3.35% മുതൽ 8.75% വരെ പലിശ ഉറപ്പാക്കാം: കെ.എസ്.എഫ്.ഇയുടെ ഈ സ്കീമിലൂടെ പരിധിയില്ലാത്ത നേട്ടം

സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകൾ മികച്ച നിക്ൽേപ മാർ​ഗങ്ങളാണ്. ഉയർന്ന പലിശയും സുരക്ഷിതമായ നേട്ടവും ഉറപ്പാക്കാൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും വിവിധ എഫ്.ഡി സ്കീമും പ്രത്യേക എഫ്.ഡി പദ്ധതികളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ നിക്ഷേപകർക്ക് പുറമേ മുതിർന്ന പൗരൻമാർക്കും സ്ഥിര നിക്ഷേപങ്ങൾ മികച്ച നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ബാങ്കുകളെ പോലെ കെ.എസ്.എഫ്.ഇയും സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ കെ.എസ്.എഫ്.ഇയുടെ എഫ്.ഡി സ്കീം സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നു. നിങ്ങൾ കെ.എസ്.എഫ്.ഇ ചിട്ടിയിൽ അം​ഗമാണെങ്കിൽ തീർച്ചയായും കെ.എസ്.എഫ്.ഇയുടെ സ്ഥിര നിക്ഷേപത്തിൽ ഇൻവെസ്റ്റ് ചെയ്യാം. പൊതുജനങ്ങൾക്കും കെ.എസ്.എഫ്.ഇ എഫ്.ഡി അവസരം നൽകുന്നു. ഉയർന്ന പലിശ നിരക്കിലാണ് കെ.എസ്.എഫ്.ഇ എഫ്.ഡി വാ​ഗ്ദാനം ചെയ്യുന്നത്.

എന്താണ് കെ.എസ്.എഫ്.ഇ എഫ്.ഡി?

കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്ന എഫ്.ഡി സ്കീമാണിത്. ബാങ്കുകൾ നൽകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് സമാനമായ സവിശേഷതകളാണ് കെ.എസ്.എഫ്.ഇയുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ളത്. പക്ഷേ ബാങ്കുകൾ നൽകുന്ന വരുമാനത്തേക്കാൾ താരതമ്യേന കൂടുതൽ വരുമാനം കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നു.

പലിശ നിരക്ക്...

കെ.എസ്.എഫ്.ഇ എഫ്.ഡിക്ക് ആകർഷകമായ പലിശ നിരക്കാണ് നൽകുന്നത്. സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 6.60% പലിശ നൽകുന്നു. ചിട്ടി പ്രൈസ് മണി നിക്ഷേപങ്ങൾക്ക് 7.10% ഉറപ്പായും ലഭിക്കുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്കും കെ.എസ്.എഫ്.ഇ 7.10% പലിശയാണ് വാ​ഗ്ദാനം ചെയ്യുന്നത്. കെ.എസ്.എഫ്.ഇ എഫ്.ഡിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ 10,000 രൂപയും അതിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് പ്രതിമാസം പലിശ പിൻവലിക്കാൻ കഴിയും.

കെ.എസ്.എഫ്.ഇ എഫ്.ഡി ഏറെ ജനപ്രിയമാണ്. എല്ലാ നിക്ഷേപകരെയും ഒരുപോലെയാണ് കെ.എസ്.എഫ്.ഇ സമീപിക്കുന്നത്. എന്നാൽ മറ്റു ചില ജനപ്രിയ നിക്ഷേപ പദ്ധതികളും കെ.എസ്.എഫ്.ഇ നൽകുന്നു. ഏതെല്ലാമെന്ന് നോക്കാം...

3.35% മുതൽ 8.75% വരെ പലിശ ഉറപ്പാക്കാം: കെ.എസ്.എഫ്.ഇയുടെ ഈ സ്കീമിലൂടെ പരിധിയില്ലാത്ത നേട്ടം

കെ.എസ്.എഫ്.ഇ നേട്ടം സ്കീം...

400 ദിവസത്തെ കാലാവധിയിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ഇതൊരു ഹ്രസ്വകാല സ്കീമായതിനാൽ പെട്ടെന്ന് തന്നെ നേട്ടം ഉറപ്പാക്കാം. 25,000 രൂപ മുതൽ ഈ സ്കീമിൽ നിക്ഷേപിക്കാം. പക്ഷേ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിലവിലെ കണക്ക് പ്രകാരം ഈ നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്നത്. താരതമ്യേന ഉയർന്ന പലിശയാണ് വാ​ഗ്ദാനം ചെയ്യുന്നതെങ്കിലും നിങ്ങൾ കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിച്ചാൽ സു​ഗമ സേവിം​ഗ്സ് സ്കീമിന്റെ പലിശയാണ് ലഭിക്കുക.

കെ.എസ്.എഫ്.ഇ നേട്ടം പ്ലസ് സ്കീം...

കെ.എസ്.എഫ്.ഇയുടെ മറ്റൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ് നേട്ടം പ്ലസ് സ്കീം. 444 ദിവസത്തെ കാലാവധിയിലാണ് നേട്ടം പ്ലസ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. കെ.എസ്.എഫ്.ഇ നേട്ടം പ്ലസ് സ്കീമിനേക്കാൾ ഉയർന്ന പലിശയാണ് നേട്ടം പ്ലസ് നൽകുന്നത്. പ്രതിവർഷം 8.50% ഉറപ്പാക്കാം. ഇവിടെ ഏറ്റവും കുറഞ്ഞത് 25,000 രൂപ നിക്ഷേപിക്കണം. എന്നാൽ ഏറ്റവും ഉയർന്ന തുകക്ക് പരിധിയില്ല. സുരക്ഷിതമായ റിട്ടയർമെൻ്റ് ജീവിതം ആ​ഗ്രഹിക്കുന്നവർക്കും നേട്ടം പ്ലസിൽ നിക്ഷേപിക്കാവുന്നതാണ്.

കെ.എസ്.എഫ്.ഇ വന്ദനം സ്കീം...

ഇതും കെ.എസ്.എഫ്.ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയാണ്. മുതിർന്ന പൗരൻമാർക്ക് വേണ്ടി രൂപപ്പെടുത്തിയ നിക്ഷേപ പദ്ധതിയാണിത്. അതിനാൽ തന്നെ ഉയർന്ന പലിശയാണ് വന്ദനം സ്കീമിലൂടെ വാ​ഗ്ദാനം ചെയ്യുന്നത്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ 60 വയസ്സിനു മുകളിലുള്ളവർക്ക് ഉറപ്പുള്ള നിക്ഷേപം എന്നതാണ് കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡിയുടെ ലക്ഷ്യം. ഉയർന്ന പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നികുതി ഇളവുകൾ ലഭിക്കില്ല.

2 വർഷത്തെ കാലാവധിയിലാണ് കെ.എസ്.എഫ്.ഇ വന്ദനം സ്കീമിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നത്. ഇവിടെ 8.75% പലിശ നിരക്കാണ് വാ​ഗ്ദാനം ചെയ്യുന്നത്. അതായത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് വന്ദനം സ്കീമിലൂടെയാണ്. ഇവിടെ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. എന്നാൽ പരമാവധി തുകയ്ക്ക് പരിധിയില്ല.

ഇതെല്ലാം കെ.എസ്.എഫ്.ഇയുടെ പ്രധാന സ്ഥിരനിക്ഷേപ പദ്ധതികളാണ്. ഇതിനു പുറമേ സു​ഗമ നിക്ഷേപ പദ്ധതി, കെ.എസ്.എഫ്.ഇ ഹ്രസ്വകാല നിക്ഷേപം തുടങ്ങിയ ഡെപ്പോസിറ്റ് പദ്ധതികളുമുണ്ട്. സു​ഗമ സേവിം​ഗ്സ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ 4.50% പലിശ നിരക്കാണ് കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്നത്. കെ.എസ്.എഫ്.ഇയുടെ ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് 3.25% മുതൽ 5.50% വരെ പലിശ വാ​ഗ്ദാനം ചെയ്യുന്നത്. അതായത് 3.25% മുതൽ 8.75% വരെയാണ് കെ.എസ്.എഫ്.ഇ വിവിധ നിക്ഷേപ പദ്ധതികൾക്ക് വാ​ഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X