160 രൂപ മാറ്റിവെക്കാനുണ്ടോ? 5 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിയിലൂടെ 6 ലക്ഷത്തോളം സമ്പാദിക്കാം

കെഎസ്എഫ്ഇ ചിട്ടികൾ പലപ്പോഴും ചെറുതും വലുതുമായ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നടത്തുന്നതിന് സഹായിക്കും. ഒട്ടനവധി ചിട്ടി സ്കീമുകൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നതിനാൽ നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിലും തിരിച്ചടവ് കഴിവിനും അനുസരിച്ച് മാത്രം ചിട്ടി തിരഞ്ഞെടുക്കാം. കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന് കേരളത്തിലുടനീളം ബ്രാഞ്ചുകളുണ്ട്. അതിനാൽ നിങ്ങളുടെ തൊട്ടടുത്ത കെഎസ്എഫ്ഇ ബ്രാഞ്ച് ഉടൻ തന്നെ സന്ദർശിക്കുക.

പ്രതിമാസം ചെറിയ നിക്ഷേപം നടത്തി വലിയ തുക സമ്പാദിക്കാൻ ആ​ഗ്രഹമുണ്ടോ? എങ്കിൽ അത്തരം ആളുകൾക്ക് ചേരാവുന്ന സ്കീമാണ് 5,000 രൂപ പ്രതിമാസം അടക്കുന്ന 5 ലക്ഷത്തിൻ്റെ ചിട്ടി. അതായത് കൃത്യമായി പറഞ്ഞാൽ ദിവസവും 160 രൂപ ലാഭിച്ചാൽ 5,000 രൂപ ഓരോ മാസവും കെഎസ്എഫ്ഇയിൽ അടക്കാം.. ഈ ചിട്ടിയെ കുറിച്ച് വിശദമായി അറിയാം...

5 ലക്ഷത്തിൻ്റെ ചിട്ടി

പ്രതിമാസം 5,000 രൂപ അടച്ച് 100 മാസ കാലാവധിയിൽ ചേരാവുന്ന കെഎസ്എഫ്ഇ ചിട്ടിയാണിത്. ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 25,000 രൂപയാണ്. അത് ചിട്ടിത്തുകയിൽ നിന്നും ഈടാക്കും. മാത്രമല്ല ഇതിനു പുറമേ ജിഎസ്ടിയായി 4,500 രൂപയും, ഡോക്യുമെന്റേഷൻ ചാർജായി 236 രൂപയും നൽകേണ്ടി വരുന്നു. ഈ ചിട്ടിയിൽ 30% താഴ്ത്തി ലേലത്തിൽ വിളിച്ചാൽ കിട്ടുന്ന തുക 3.5 ലക്ഷം രൂപയാണ്. അതേ സ്ഥാനത്ത് ഈ ചിട്ടിയിൽ നിന്നും ലഭിക്കുന്ന പരമാവധി തുക 4.75 ലക്ഷം രൂപ വരെയാണ്.

നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ചിട്ടി വിളിച്ചെടുക്കാം. അത്യാവശ്യക്കാർക്ക് ചിട്ടിയിൽ ആദ്യ മാസങ്ങളിൽ തന്നെ വിളിച്ചെടുക്കാം. അല്ലാത്തവർക്ക് നിങ്ങളുടെ ലക്ഷ്യത്തിനായി കാത്തിരിക്കാം. ഇവിടെ വലിയ സാമ്പത്തിക ആവശ്യമില്ലാത്ത വ്യക്തിക്ക് ആദ്യ ലേലത്തിൽ തന്നെ ചിട്ടി കിട്ടിയാൽ അതിനെ എങ്ങനെ നേട്ടത്തിൽ കൊണ്ടു പോകാമെന്ന് അറിയാം...

160 രൂപ മാറ്റിവെക്കാനുണ്ടോ? 5 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിയിലൂടെ 6 ലക്ഷത്തോളം സമ്പാദിക്കാം

കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാം...

ആദ്യ മാസങ്ങളിലെ ലേലം 30 ശതമാനം താഴ്ത്തി വിളിക്കുന്നവയാണ്. ചിലപ്പോൾ 50 മാസം വരെ ഇത് നീണ്ടു പോയേക്കാം. ആദ്യ മാസം തന്നെ 30% താഴ്ത്തി ചിട്ടി വിളിച്ചാൽ ലഭിക്കുന്നത് 3.5 ലക്ഷം രൂപയാണ്. ഈ തുകയിൽ നിന്നും ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും കൂടി കുറയുമ്പോൾ ബാക്കി ലഭിക്കുന്നത് 3,45,264 രൂപയാണ്. നിങ്ങൾക്ക് അത്യാവശ്യമായി പണം ആവശ്യമില്ലെങ്കിൽ ഈ തുക കെഎസ്എഫ്ഐയിൽ തന്നെ ഡെപ്പോസിറ്റ് ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചിട്ടിത്തുക നിക്ഷേപിച്ചാൽ സിഎസ്ഡിടി സ്കീം പ്രകാരം നിലവിൽ 9% പലിശ ഉറപ്പാക്കാം.

ഈ നിക്ഷേപത്തിൽ നിന്നും ഒരോ വർഷവും 31,073 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് ഓരോ മാസവും 2,589 രൂപയാണ് ലഭിക്കുന്നത്. ചിട്ടി 30 ശതമാനം താഴ്ത്തി വിളിക്കുന്നതിനാൽ എല്ലാ മാസവും 1,250 രൂപ ചിട്ടിയിലെ ഓരോ അംഗങ്ങൾക്കും ലാഭവിഹിതം ലഭിക്കും.

നിങ്ങൾ ചിട്ടിയിൽ ചേർന്ന് ആദ്യ മാസത്തിൽ 5,000 രൂപ അടച്ചെങ്കിൽ, രണ്ടാമത്തെ അടവ് 3750 രൂപയായിരിക്കും. കാരണം 1,250 രൂപ ലാഭ വിഹിതം ലഭിക്കുന്നു. ഈ ചിട്ടി എത്ര മാസം വരെ 30% താഴ്ന്ന് പോകുന്നു അത്രയും മാസം വരെ നിങ്ങൾക്ക് 3,750 രൂപ അടച്ചാൽ മതി. ഈ തുക ഡിവിഡൻ്റ് മാത്രം കണക്കാക്കുമ്പോൾ അടക്കേണ്ടി വരുന്നതാണ്.

നിക്ഷേപത്തിലൂടെ എത്ര പലിശ നേടാം?

ആദ്യ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുത്താൽ രണ്ടാമത്തെ മാസമായിരിക്കും ആ തുക നിങ്ങൾക്ക് ലഭിക്കുന്നത്. അതേ മാസം തന്നെ ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിച്ചു തുടങ്ങുന്നു. അതിനാൽ പലിശ ബാക്കി 98 മാസത്തേക്കായിരിക്കും കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നാമത്തെ നറുക്കിൽ കിട്ടുന്ന ചിട്ടിപ്പണം ലഭിക്കുന്ന വ്യക്തിക്ക് അഞ്ചാമത്തെ മാസം മുതലാണ് പലിശ കിട്ടി തുടങ്ങുന്നത്.

ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ച് മറ്റു ചാർജുകളും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 3,45,264 രൂപയാണ്. ഈ തുകയാണ് നിക്ഷേപിക്കുന്നത്. 98 മാസം കിട്ടിയ പലിശയും നിക്ഷേപ തുകയും ചേരുമ്പോൾ ഏകദേശം 6 ലക്ഷത്തോളം ഉണ്ടായിരിക്കും. 100 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ ഈ മൊത്തം തുക ലഭിക്കുന്നു. അതായത് നിക്ഷേപത്തേക്കാൾ നേട്ടം ഉറപ്പാക്കാം. ഈ ചിട്ടിയിൽ ചേരുന്നോ..?

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X