ബാധ്യതയില്ലാതെ ചിട്ടിത്തുക ഉറപ്പാക്കാം: ഏറ്റവും കൂടുതൽ ഡിവിഡൻ്റ് ലഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടി ഏതാണ്?

സാമ്പത്തിക നേട്ടം ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായി സമീപിക്കാവുന്ന മാർ​ഗമാണ് കെ.എസ്.എഫ്.ഇ ചിട്ടി. ഒരു സർക്കാർ സ്ഥാപനമെന്ന നിലയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചിട്ടികൾ എന്ന് പറയുമ്പോൾ കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് കിടക്കുന്ന വാക്കാണ്. എന്നാൽ കെ.എസ്.എഫ്.ഇയിൽ ചിട്ടികൾ മാത്രമേ ഉള്ളൂ എന്നല്ല അതിനർത്ഥം.

കെ.എസ്.എഫ്.ഇയിൽ നിരവധി ചിട്ടികളുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള ചിട്ടികൾ ഒരുപോലെ കെ.എസ്.എഫ്.ഇയിൽ ഉണ്ട്. നിങ്ങളുടെ സാമ്പത്തിക ആവശ്യവും തിരിച്ചടവ് കഴിവും പരി​ഗണിച്ചു കൊണ്ട് ചിട്ടികൾ തിരഞ്ഞെടുക്കാം. ബാങ്ക് വായ്പകളെ അപേക്ഷിച്ച് ചിട്ടികൾ എല്ലാ മാസവും ചിട്ടിയിലെ എല്ലാ അം​ഗങ്ങൾക്കും തുല്യമായി ഡിവിഡൻ്റ് നൽകുന്നു. സല എത്രയാണോ അതിന് അനുസരിച്ചാണ് ഡിവിഡൻ്റിൽ മാറ്റങ്ങൾ വരിക.

ഡിവിഡൻ്റ് പിൻവലിക്കുമോ?

കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലഭിക്കുന്ന ഡിവിഡൻ്റുകൾ ഒരിക്കലും പണമായി നിങ്ങൾക്ക് ലഭിക്കില്ല. അതായത് ചിട്ടിയിൽ ചേർന്ന് രണ്ടാമത്തെ മാസം മുതൽ 2,500 രൂപ ഡിവിഡൻ്റ് ലഭിക്കുന്നു എന്നാൽ അത് നിങ്ങളുടെ പ്രതിമാസ തവണയിലേക്ക് ചേർക്കപ്പെടുന്നു എന്നാണർത്ഥം. 10,000 രൂപയാണ് പ്രതിമാസ തുകയെങ്കിൽ രണ്ടാമത്തെ മാസത്തിൽ 2,500 ഡിവിഡൻ്റ് ലഭിച്ചാൽ നിങ്ങൾ 7,500 രൂപ അടച്ചാൽ മതി.

ഡിവിഡൻ്റ് ലഭിക്കുന്നതിലൂടെ പ്രതിമാസ തവണകൾ അടക്കുമ്പോൾ കിഴിവ് ലഭിക്കുന്നു. ഡിവിഡൻ്റുകൾ ലഭിക്കുമ്പോൾ കൂടുതൽ ലഭിക്കുന്നത് ഏത് ചിട്ടിയിലൂടെ ആയിരിക്കും. ഹ്രസ്വകാല ചിട്ടികളാണോ അതോ ദീർഘകാല ചിട്ടികളാണോ കൂടുതൽ ഡിവഡൻ്റുകൾ വാ​ഗ്ദാനം ചെയ്യുന്നത്?

ബാധ്യതയില്ലാതെ ചിട്ടിത്തുക ഉറപ്പാക്കാം: ഏറ്റവും കൂടുതൽ ഡിവിഡൻ്റ് ലഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടി ഏതാണ

25, 30, 40, 50, 60, 80, 100 എന്നീ മാസങ്ങളിലായിട്ടാണ് പ്രധാനമായും കെ.എസ്.എഫ്.ഇ ചിട്ടികളുടെ കാലാവധി. ഓരോ ചിട്ടിക്കും വ്യത്യസ്ത സലയാണ്. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള തുകക്ക് അനുസരിച്ച് ചിട്ടി തിരഞ്ഞെടുക്കാം..

കാലാവധിയും ഡിവിഡൻ്റും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  • 25 മാസത്തെ ചിട്ടിയിൽ 25 അം​ഗങ്ങളായിരിക്കും. ഇത് ഹ്രസ്വകാലത്തെ ചിട്ടിയാണ്. അതിനാൽ ഈ ചിട്ടിയിലെ ആവശ്യക്കാരുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ഇതിൽ കുറ‍ഞ്ഞത് 10 പേർ മാത്രമേ അത്യാവശ്യക്കാരായിരിക്കുള്ളൂ. എന്നാൽ ഇത്തരം ചിട്ടിയിൽ ഡിവിഡൻ്റ് വളരെ കുറവായിരിക്കും. പക്ഷേ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഇത്തരം ചിട്ടികൾ സഹായിക്കും.
  • 30 മാസത്തെ ചിട്ടിയിൽ 30 അം​ഗങ്ങളാണ്. ഇതും 25 മാസത്തെ ചിട്ടിയുടെ അതേ സ്വഭാവമായിരിക്കും. അതിനാൽ ഈ ചിട്ടിയിലും ഡിവിഡൻ്റ് കുറവായിരിക്കും.
  • 40 മാസത്തെ ചിട്ടിയിൽ 40 അം​ഗങ്ങളായിരിക്കും. ഇത് കെ.എസ്.എഫ്.ഇയുടെ എല്ലാ ബ്രാഞ്ചുകളിലും കാണാൻ സാധ്യതയുള്ള ചിട്ടിയാണ്. മറ്റു രണ്ട് കാലാവധികളെ അപേക്ഷിച്ച് ഡിവിഡൻ്റ് അൽപം കൂടുതലായിരിക്കും.
  • കെ.എസ്.എഫ്.ഇയുടെ 50 മാസത്തെ ചിട്ടി 40 മാസത്തെ അപേക്ഷിച്ച് താരതമ്യേന കൂടുതൽ ഡിവിഡൻ്റ് ലഭിച്ചേക്കാം. ഇവിടെ 50 അം​ഗങ്ങളാണ് ഉണ്ടായിരിക്കുക. പെട്ടെന്ന് സാമ്പത്തിക ആവശ്യമുള്ള ആളുകൾക്ക് ഈ ചിട്ടിയിലൂടെ പെട്ടെന്ന് പണം കിട്ടണമെന്നില്ല.
  • 60 മാസത്തെ ചിട്ടിയിൽ സാധാരണ ചിട്ടിയും മൾട്ടി ഡിവിഷൻ ചിട്ടിയും ഉൾപ്പെടുന്നു. ഈ ചിട്ടിയിൽ ഡിവിഡൻ്റ് കൂടുതലായിരിക്കും. ഇതിൽ ആളുകളുടെ എണ്ണം കൂടുതലായിരിക്കും.
  • 80 മാസത്തെ ചിട്ടിയിൽ മൾട്ടിഡിവിഷൻ ചിട്ടിയും ഉൾപ്പെടുന്നു. അതിൽ അം​ഗസംഖ്യ കൂടുതലായിരിക്കും. സാധാരണ ചിട്ടിയിലാണെങ്കിൽ 80 ആളുകളുണ്ടാവും. അതിനാൽ ഡിവിഡൻ്റ് കൂടുതലായിരിക്കും.
  • 100 മാസത്തെ ചിട്ടിയാണ് വലിയ തുക വാ​ഗ്ദാനം ചെയ്യുന്നത്. അതായത് 1 കോടി വരെ തുക വരുന്ന ചിട്ടികളുണ്ട്. ഈ ചിട്ടിക്കാണ് ഏറ്റവും കൂടുതൽ ഡിവിഡൻ്റ് ലഭിക്കുന്നത്.

ദീർഘകാല ചിട്ടിയിലൂടെയാണ് കൂടുതൽ ഡിവിഡൻ്റ് ലഭിക്കുന്നത്. ഹ്രസ്വകാല ചിട്ടികൾ പെട്ടെന്ന് അവസാനിക്കുമെങ്കിലും ഡിവിഡൻ്റ് വളരെ കുറവായിരിക്കും. 80 മാസം 100 മാസം എന്നീ ചിട്ടികൾക്കാണ് ഏറ്റവും ഉയർന്ന ഡിവിഡൻ്റ് ലഭിക്കുന്നത്. എന്നാൽ ദീർഘകാല ചിട്ടികളിൽ ചേരുന്നവർക്ക് ആവശ്യ സമയത്ത് ചിട്ടിപ്പണം ലഭിക്കണമെന്ന് നിർബന്ധമില്ല, കാരണം ദീർഘകാല ചിട്ടികൾക്ക് ആവശ്യക്കാർ കൂടുതലായിരിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X