A Oneindia Venture

കെ.എസ്.എഫ്.ഇ VS പോസ്റ്റ് ഓഫീസ് : എഫ്.ഡിയിൽ 2.5 ലക്ഷം നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം എവിടെ ഉറപ്പാക്കാം

ചെറുപ്പം തൊട്ടേ സമ്പാദ്യശീലം വളർത്തുന്നത് നല്ലതാണ്. 10 രൂപ മുതൽ സേവ് ചെയ്യാൻ സാധിച്ചാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ചെറിയ നിക്ഷേപങ്ങളിൽ നിന്നും വലിയ സ്വപ്നങ്ങളിലേക്ക് എത്തുമ്പോഴാണ് സമ്പത്ത് ​ഗണ്യമായി വളരുന്നത്. അതിനാൽ ഏതൊരു സാധാരണക്കാരനും ചെറുകിട സമ്പാദ്യ പദ്ധതികളോട് പ്രത്യേക താത്പര്യം ഉണ്ടായിരിക്കും. പോസ്റ്റ് ഓഫീസ് പ്രധാനമായും ചെറുകിട സമ്പാദ്യ പദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ എഫ്.ഡി.

എന്നാൽ പോസ്റ്റ് ഓഫീസ് പദ്ധതിയെ പോലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ഒരു ചിട്ടിക്കമ്പനിയെന്ന നിലയിൽ അറിയപ്പെടുന്ന കെ.എസ്.എഫ്.ഇ സ്ഥിര നിക്ഷേപങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ കെ.എസ്.എഫ്.ഇയിൽ ചിട്ടി ഉള്ളവർക്ക് എഫ്.ഡിയിലും നിക്ഷേപിക്കാൻ സാധിക്കും.

ഈ രണ്ട് സ്ഥാപനങ്ങളും സാധാരണക്കാർക്ക് ഏറെ ജനപ്രിയമാണ്. അതിനാൽ ഇവ വാ​ഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് വിശദമായി പഠിക്കാം....

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ എഫ്.ഡി ഏറെ ജനപ്രിയമായ നിക്ഷേപ മാർ​ഗമാണ്. പോസ്റ്റ് ഓഫീസിൻ്റെ സ്ഥിര നിക്ഷേപമായതിനാൽ പൂർണമായും വിശ്വസിക്കാം. മാത്രമല്ല അപകടരഹിതമായ നേട്ടവും ഉറപ്പാക്കാം. ഏറെ ലളിതമായി നിക്ഷേപിക്കാൻ സാധിക്കുന്ന സ്കീമാണിത്. ഒരു ബാങ്ക് എഫ്.ഡി പോലെ തന്നെ മികച്ച കാലാവധി ഓപ്ഷനുകളും ഇവിടെ ലഭിക്കുന്നു. മാത്രമല്ല ആവശ്യമെങ്കിൽ എഫ്.ഡിയുടെ കാലാവധി നീട്ടാനും സാധിക്കും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി നിക്ഷേപകൻ്റെ താത്പര്യത്തിന് അനുസൃതമായി മാറ്റാം. 5 വർഷം വരെയാണ് ടൈം ഡെപ്പോസിറ്റ് കാലാവധി. അതിനു ശേഷം കാലാവധി നീട്ടാനും ഓപ്ഷനുണ്ട്. ഒപ്പം ആദായനികുതി നിയമം 80C പ്രകാരം നികുതി ആനുകൂല്യങ്ങളും ഈ പദ്ധതി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് മൂന്നിരട്ടി ലാഭം കൊയ്യാൻ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിങ്ങളെ സഹായിക്കും.

ഒരു വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശ നിരക്കാണ് വാ​ഗ്ദാനം ചെയ്യുന്നത്. എന്നാൽ രണ്ട് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനവും മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 7.1 ശതമാനവും പലിശ നൽകുന്നു. എന്നാൽ അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 6.7 ശതമാനം പലിശയാണ് ടൈം ഡെപ്പോസിറ്റിലൂടെ വാ​ഗ്ദാനം ചെയ്യുന്നത്.

എഫ്‌.ഡി സ്കീമുകൾ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു. അതിനാൽ സാധാരണ നിക്ഷേപകർക്കും ഇതിലൂടെ നേട്ടം ഉറപ്പാക്കുന്നു.

കെ.എസ്.എഫ്.ഇ VS പോസ്റ്റ് ഓഫീസ് : എഫ്.ഡിയിൽ 2.5 ലക്ഷം നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം എവിടെ ഉറപ്പാക്കാം

കെ.എസ്.എഫ്.ഇ എഫ്.ഡി

ഉയർന്ന പലിശ നിരക്കോടെ കെ‌.എസ്‌.എഫ്‌.ഇ മികച്ച സ്ഥിര നിക്ഷേപം നൽകുന്നു. സാധാരണ ബാങ്ക് എഫ്.ഡികൾ പോലെ തന്നെയാണ് കെ‌.എസ്‌.എഫ്‌.ഇയുടെ എഫ്.ഡി സ്കീമുകൾ. എന്നാൽ കെ‌.എസ്‌.എഫ്‌.ഇ വാഗ്ദാനം ചെയ്യുന്ന വരുമാനം ബാങ്കുകളേക്കാൾ താരതമ്യേന കൂടുതലാണ്. സാധാരണ നിക്ഷേപകരിൽ നിന്നുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രതിവർഷം 6.60% എന്ന നിരക്കിലാണ്. എന്നാൽ ചിട്ടി പ്രൈസ് മണി നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ 7.10 ശതമാനമാണ്. മാത്രമല്ല മുതിർന്ന പൗരന്മാരിൽ നിന്നുള്ള പുതിയ നിക്ഷേപങ്ങൾക്കും 7.10% പലിശയാണ് ഈടാക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശത്തുക പ്രതിമാസ കണക്കിൽ പിൻവലിക്കാൻ കഴിയും.

കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡിയിൽ ഏതൊരു നിക്ഷേപകനും ഇൻവെസ്റ്റ് ചെയ്യാം. എന്നാൽ പലപ്പോഴും പോസ്റ്റ് ഓഫീസ് എഫ്.ഡി പോലെയോ ബാങ്ക് എഫ്.ഡി പോലെയോ ജനകീയമാവുന്നില്ല. കെ‌.എസ്‌.എഫ്‌.ഇ ചിട്ടിയുള്ളവർക്കും കെ‌.എസ്‌.എഫ്‌.ഇയുടെ എഫ്.ഡിയിൽ നിക്ഷേപിക്കാം. സാമ്പത്തികമായി വമ്പൻ നേട്ടം ആ​ഗ്രഹിക്കുന്നവർക്ക് ഇത്തരം മാർ​ഗത്തിലൂടെ അവരുടെ ചിട്ടിത്തുക വളർത്താം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലും, കെ.എസ്.എഫ്.ഇ എഫ്.ഡിയിലും 3 വർഷത്തേക്ക് 2,50,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ഉറപ്പാക്കാം... കണക്കുകൾ പരിശോധിക്കാം...

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് വരുമാനം...

ഈ സ്ഥിര നിക്ഷേപത്തിൽ മൂന്ന് വർഷത്തെ കാലാവധിയിൽ 2.5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 3,08,769 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ പലിശ മാത്രം 58,769 ഉറപ്പാക്കാം. 7.1% പലിശ നിരക്കിലാണ് ഈ വരുമാനം കണക്കാക്കിയത്. നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനം നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ, വാർഷിക കണക്കിൽ പിൻവലിക്കാൻ സാധിക്കും.

ഇതേ തുക 1 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 2,67,701 രൂപയാണ്. ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 17,701 രൂപയാണ്. 1 വർഷത്തേക്ക് 6.9% പലിശ നിരക്കാണ് ഈടാക്കുന്നത്.

7% പലിശ നിരക്കിൽ 2 വർഷത്തേക്ക് 2.5 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 37,220 രൂപയാണ്. അതായത് മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 2,87,220 രൂപയാണ്. 5 വർഷത്തേക്ക് 2.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൊത്തം ലഭിക്കുന്ന പലിശ 98,517 രൂപയായിരിക്കും. 5 വർഷം കൊണ്ട് ലഭിക്കുന്ന മെച്യൂരിറ്റി തുക 3,48,517 രൂപയായിരിക്കും. ഇവിടെ 6.7% നിരക്കിലാണ് പലിശ കണക്കാക്കിയത്.

കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡിയിലൂടെ എത്ര വരുമാനം നേടാം...?

കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡി മൂന്ന് തരത്തിലുള്ള പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നു. അതിനാൽ സാധാരണ നിക്ഷേപകർ 3 വർഷത്തേക്ക് 2.5 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 3,04,249 രൂപയായിരിക്കും. ഇവിടെ 3 വർഷം കൊണ്ട് ലഭിക്കുന്ന പലിശത്തുക 54,249 രൂപയാണ്.

സാധാരണ നിക്ഷേപകരെ പോലെ മുതിർന്ന പൗരൻമാർക്കും കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡിയിൽ നിക്ഷേപിക്കാം. 7.10% പലിശ നിരക്കോടെ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ 3,08,769 രൂപ മെച്യൂരിറ്റി തുകയായി ഉറപ്പാക്കാം. അതായത് പലിശയിനത്തിൽ ലഭിക്കുന്നത് 58,769 രൂപയാണ്.

ഈ രണ്ട് സ്കീമുകളും 3 വർഷത്തെ നിക്ഷേപത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഇവ രണ്ട് സ്കീമുകളുടെയും നേട്ടങ്ങളും കോട്ടങ്ങളപം അറിയാം....

നേട്ടങ്ങൾ....

  • പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി 5 വർഷമാണ്. എന്നാൽ ആവശ്യമെങ്കിൽ കാലാവധി നീട്ടാൻ സാധിക്കും.
  • പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എഫ്.ഡി ഉയർന്ന പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നു.
  • കെ‌.എസ്‌.എഫ്‌.ഇ ഹ്രസ്വകാല എഫ്.ഡികൾ വാ​ഗ്ദാനം ചെയ്യുന്നു.

കോട്ടങ്ങൾ...

  • കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡിക്ക് താരതമ്യേന കാലാവധി കുറവാണ്.
  • ചിട്ടി പ്രൈസ് മണി നിക്ഷേപങ്ങൾ കെ‌.എസ്‌.എഫ്‌.ഇ ചിട്ടിയിൽ ചേ‍ർന്നവർക്ക് മാത്രമുള്ളതാണ്.
  • കെ‌.എസ്‌.എഫ്‌.ഇ എഫ്.ഡിക്ക് പലിശ നിരക്ക് കുറവാണ്.

കെ‌.എസ്‌.എഫ്‌.ഇ സാധാരണ എഫ്.ഡിക്കൊപ്പം പ്രത്യേക എഫ്.ഡി ഓപ്ഷനുകളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അവ ഏതെല്ലാം?

1. നേട്ടം പ്ലസ് ഡെപ്പോസിറ്റ് സ്കീം
2. നേട്ടം ഡെപ്പോസിറ്റ് സ്കീം
3. വന്ദനം ഡെപ്പോസിറ്റ് സ്കീം

ഇതിനു പുറമേ ഒട്ടനവധി നിക്ഷേപ പദ്ധതികളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും മറ്റു നിരവധി സേവിം​ഗ്സ് പദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്നു. എന്നാൽ ഓരോ സ്കീമുകളും വ്യത്യസ്ത പലിശ നൽകുന്നു. ഇവിടെ 3 വർഷത്തേക്ക് 2.5 ലക്ഷം നിക്ഷേപിച്ചപ്പോൾ താരതമ്യേന ഉയർന്ന വരുമാനം നൽകുന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X