കെ.എസ്.എഫ്.ഇ ഒരു വിശ്വസ്ത സ്ഥാപനമാണ്. ഏതൊരു വ്യക്തിക്കും ഉറപ്പുള്ള സാമ്പത്തിക നേട്ടം കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു സർക്കാർ അംഗീകൃത ഫിനാൻസ് സ്ഥാപനമെന്ന നിലയിൽ കെ.എസ്.എഫ്.ഇയിൽ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതവുമായിരിക്കും. വലിയ റിസ്ക് ഇല്ലാതെ ഏതൊരു സാധാരണക്കാരനും കെ.എസ്.എഫ്.ഇയിലൂടെ തങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ സാധിക്കും. ചിട്ടികൾ, നിക്ഷേപ പദ്ധതികൾ, വായ്പകൾ, പേഴ്സണൽ ലോൺ അങ്ങനെ നിരവധി ഓപ്ഷനുകളാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്.
പ്രതിമാസ തവണകളായിട്ടാണ് ചിട്ടിത്തുക തിരിച്ചടക്കുന്നത്. നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാൽ കെ.എസ്.എഫ്.ഇ കൂടുതൽ എളുപ്പമാവും. വലിയ തുകയുള്ള ചിട്ടികൾ വിളിച്ചാൽ പോലും തവണകൾ മുടങ്ങാതെ തിരിച്ചടവുകൾ നടത്തിയാൽ വലിയ നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും. കെ.എസ്.എഫ്.ഇ ചിട്ടികൾ സാധാരണയായി 120 മാസം വരെ ഉണ്ടാവാറുണ്ട്. ഓരോ ചിട്ടിത്തുകയും അംഗ സംഖ്യയും അനുസരിച്ച് കാലാവധിയിലും മാറ്റം വരും.
കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ലേലം വിളിച്ച് ചിട്ടി കിട്ടാൻ താത്പര്യമില്ലാത്തവർ ഉണ്ടോ? തവണകൾ മുടങ്ങാതെ ചിട്ടി അടച്ചിട്ടും ആവശ്യങ്ങൾ ഇല്ലാത്തതിനാൽ ലേലം വിളിക്കാതിരുന്നാൽ നിങ്ങൾക്ക് ചിട്ടിത്തുക നഷ്ടപ്പെടുമോ?
ലേലം വിളിക്കാതിരുന്നാൽ ചിട്ടിത്തുക നഷ്ടമാവുമോ?
ലേലം വിളിക്കാതിരുന്നാൽ ആ ചിട്ടിത്തുക നഷ്ടമാവുമോ എന്നത് പലരുടേയും സംശയമാണ്. ചിലർ പണത്തിന് ആവശ്യമില്ലെങ്കിൽ അവരുടെ പേര് നറുക്കിൽ ഉൾപ്പെടുത്തുകയോ ലേലം വിളിക്കാൻ ശ്രമിക്കുകയോ ചെയ്യില്ല. പക്ഷേ ചിട്ടിയിൽ കൃത്യമായ തവണകൾ അടച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയ്ക്ക് തീർച്ചയായും ആ തുക നഷ്ടമാവില്ല. അത് ലേലം വിളിച്ചില്ലെങ്കിൽ പോലും നിങ്ങൾക്ക് ലഭിക്കും.
ഉദാഹരണത്തിന്, നിങ്ങൾ 1 ലക്ഷം രൂപയുടെ 40 മാസത്തെ ചിട്ടിയിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അതിൽ 40 പേർ ഉണ്ടാവും. പ്രതിമാസം 2,500 രൂപയാവും അടക്കേണ്ടി വരിക. അങ്ങനെയെങ്കിൽ 40 മാസം കഴിയുമ്പോൾ എല്ലാവർക്കും ചിട്ടി കിട്ടിയിട്ടുണ്ടാവും. സാധാരണയായി നറുക്കെടുപ്പിന് വേണ്ടി ഈ വ്യക്തികൾ തമ്മിൽ വലിയ മത്സരങ്ങൾ നടക്കും. ഓരോ മാസത്തേയും ചിട്ടി ആർക്ക് കിട്ടുമെന്നത് ഈ മത്സരത്തിലൂടെ കാണാം.

എന്നാൽ ലേലം വിളിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞാൽ ഓരോ മാസവും മറ്റുള്ളവർക്ക് ലേലം കിട്ടിക്കൊണ്ടിരിക്കും. ലേലത്തിന് പങ്കെടുക്കുന്നില്ല എന്ന തീരുമാനം ഒരാൾ മാത്രമാണ് എടുത്തത് എങ്കിൽ 39 മാസം വരെ മറ്റുള്ളവർക്ക് ചിട്ടി കിട്ടും. അവസാന മാസമായ 40ാം മാസത്തിൽ നിങ്ങൾക്ക് ചിട്ടി ലഭിക്കും. കാരണം അതുവരെയുള്ള എല്ലാ അംഗങ്ങൾക്കും ചിട്ടി കിട്ടിയിട്ടുണ്ടാവും.
ലേലം വിളിക്കാതെ പൈസ കിട്ടുമോ?
മുകളിൽ പറഞ്ഞതു പോലെ നടന്നാൽ ലേലം വിളിക്കാതെ തന്നെ നിങ്ങൾക്ക് ചിട്ടിത്തുക ലഭിക്കും. 1 ലക്ഷം രൂപയുടെ ചിട്ടിയാണെങ്കിൽ 500 രൂപ ഫോർമാൻ കമ്മീഷനും, പിന്നെ ജി.എസ്.ടി, ഡോക്യൂമെന്റേഷൻ ചാർജ് എന്നിവയും ഈടാക്കിയിട്ട് ബാക്കി തുക പൂർണമായും നിങ്ങൾക്ക് ലഭിക്കും.
ഒന്നിലധികം വ്യക്തികൾ ലേലം വിളിക്കാതിരുന്നാൽ?....
മുകളിൽ പറഞ്ഞ 40 മാസത്തെ ചിട്ടിയിൽ 5 പേർക്ക് ലേലം വിളിക്കാൻ താത്പര്യമില്ലെങ്കിൽ എന്തു ചെയ്യും? 35 മാസം വരെ മറ്റുള്ളവർ ലേലത്തിൽ പങ്കെടുക്കുകയും ചിട്ടി വിളിക്കുകയും ചെയ്യും. 35 മാസം കഴിഞ്ഞാൽ ഈ 5 വ്യക്തികളുടെ പേര് കെ.എസ്.എഫ്.ഇ നറുക്കിടും. അങ്ങനെ ബാക്കി അഞ്ച് മാസവും ഓരോരുത്തർക്കും ചിട്ടിത്തുക ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications