വലിയൊരു സാമ്പത്തിക ആവശ്യം വരുമ്പോൾ ആളുകൾ ഉടൻ തന്നെ വായ്പയെ ആശ്രയിക്കുന്നു. എന്നാൽ അത്തരത്തിൽ പെട്ടെന്ന് ലഭിക്കുന്ന വായ്പകളെല്ലാം ഉയർന്ന പലിശ ഈടാക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന പണത്തിനേക്കാൾ ഉയർന്ന പലിശ അടക്കേണ്ടി വരുമ്പോൾ വലിയ ബാധ്യതകളിലേക്കും വഴി വെക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില അപ്രതീക്ഷിത സാഹചര്യങ്ങളിൽ വായ്പകളിൽ തന്നെയാണ് ആളുകൾ എത്തുന്നത്.
ദീർഘകാല സാമ്പത്തിക ലക്ഷ്യമുള്ള ഒരു വ്യക്തിക്ക് വായ്പകളേക്കാൾ എപ്പോഴും മികച്ച ഓപ്ഷൻ കെ.എസ്.എഫ്.ഇയുടെ ചിട്ടിയാണ്. ഇത് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. മാത്രമല്ല നിങ്ങൾക്ക് വായ്പ ഉണ്ടെങ്കിലും ഒരു പ്ലാൻ ബി എന്ന നിലയിൽ ചിട്ടി ചേരുന്നത് ഉചിതമായ തീരുമാനമായിരിക്കും.
കെ.എസ്.എഫ്.ഇ ചിട്ടികളിൽ ഏറ്റവും മികച്ച മറ്റൊരു ചിട്ടിയാണ് 20 ലക്ഷത്തിൻ്റെ ചിട്ടി. 20 ലക്ഷം എന്നാൽ നിസ്സാര തുകയല്ല, പക്ഷേ കെ.എസ്.എഫ്.ഇയിലൂടെ നിസ്സാര തവണകളിലൂടെ ഈ 20 ലക്ഷം നിങ്ങൾക്ക് സ്വന്തമാക്കാം.. വിശദമായി അറിയാം.....
20 ലക്ഷത്തിൻ്റെ കെ.എസ്.എഫ്.ഇ ചിട്ടി....
പ്രതിമാസം 20,000 രൂപ അടക്കുന്ന 100 മാസത്തെ കാലാവധിയുള്ള ചിട്ടിയാണിത്. ചിട്ടിയിൽ ചേർന്ന് ആദ്യത്തെ മാസം നിങ്ങൾ 20,000 രൂപ അടക്കണം. ചിട്ടി ആദ്യത്തെ കുറച്ച് മാസങ്ങളിൽ 30% ലേല കിഴിവിലാണ് മുന്നോട്ട് പോവുന്നത്. ഇവിടെ ഡിവിഡൻ്റായി ലഭിക്കുന്നത് 5,000 രൂപയാണ്. അപ്പോൾ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് മുതൽ പ്രതിമാസ തിരിച്ചടവ് തുക 15,000 രൂപയായിരിക്കും.
ഇവിടെ ആദ്യ ലേലത്തിൽ നിങ്ങൾക്ക് ഈ ചിട്ടി കിട്ടിയാൽ 14 ലക്ഷമായിരിക്കും ലഭിക്കുന്നത്. അതിൽ ഡോക്യുമെൻ്റേഷൻ ചാർജും ജിഎസ്ടിയും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 13,81,764 രൂപയായിരിക്കും. ഈ തുക അത്യാവശ്യമെങ്കിൽ നിങ്ങൾക്ക് പിൻവലിക്കാം. ഇല്ലെങ്കിൽ ഇത് കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാവുന്നതാണ്. ഈ നിക്ഷേപത്തിലൂടെ പ്രതിമാസം 8.50% പലിശയും ലഭിക്കും. അതായത് പ്രതിവർഷം 1,17,449 രൂപയായിരിക്കും പലിശയിനത്തിൽ ലഭിക്കുന്നത്. ഇത് ഒരു മാസത്തിൽ 9787 രൂപയാണ് ലഭിക്കുക.

ചിട്ടിത്തുക നിക്ഷേപിച്ചാൽ പലിശയും ഡിവിഡൻ്റും ചേർന്ന് നേട്ടം എത്ര?
ഇവിടെ ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ച് എല്ലാ മാസവും 9787 രൂപ പലിശ നേടുന്നുണ്ട്. ഈ പലിശക്കൊപ്പം നിങ്ങൾക്ക് ഡിവിഡൻ്റും ലഭിക്കും. 30% ലേല കിഴിവിൽ 5,000 രൂപയാണ് ഡിവിഡൻ്റ്, അങ്ങനെയെങ്കിൽ 30 ലേല കിഴിവ് ലഭിക്കുന്നതു വരെ 14,787 രൂപയാണ് ഓരോ മാസത്തേയും ലാഭം. ഈ തുക 20,000 രൂപയായ പ്രതിമാസ നിക്ഷേപത്തിൽ നിന്നും കുറച്ചാൽ 5213 രൂപ ലഭിക്കും. അതായത് മൂന്നാമത്തെ ഇൻസ്റ്റാൾമെൻ്റ് മുതൽ ഈ ചിട്ടിയിൽ നിങ്ങൾ 5213 രൂപ മാത്രം അടച്ചാൽ മതിയാവും.
ഈ കണക്കുകൾ നിങ്ങൾ ലേലം വിളിച്ചെടുക്കുന്ന മാസത്തെ ആശ്രയിച്ച് വ്യത്യാസപ്പെടും. ആദ്യത്തെ ലേലത്തിൽ ചിട്ടി വിളിച്ചാൽ മൂന്നാമത്തെ തിരിച്ചടവ് മുതൽ ഇതുപോലെ 5213 മാത്രമേ അടക്കേണ്ടി വരികയുള്ളൂ. ഡിവിഡൻ്റ് കുറയുന്നതിന് അനുസരിച്ച് പ്രതിമാസ നിക്ഷേപത്തിലും മാറ്റം വരും.
ലാഭ വിഹിതം
ഈ ചിട്ടിയിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 5,000 രൂപയാണ്. ചിട്ടി ആരംഭിച്ച് ആദ്യത്തെ കുറേ മാസങ്ങൾ 30 ശതമാനം കിഴിവിലാണ്. ഈ സമയത്ത് 6 ലക്ഷം രൂപ കിഴിവിലാണ് ചിട്ടി ലേലത്തിൽ പോവുന്നത്. ഇവിടെ ഫോർമാൻ കമ്മീഷൻ 1 ലക്ഷം രൂപ കിഴിച്ചാൽ 5 ലക്ഷം മറ്റു ചിട്ടി അംഗങ്ങൾക്കുള്ള ലാഭ വിഹിതമായി നൽകും.
നിക്ഷേപത്തിൽ നിന്നും മൊത്തം എത്ര കിട്ടും...
ചിട്ടിത്തുകയായ 13,81,764 രൂപ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ മൊത്തം ചിട്ടിക്കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 9,59,126 രൂപയാണ്. ഈ ചിട്ടിക്കാലയളവിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം ലാഭവിഹിതം ഏകദേശം 2.5 ലക്ഷം രൂപയായിരിക്കും. അതായത് പലിശയും ഡിവിഡൻ്റും ചേരുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം 12,09,126 രൂപയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications