കെഎസ്എഫ്ഇ ഒരു സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. അതിനാൽ സാധാരണക്കാർക്കും സാമ്പത്തിക ശേഷിയുള്ളവർക്കും ഒരുപോലെ നേട്ടം ഉറപ്പാക്കാൻ സാധിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലായിട്ട് ഒട്ടനവധി ബ്രാഞ്ചുകളുണ്ട് കെഎസ്എഫ്ഇയ്ക്ക്. ഒരു ചിട്ടിക്കമ്പനിയെന്ന നിലയിൽ ജനപ്രിയമായ കെഎസ്എഫ്ഇയിൽ നിരവധി ആളുകളാണ് വിവിധ നിക്ഷേപ പദ്ധതികളിലും ഇൻവെസ്റ്റ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പലപ്പോഴും കെഎസ്എഫ്ഇയിലൂടെ പൂർത്തീകരിക്കാൻ സാധിച്ചെന്നു വരാറില്ല. എങ്കിലും നിശ്ചിത സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് കെഎസ്എഫ്ഇ ഒരു മികച്ച ഓപ്ഷനായിരിക്കും. ചിട്ടിയിൽ ചേർന്ന ശേഷം ആവശ്യം വരുമ്പോൾ നേരത്തെ ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
കെഎസ്എഫ്ഇയിലൂടെ വലിയ തുക സമ്പാദിക്കണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ലേലത്തിലൂടെ ചിട്ടിപ്പണം ലഭിച്ചാൽ അത് കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. എന്നാൽ ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിക്ഷേപിക്കുന്നതിന് എന്തെല്ലാം രേഖകൾ ആവശ്യമായി വരും? വിശദമായി പരിശോധിക്കാം...
കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നത് എങ്ങനെ?
ലേലത്തിലൂടെ ചിട്ടിത്തുക നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ തൊട്ടടുത്ത മാസത്തിലാണ് ആ പണം അക്കൗണ്ടിലെത്തുന്നത്. ചിട്ടി കിട്ടിയാൽ എത്ര രൂപ ചിട്ടിത്തുകയായി ലഭിക്കുമെന്ന് നിങ്ങൾക്ക് ഒരു മെസേജ് വരും. അടുത്ത മാസത്തെ ചിട്ടി തിയ്യതിയ്ക്ക് മുന്നേ നിങ്ങൾ കെഎസ്എഫ്ഇ ബ്രാഞ്ചിൽ നേരിട്ടെത്തി ചിട്ടിത്തുക സിഎസ്ഡിടിയിലേക്ക് മാറ്റണം.
1. ആദ്യം കെഎസ്എഫ്ഇ ബ്രാഞ്ച് സന്ദർശിക്കുക.
2. നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി നൽകുക.
3. നിങ്ങളുടെ ചിട്ടി പാസ്ബുക്കും എടുക്കണം.
4. അതിനുശേഷം താഴെ പറയുന്ന വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കണം.
- നിങ്ങളുടെ മേൽവിലാസം
- നിങ്ങളുടെ പേര്
- ജനന തിയ്യതി
- ആധാർ കാർഡ് നമ്പർ
- നിങ്ങളുടെ ചിറ്റി നമ്പർ
- ചിറ്റാൾ നമ്പർ

അപേക്ഷ സമർപ്പിച്ച ശേഷം അടുത്ത പ്രതിമാസ തവണ അടച്ചാൽ അന്ന് തന്നെ നിങ്ങളുടെ ചിട്ടിപ്പണം സിഎസ്ഡിടിയിലേക്ക് മാറ്റാം. ശേഷം തൊട്ടടുത്ത മാസം മുതൽ നിങ്ങൾക്ക് സിഎസ്ഡിടിയിൽ നിന്നും പലിശ ലഭിച്ചു തുടങ്ങും. ഈ പലിശത്തുക ഉപയോഗിച്ച് നിങ്ങളുടെ ചിട്ടിയുടെ പ്രതിമാസ തുക അടച്ചു തീർക്കാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഒരു വലിയ തുക നഷ്ടമാകാതെ ചിട്ടി ക്ലോസ് ചെയ്യാൻ സാധിക്കും.
ചിട്ടിത്തുകയിൽ നിന്നും എത്ര രൂപ കുറക്കുന്നു...?
ചിട്ടി ലഭിച്ചാൽ തന്നെ അതിൽ നിന്നും ഫോർമാൻ കമ്മീഷൻ, ജിഎസ്ടി, ഡോക്യൂമെൻ്റേഷൻ ചാർജ് എന്നിവ കിഴിച്ചതിനു ശേഷമായിരിക്കും നിങ്ങൾക്ക് പണം ലഭിക്കുന്നത്. അതിനാൽ തന്നെ 10 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേർന്നാൽ അത് പൂർണമായും ലഭിക്കില്ല. എന്നാൽ നിങ്ങളൊരു മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേർന്നാൽ ഫോർമാൻ കമ്മീഷൻ ഒഴികേ തുക പൂർണമായും ലഭിക്കും എന്നതും ഓർമിക്കുക.
നിങ്ങൾ 10 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേർന്നാൽ 30 ശതമാനം താഴ്ത്തി വിളിച്ച ചിട്ടിയാണെങ്കിൽ 7.5 ലക്ഷം സ്വന്തമാക്കാം. എന്നാൽ അതിൽ നിന്നും
50,000 രൂപ ഫോർമാൻ കമ്മീഷൻ, 9000 രൂപ ജിഎസ്ടി, 200 രൂപ ഡോക്യുമെന്റേഷൻ ചാർജ് എന്നിവ ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 690800 രൂപയാണ്. ഈ തുകയാണ് കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നത്.
സിഎസ്ഡിടി പലിശ നിരക്ക്
ചിട്ടിത്തുക ലഭിച്ചാൽ കെഎസ്എഫ്ഇയിലെ ഈ പ്രത്യേക നിക്ഷേപ മാർഗം ഉപയോഗിക്കാം. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് എന്നാണ് ഇതിൻ്റെ പൂർണ രൂപം. ചിട്ടി അവസാനിക്കുന്നതു വരെ ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. സ്ഥിര നിക്ഷേപത്തേക്കാൾ പലിശ നൽകുന്ന സിഎസ്ഡിടിയുടെ നിലവിലെ പലിശ നിരക്ക് 9 ശതമാനമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications