സുരക്ഷിത നിക്ഷേപങ്ങൾക്ക് കെ.എസ്.എഫ്.ഇ എന്നും മികച്ച തിരഞ്ഞെടുപ്പാണ്. എല്ലാവർക്കും ഒരുപോലെ നേട്ടം കൈവരിക്കാൻ കെ.എസ്.എഫ്.ഇയിലൂടെ സാധിക്കും. നിങ്ങളുടെ തിരിച്ചടവിനുള്ള കഴിവും സാമ്പത്തിക ആവശ്യവും അനുസരിച്ച് കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരാവുന്നതാണ്. വലിയ തുകയുള്ള ചിട്ടികളും ചെറിയ തുകയുള്ള ചിട്ടികളുമുണ്ട്. ലേലത്തിലൂടെ നിങ്ങൾക്ക് ഈ തുക വിളിച്ച് എടുക്കാവുന്നതാണ്. ബാങ്കുകൾ ഈടാക്കുന്നതു പോലെ കൊള്ള പലിശയൊന്നും കെ.എസ്.എഫ്.ഇ ഈടാക്കുന്നില്ല.
ചെറിയ തുക ലഭിക്കുന്ന ചിട്ടികളിൽ പോലും നിരവധി ആളുകൾ നിക്ഷേപിക്കുന്നുണ്ട്. മാസങ്ങളുടെ കാലാവധിയിലാണ് ഈ ചിട്ടികൾ അവസാനിക്കുന്നത്. 30, 40, 50, 100 അങ്ങനെ വിവിധ മാസങ്ങളുടെ കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.
കെ.എസ്.എഫ്.ഇ ചിട്ടി
കെ.എസ്.എഫ്.ഇ ചിട്ടി സാധാരണക്കാർക്കും സാമ്പത്തിക ശേഷിയുള്ളവർക്ക് ഒരുപോലെ ഉപകാരപ്രദമാണ്. നിങ്ങളുടെ ചിട്ടിത്തുകയ്ക്ക് അനുസരിച്ചായിരിക്കും പ്രതിമാസ അടവുകൾ ഉണ്ടായിരിക്കുക. അതിനാൽ ചിട്ടി തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് ചേരാം.
കെ.എസ്.എഫ്.ഇ ചിട്ടി ലേലത്തിലൂടെ കിട്ടിയാൽ ആ തുക മൊത്തമായും പിൻവലിക്കണമെങ്കിൽ ആ തുകയ്ക്ക് ആനുപാതികമായ ജാമ്യം വെക്കേണ്ടതുണ്ട്. ലേലം വിളിച്ച് കിട്ടുന്ന തുകയാണെങ്കിൽ ഏകദേശം 30% കിഴിവിലായിരിക്കും ചിട്ടി കിട്ടുന്നത്. എന്നാൽ നറുക്കെടുപ്പിലൂടെ ചിട്ടി കിട്ടിയാൽ മൊത്തം തുക നിങ്ങൾക്ക് ലഭിക്കും. അതായത് ഫോർമാൻ കമ്മീഷനും ഡോക്യൂമെന്റേഷൻ ചാർജും ഒഴിവാക്കിയുള്ള തുകയാണ് ലഭിക്കുന്നത്.

ചിട്ടി അടവ് മുടങ്ങിയാൽ എന്തു സംഭവിക്കും?
നിങ്ങളുടെ ചിട്ടി അടവ് മുടങ്ങിയാൽ അതുവരെ അടച്ചു കൊണ്ടിരുന്ന തുക തിരികെ ലഭിക്കുമോ? ചില സാമ്പത്തിക പ്രതിസന്ധികൾ മൂലം ചിട്ടിയിലെ പ്രതിമാസ അടവ് മുടങ്ങിയാലും അതുവരെ നിങ്ങൾ നിക്ഷേപിച്ച തുക ലഭിക്കും. പക്ഷേ അതിനു ചില നിബന്ധനകളും ഉണ്ട്.
ലേലം വിളിച്ചെടുക്കുന്നതിനു മുന്നേയാണ് ചിട്ടിയുടെ അടവ് മുടങ്ങിയതെങ്കിൽ മറ്റു പ്രശ്നങ്ങളില്ല. എന്നാൽ ഈ തുക ലഭിക്കണമെങ്കിൽ ചിട്ടിയുടെ കാലാവധി പൂർത്തിയാവേണ്ടി വരും. ഉദാഹരണത്തിന് 40 മാസ കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന വ്യക്തിയ്ക്ക് പ്രതിമാസം 5000 രൂപയാണ് അടവ് വരുന്നത്. ഇതേ രീതിയിൽ 11 മാസത്തോളം കൃത്യമായി പണം അടച്ചയാൾക്ക് തൊട്ടടുത്ത മാസം മുതൽ തവണകൾ മുടക്കേണ്ടി വന്നു. ഏകദേശം ഈ കാലയളവിൽ 45,000 രൂപയോളം നിങ്ങൾ അടച്ചിട്ടുണ്ടാവും.
എന്നാൽ 40 മാസം പൂർത്തിയാവുമ്പോഴാണ് നിങ്ങൾക്ക് ഈ നിക്ഷേപ തുക ലഭിക്കുന്നത്. ചെറിയ ചാർജുകൾ ഈടാക്കുമെങ്കിലും ഫോർമാൻ കമ്മീഷൻ അടക്കേണ്ടി വരില്ല. പക്ഷേ പെട്ടെന്ന് സാമ്പത്തിക ആവശ്യം വന്നാൽ ഇത് പ്രയോജനകരമാവില്ല. അതിനു മറ്റൊരു മാർഗവുമുണ്ട്.
മുടക്ക ചിട്ടി.....
നിങ്ങളുടെ ചിട്ടി മുടക്കേണ്ടി വന്നാൽ ആ മുടക്ക ചിട്ടി ഏറ്റെടുക്കാൻ മറ്റൊരാൾ തയ്യാറാവുമെങ്കിൽ അതുവരെ അടച്ച തുക വലിയ കാലതാമസമില്ലാതെ ലഭിക്കും. ലേലം വിളിക്കുന്നതിനു മുന്നേ തവണകൾ മുടങ്ങിയാലാണ് അത് മുടക്ക ചിട്ടിയാവുന്നത്. എന്നാൽ ലേലം വിളിച്ചതിനു ശേഷം തവണകൾ മുടങ്ങിയാൽ എന്ത് സംഭവിക്കും?
ലേലത്തിനു ശേഷം മുടങ്ങുന്ന തവണകൾ....
ലേലം വിളിച്ചെടുത്തതോ നറുക്കെടുപ്പിലൂടെ ലഭിച്ചതോ ആയ ചിട്ടിയുടെ തവണ മുടങ്ങിയാൽ ഇത്തരം അവസരങ്ങൾ ലഭിക്കില്ല. രണ്ട്, മൂന്ന് മാസങ്ങൾ തുടർച്ചയായി മുടങ്ങിയാൽ ചിട്ടിത്തുക പിൻവലിക്കാൻ നിങ്ങൾ കെ.എസ്.എഫ്.ഇയിൽ സമർപ്പിച്ച ജാമ്യത്തിൽ നിന്നും ഈ തുക ഈടാക്കും. അതിനാൽ ലേലം പിടിച്ചതിനു ശേഷം തവണകൾ മുടങ്ങാതെ തിരിച്ചടക്കുക.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി



Click it and Unblock the Notifications