A Oneindia Venture

കെഎസ്എഫ്ഇ എഫ്ഡികളിൽ പലിശത്തുക മുഴുവനും കിട്ടില്ല: 3 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര..?

കേരള സർക്കാറിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. ആളുകൾക്ക് 100 ശതമാനം വിശ്വാസ്യതയോടെ സമീപിക്കാവുന്ന കെഎസ്എഫ്ഇ ഒരു ജനപ്രിയ സ്ഥാപനമാണ്. നിരവധി നിക്ഷേപ വായ്പാ ഓപ്ഷനുകളും കെഎസ്എഫ്ഇ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും കെഎസ്എഫ്ഇ ചിട്ടികൾക്ക് പേരു കേട്ടതാണ്. ഇപ്പോൾ കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുടെ പലിശ നിരക്കിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.

കെഎസ്എഫ്ഇ സ്ഥിര നി‌ക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഉയർന്ന പലിശ ലഭിക്കാറുണ്ട്. എന്നാൽ ഈ പലിശത്തുകയ്ക്ക് നിങ്ങൾ നികുതി നൽകേണ്ടി വരുന്നുണ്ട്. ഇത് പലപ്പോഴും ആളുകൾ ശ്രദ്ധിക്കാതെ പോവുന്ന കാര്യമാണ്. കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങൾ 3 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ വരെ നികുതി കിഴിച്ച് പലിശ ലഭിക്കുമെന്ന് പരിശോധിക്കാം...

എഫ്.ഡി പലിശയിൽ നിന്ന് നികുതിയും ഈടാക്കും...

നിങ്ങൾ 181 ദിവസത്തെ കാലാവധിയുള്ള ഒരു കെഎസ്എഫ്ഇ എഫ്.ഡിയിൽ 3 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം ലഭിക്കുന്ന പലിശ 1625 രൂപയാണെങ്കിലും നികുതി ഈടാക്കുമ്പോൾ ലഭിക്കുന്നത് 1462 രൂപയായിരിക്കും. 181 ദിവസത്തെ എഫ്.ഡിയുടെ പലിശ നിരക്ക് 6.5 ശതമാനമാണ്. ഒരു പക്ഷേ ഈ പലിശത്തുക നിങ്ങൾ 181 ദിവസം കഴിഞ്ഞിട്ടാണ് പിൻവലിക്കുന്നതെങ്കിൽ ലഭിക്കുന്നത് 9669 രൂപയാണ്, എന്നാൽ നികുതി കിഴിച്ച് ലഭിക്കുന്നത് 8702 രൂപയാണ്.

ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.5% പലിശ ലഭിക്കും. ഈ കാലാവധിയിൽ 3 ലക്ഷം നിക്ഷേപിച്ചാൽ ഓരോ മാസവും ലഭിക്കുന്ന പലിശ 2125 രൂപയും ടാക്സ് കഴിച്ച് ലഭിക്കുന്നത് 1912 രൂപയുമാണ്. ഇതേ പലിശത്തുക ഇനി ഒരു വർഷത്തിനു ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ 25500 രൂപ ലഭിക്കും. പക്ഷേ നികുതി കഴിച്ച് ലഭിക്കുന്നത് 22950 രൂപയാണ്.

കെഎസ്എഫ്ഇ എഫ്ഡികളിൽ പലിശത്തുക മുഴുവനും കിട്ടില്ല: 3 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര..?

രണ്ടു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് നിലവിൽ 8% പലിശ നിരക്കാണ് ലഭിക്കുന്നത്. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ എല്ലാ മാസവും 2000 രൂപ പലിശ നേടാം, എന്നാൽ ടാക്സ് കിഴിച്ച് ലഭിക്കുന്നത് 1800 രൂപയാണ്. എന്നാൽ രണ്ട് വർഷത്തെ കാലാവധിക്കു ശേഷമാണ് പലിശ പിൻവലിക്കുന്നതെങ്കിൽ 48000 രൂപ നേടാം, ഇതിൽ നിന്നും ടാക്സ് കിഴിച്ചാൽ 43200 രൂപ ലഭിക്കും.

കെഎസ്എഫ്ഇ എഫ്.ഡികളിൽ ഏറ്റവും ഉയർന്ന കാലാവധിയുള്ളത് മൂന്ന് വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്കാണ്. നിലവിലെ ഈ എഫ്.ഡി പലിശ നിരക്ക് 7.75 ശതമാനമാണ്. മൂന്ന് വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ എല്ലാ മാസവും 1937 രൂപ ലഭിക്കും, പക്ഷേ ടാക്സ് കിഴിച്ച് ലഭിക്കുന്നത് 1743 രൂപയാണ്. മൂന്ന് വർഷത്തിനു ശേഷം പലിശ പിൻവലിക്കുമ്പോൾ ലഭിക്കുന്നത് 69750 രൂപയാണ്, ഇതിൽ നിന്നും ടാക്സ് കിഴിച്ചാൽ 62775 രൂപ നേടും.

വന്ദനം എഫ്.ഡി

മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് വന്ദനം സ്കീം. രണ്ട് വർഷത്തെ കാലാവധിയുള്ള ഈ സ്കീമിന് 8.75% പലിശ ലഭിക്കുന്നു. ഈ കാലാവധിയിൽ 3 ലക്ഷം നിക്ഷേപം എല്ലാ മസവും ലഭിക്കുന്ന പലിശ 2187 രൂപയാണ്, ഇതിൽ നിന്നും ടാക്സ് കിഴിച്ചാൽ ലഭിക്കുന്നത് 1968 രൂപയാണ്. ഇവിടെ രണ്ട് വർഷത്തിനുശേഷം പലിശ പിൻവലിക്കുകയാണെങ്കിൽ ലഭിക്കുന്നത് 52500 രൂപയാണ്. ഇതിൽ നിന്നും ടാക്സ് കിഴിച്ചാൽ ലഭിക്കുന്നത് 47250 രൂപയുമാണ്.

കെഎസ്എഫ്ഇ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പലിശ ആളുകൾ പല തരത്തിലാണ് ഉപയോ​ഗിക്കുന്നത്. കെഎസ്എഫ്ഇ ചിട്ടിയിൽ അം​ഗമായിട്ടുള്ളവർ പലപ്പോഴും ഇത്തരം സമ്പാദ്യ പദ്ധതികളെ ചിട്ടിയുടെ തവണകൾ അടക്കുന്നതിനു വേണ്ടി ഉപയോ​ഗിക്കുന്നു. കെഎസ്എഫ്ഇയുടെ സു​ഗമ സേവിം​ഗ്സ് സ്കീമിലേക്ക് ഈ പലിശത്തുക മാറ്റിയാൽ ചിട്ടിയുടെ പ്രതിമാസ തവണകൾ അടക്കുമ്പോൾ ഈ തുക ഉപയോ​ഗിക്കാൻ സാധിക്കുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X