്ക് ചേരാവുന്ന ഒരു സാധാരണ ചിട്ടിയാണ്. 100 മാസത്തെ ചിട്ടിയായതുകൊണ്ട് ആദ്യത്തെ കുറേമാസങ്ങൾ 30% താഴ്ത്തി വിളിക്കാൻ നിരവധി പേരുണ്ടാവും. ഇത്തരത്തിൽ 30% എന്നാൽ കണക്ക് പ്രകാരം 1.5 ലക്ഷം രൂപയാണ്. ഇത്രയും രൂപ താഴ്ത്തിയാണ് ചിട്ടിത്തുക ലഭിക്കുന്നത് എന്നർത്ഥം.
ഈ ചിട്ടിയിൽ ആദ്യത്തെ ലേലം വിളിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന 3.5 ലക്ഷം രൂപയാണ്. ആ 3.5 ലക്ഷം രൂപയിൽ നിന്ന് 4500 രൂപ ജിഎസ്ടിയും, 236 രൂപ ഡോക്യുമെന്റേഷൻ ചാർജും കൂടി നൽകണ്ടി വരും. അതിനുശേഷം നിങ്ങൾക്ക് കിട്ടുന്നത് 3,45,264 രൂപയാണ്. ആദ്യത്തെ ലേലത്തിൽ തന്നെ ചിട്ടി പിടിച്ചാൽ അത്യാവശ്യമില്ലെങ്കിൽ ഈ തുക കെ.എസ്.എഫ്.ഇയിൽ തന്നെ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.
ഇങ്ങനെ നിക്ഷേപിക്കുമ്പോൾ ആ തുകക്ക് എല്ലാ മാസവും ഒരു പലിശ ലഭിക്കും. ഈ പലിശയും എല്ലാ മാസവും ലഭിക്കുന്ന ഡിവിഡൻ്റും കുറച്ചാൽ പിന്നീട് പ്രതിമാസം നിങ്ങൾ എത്ര രൂപ അടക്കേണ്ടി വരും? പരിശോധിക്കാം....

ചിട്ടിത്തുക നിക്ഷേപിച്ചാൽ പ്രതിമാസ തവണ എത്ര രൂപയോളം അടക്കേണ്ടി വരും?
കെ.എസ്.എഫ്.ഇയിൽ ചിട്ടിത്തുക നിക്ഷേപിച്ചാൽ 8.50% പലിശയാണ് ലഭിക്കുക. അതിനാൽ 3,45,264 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് ലഭിക്കുന്ന പലിശ 29347 രൂപയാണ്. അതായത് നിങ്ങൾക്ക് എല്ലാ മാസവും 2445 രൂപ പലിശയിനത്തിൽ ഉറപ്പാക്കാം. അപ്പോൾ രണ്ടാമത്തെ മാസം നിങ്ങൾ 3750 രൂപ അടച്ചാൽ മതി. കാരണം 30% താഴ്ത്തി വിളിക്കുന്നതിനാൽ 1250 രൂപ ഡിവിഡൻ്റ് കിട്ടും.
ഈ ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ ഇൻസ്റ്റാൾമെന്റിലാണ് നിങ്ങൾക്ക് പലിശ കിട്ടുന്നത്. അപ്പോൾ പ്രതിമാസ പലിശയും ഡിവിഡൻ്റും ചേർന്നാൽ ലാഭം 3695 രൂപയാണ്. അതായത് 5,000 രൂപ പ്രതിമാസ തിരിച്ചടവ് തുകയുണ്ടായിരുന്ന ചിട്ടിയിൽ മൂന്നാമത്തെ തിരിച്ചടവ് മുതൽ 1305 രൂപ അടച്ചാൽ മതി. എത്ര മാസം വരെ 30% കിഴിവിൽ ചിട്ടി വിളിച്ചെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് 1305 രൂപ അടക്കേണ്ടി വരുന്നത്.
ചിട്ടിക്കാലാവധിയിൽ ലഭിക്കുന്ന മൊത്തം പലിശ എത്ര?
ചിട്ടിത്തുകയുടെ നിക്ഷേപത്തിന് എല്ലാ മാസവും 2445 രൂപയാണ് പലിശ ലഭിക്കുന്നത്. അത് 98 മാസത്തേക്ക് പലിശ ലഭിക്കുക. 2,39,610 രൂപയാണ് 98 മാസം കൊണ്ട് ലഭിക്കുന്ന മൊത്തം പലിശ. മാത്രമല്ല ഏകദേശം ഒരു 80000 രൂപ ഡിവിഡൻ്റും ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഈ ചിട്ടി വിളിച്ച് അത് കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന മൊത്തം ലാഭത്തുക 3,19,610 രൂപയാണ്. ഇതിൽ പലിശത്തുകയും ഡിവിഡൻ്റുമായതിനാൽ ഇവ പിൻവലിക്കാൻ സാധിക്കുന്നില്ല എന്നത് ഓർമിപ്പിക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
