നിക്ഷേപം ഒരിക്കലും സമ്പാദ്യമല്ല. പലരുടേയും തെറ്റായ ചിന്തയാണ് ഇവ രണ്ടും ഒന്നാണ് എന്നത്. നിങ്ങളുടെ ചെലവുകൾക്കും, ഭാവിയിലെ ആവശ്യങ്ങൾക്കും, അടിയന്തര ആവശ്യങ്ങൾക്കുമായി മാറ്റി വെക്കുന്ന പണമാണ് സമ്പാദ്യം. എന്നാൽ നിങ്ങളുടെ പണം സുരക്ഷിതമായ സ്കീമിൽ നിക്ഷേപിച്ച് അത് കാലക്രമേണ വളരാൻ അനുവദിക്കുന്നതാണ് നിക്ഷേപം. ഇതിലൂടെ നിങ്ങൾക്ക് ലാഭം ലഭിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ പണം വളരാൻ ആഗ്രഹിക്കുന്നെങ്കിൽ കെ.എസ്.എഫ്.ഇയിൽ സുരക്ഷിതമായി നിക്ഷേപിക്കാം...
കെ.എസ്.എഫ്.ഇ ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപമാണ്. കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് പേര് കേട്ട സ്ഥാപനമാണ്. പക്ഷേ ഏതൊരു ബാങ്കും വാഗ്ദാനം ചെയ്യുന്ന എല്ലാ നേട്ടങ്ങളും കെ.എസ്.എഫ്.ഇയും ഉറപ്പാക്കുന്നു. ചിട്ടിക്കു പുറമേ സ്വർണ വായ്പകൾ, പേഴ്സണൽ ലോൺ, നിക്ഷേപങ്ങൾ എന്നിവയും ഇവിടെയുണ്ട്. പല നിക്ഷേപങ്ങളേയും അപേക്ഷിച്ച് കെ.എസ്.എഫ്.ഇയിൽ മികച്ച പലിശ നിരക്ക് നൽകുന്നു.
കെ.എസ്.എഫ്.ഇയിൽ സ്ഥിര നിക്ഷേപത്തിനുള്ള ഓപ്ഷനുണ്ട്. ഇത് പലർക്കും അറിയില്ല. സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി ഒരു ജനകീയ നിക്ഷേപ മാർഗമാണ്. എല്ലാ നിക്ഷേപകർക്കും എഫ്.ഡികളോട് താത്പര്യമുണ്ടാവാൻ കാരണം മികച്ച പലിശ നിരക്കും സുരക്ഷിതത്വവും ആകർഷകമായ റിട്ടേണും തന്നെയാണ്.
കെ.എസ്.എഫ്.ഇ സ്ഥിര നിക്ഷേപം...
കെ.എസ്.എഫ്.ഇ ഉയർന്ന നിരക്കിലാണ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ സാധാരണ നിക്ഷേപകർക്കൊപ്പം മുതിർന്ന പൗരൻമാർക്കും നിക്ഷേപിക്കാനുള്ള അവസരം കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നു. ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇയിലെ നിക്ഷേപ രീതികൾ. എന്നാൽ പലിശ നിരക്കിൽ ബാങ്കിനേക്കാൾ വ്യത്യാസം വന്നേക്കാം. കെ.എസ്.എഫ്.ഇ ചിട്ടിയിൽ അംഗങ്ങളായവർക്ക് ഈ എഫ്.ഡിയിൽ നിക്ഷേപിക്കാം.

പലിശ നിരക്ക്...
കെ.എസ്.എഫ്.ഇയുടെ സ്ഥിര നിക്ഷേപത്തിൽ സാധാരണ നിക്ഷേപകർക്ക് 6.60% നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ചിട്ടി പ്രൈസ് മണി നിക്ഷേപത്തിനും മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിനും 7.10% പലിശ ലഭിയ്ക്കുന്നു. ഇതാണ് കെ.എസ്.എഫ്.ഇ എഫ്.ഡിയടെ ഉയർന്ന പലിശ.
എന്താണ് ചിട്ടി പ്രൈസ് മണി നിക്ഷേപം?
ചിട്ടിയിൽ ലേലം വിളിച്ച് പണം കിട്ടിയാൽ കെ.എസ്.എഫ്.ഇയിൽ നിന്ന് അത് പിൻവലിക്കാൻ ജാമ്യം നൽകേണ്ടി വരും. ബാക്കിയുള്ള കാലാവധിക്ക് അനുസരിച്ചാണ് ജാമ്യം നിശ്ചയിക്കുന്നത്. നിങ്ങൾക്ക് ജാമ്യം വെച്ച് പിൻവലിക്കാൻ താത്പര്യമെങ്കിൽ ചിട്ടിപ്പണം മൊത്തമായും കെ.എസ്.എഫ്.ഇയുടെ എഫ്.ഡിയിൽ നിക്ഷേപിക്കാം. നിക്ഷേപത്തിനു പുറമേ മെച്യൂരിറ്റി ആവുമ്പോൾ 7.10% നിരക്കിൽ പലിശയും നിങ്ങൾക്ക് ലഭിക്കും.
കെ.എസ്.എഫ്.ഇയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. നേട്ടം, നേട്ടം പ്ലസ്, വന്ദനം, സുഗമ തുടങ്ങിയവ മികച്ച നിക്ഷേപ പദ്ധതികളാണ്. ഈ സ്കീമുകൾ കുറഞ്ഞ കാലം കൊണ്ട് വലിയ പലിശയും വാഗ്ദാനം ചെയ്യുന്നു.
മറ്റു കെ.എസ്.എഫ്.ഇ നിക്ഷേപങ്ങളുടെ പലിശ
നേട്ടം നിക്ഷേപ പദ്ധതി- ഈ സ്കീമിന്റെ കാലാവധി 400 ദിവസമാണ്. പലിശ നിരക്ക് 8.25% നഷകുന്നു.
നേട്ടം പ്ലസ് നിക്ഷേപ പദ്ധതി- ഈ സ്കീം 444 ദിവസത്തേക്കാണ് നൽകുന്നത്. ഇവിടെ പലിശ നിരക്ക് 8.50% നൽകുന്നു.
വന്ദനം നിക്ഷേപ പദ്ധതി- ഇത് വയോജനങ്ങൾക്കായി രൂപപ്പെടുത്തിയ പ്രത്യേക സ്കീമാണ്. 1 മുതൽ 2 വർഷം വരെയാണ് കാലാവധി. ഈ സ്കീമിനു കീഴിൽ നിക്ഷേപകർക്ക് 8.75% പലിശ നൽകുന്നു.
സുഗമ സേവിംഗ്സ് സ്കീം- ഇത് സേവിംഗ്സ് സ്കീമാണ്. ഇവിടെ 4.50% പലിശ നിരക്കിൽ വരുമാനം ഉറപ്പാക്കാം.
കെ.എസ്.എഫ്.ഇ നൽകുന്ന എല്ലാ നിക്ഷേപ പദ്ധതികളും സ്ഥിര നിക്ഷേപവും ഉയർന്ന നേട്ടം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപത്തിലൂടെ പണം വളരാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച മാർഗങ്ങളായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications