വായ്പ എടുത്ത് സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കാൻ പേടിയുള്ളവർക്കും ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നവർക്കും ഏറ്റവും ഉചിതമായ നിക്ഷേപ മാർഗമാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. കെ.എസ്.എഫ്.ഇ എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനമാണ്. എല്ലാ സാമ്പത്തിക ശേഷിയുള്ളവർക്കും കെ.എസ്.എഫ്.ഇയിലൂടെ സുരക്ഷിതമായി സമ്പാദിക്കാം. ബാങ്കുകളിലൂടെ വായ്പ എടുത്താൽ അത് തിരിച്ചടക്കുമ്പോൾ ഉയർന്ന പലിശ നിരക്കും ഒപ്പം നൽകേണ്ടി വരുന്നു. എന്നാൽ കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് ഇത്തരം പലിശ നൽകേണ്ട ആവശ്യവുമില്ല.
കെ.എസ്.എഫ്.ഇ ചിട്ടികൾ മറ്റു ചില ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. അതായത് നിങ്ങൾ നേരത്തെ ഏതെങ്കിലും ബാങ്കിൽ വായ്പ എടുത്ത് അത് തിരിച്ചടക്കാൻ പ്രയാസപ്പെടുന്നുണ്ടോ? അത്തരത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ പരിഹാരം കണ്ടെത്താം. അതിനായി കെ.എസ്.എഫ്.ഇയുടെ മുടക്ക ചിട്ടികളിലൂടെ ഉറപ്പായും നേട്ടം കിട്ടും...
ബാങ്കിലൂടെ എടുക്കുന്ന ഓരോ വായ്പക്കും വ്യത്യസ്ത പലിശ നിരക്കായിരിക്കും. ചിലർ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കുമ്പോൾ പലിശ നിരക്കിനെ കുറിച്ച് അപ്പോൾ ആശങ്കപ്പെടുന്നില്ല. പക്ഷേ ഇതൊരു പ്രശ്നമാണ്. ആവശ്യം കഴിഞ്ഞ് തിരിച്ചടവ് കാലാവധി ആരംഭിക്കുമ്പോൾ ഈ ഉയർന്ന പലിശ വലിയ ബാധ്യതയായി മാറുന്നു.
ഉദാഹരത്തിന്, 18 ലക്ഷം വായ്പ എടുത്ത ഒരാൾക്ക് പ്രതിമാസ തിരിച്ചടവ് 17,500 രൂപയാണ്. അതിൽ 14,500 രൂപയും പലിശയിലേക്കാണ് പോകുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് കെ.എസ്.എഫ്.ഇയുടെ മുടക്കച്ചിട്ടി ഒരു നല്ല തീരുമാനമായിരിക്കും.

എന്താണ് മുടക്കച്ചിട്ടി?
സാധാരണ ഒരു കെ.എസ്.എഫ്.ഇ ചിട്ടിയുടെ കാലാവധി 100-120 മാസം വരെയാണ്. 30 മാസം, 40 മാസം, 50 മാസം, 100 മാസം തുടങ്ങിയ വ്യത്യസ്ത കാലാവധിയിലാണ് ഈ ചിട്ടികൾ. ചിട്ടിയിൽ ചേർന്ന വ്യക്തി മാസങ്ങളോളം ചിട്ടിത്തുക അടക്കുകയും എന്നാൽ ലേലം വിളിക്കുന്നതിനു മുന്നേ ചില സാമ്പത്തിക പ്രതിസന്ധികൾ മൂലം ചിട്ടി പാതി വഴിയിൽ അവസാനിപ്പിക്കുകയും ചെയ്തേക്കാം. കാലാവധിക്കു മുന്നേ മുടങ്ങുന്ന ചിട്ടികളാണ് മുടക്കച്ചിട്ടി. ഇത് മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കും.
എത്ര മാസങ്ങൾ ആ വ്യക്തി ചിട്ടിയിലേക്ക് പണം അടച്ചിട്ടുണ്ടോ, അത്രയും തുക ഈ ചിട്ടി ഏറ്റെടുക്കുന്ന വ്യക്തി കെ.എസ്.എഫ്.ഇയിൽ നൽകണം. അതിനു ശേഷമേ നിങ്ങൾക്ക് ഈ മുടക്കച്ചിട്ടി സ്വന്തമാക്കാൻ സാധിക്കു.
എങ്ങനെ ചിട്ടി കണ്ടെത്താം..?
മുടക്കച്ചിട്ടികൾ എല്ലാ കെ.എസ്.എഫ്.ഇ ശാഖയിലും ഉണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ വായ്പ ബാധ്യതയെ കുറിച്ച് മനസിലാക്കുക. ആ തുകക്ക് അനുസരിച്ചുള്ള ഒരു കെ.എസ്.എഫ്.ഇ മുടക്കച്ചിട്ടി കണ്ടെത്തുക. അതിനു ശേഷം മുടങ്ങിയ കാലാവധി വരെയുള്ള പണം അടച്ച് ചിട്ടിയുടെ ഭാഗമാവാം. ഈ മുടക്കച്ചിട്ടിയിൽ ചേർന്ന് അടുത്ത മാസത്തിൽ തന്നെ നിങ്ങൾക്ക് ലേലം വിളിച്ചെടുക്കാൻ സാധിച്ചാൽ ബാങ്ക് വായ്പയിലെ ബാധ്യത തീർക്കാൻ സാധിക്കും.
മറ്റൊരു വായ്പ ക്ലോസ് ചെയ്യാൻ വേണ്ടി ചിട്ടിയിൽ ചേർന്നതിനാൽ ലേലം വിളിച്ച തുക നിങ്ങൾക്ക് അപ്പോൾ തന്നെ പിൻവലിക്കാം. എന്നാൽ പണം പിൻവലിക്കാൻ തതുല്യമായ ജാമ്യം നൽകേണ്ടി വരും.
10 ലക്ഷത്തിൻ്റെ മുടക്കച്ചിട്ടിയിൽ ചേർന്നാൽ......
പ്രതിമാസം 25,000 രൂപ തിരിച്ചടവ് വരുന്ന 10 ലക്ഷത്തിൻ്റെ 40 മാസത്തെ ചിട്ടി. ഇതിൽ ഒരാൾ ആദ്യത്തെ 10 മാസത്തോളം തിരിച്ചടവ് നടത്തുകയും പിന്നീട് അതിന് മുടക്കം വരികയും ചെയ്താൽ മുടക്കച്ചിട്ടിയായി മാറും. ഈ ചിട്ടിയിൽ നിങ്ങൾക്ക് ചേരാം. അതായത് 10 മാസം വരെ ആദ്യത്തെ ചിറ്റാളൻ അടച്ച പണം നിങ്ങൾ കെ.എസ്.എഫ്.ഇയിൽ അടക്കേണ്ടി വരും. ചിട്ടിയിൽ ചേർന്ന് ആദ്യത്തെയോ രണ്ടാമത്തെയോ മാസം തന്നെ ലേലം വിളിച്ചെടുക്കാനും ശ്രദ്ധിക്കണം. ബാങ്ക് വായ്പകൾ ബാധ്യതയായി മാറാൻ തുടങ്ങിയാൽ കെ.എസ്.എഫ്.ഇയിലൂടെ ഈ നേട്ടം പ്രയോജനപ്പെടുത്താം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; സമയക്രമത്തിലും സ്റ്റേഷനുകളിലും വൻ മാറ്റങ്ങൾ!



Click it and Unblock the Notifications