2956 രൂപയുണ്ടോ കൈയിൽ? 12 ലക്ഷം ഉടനടി അക്കൗണ്ടിലെത്തും; ലക്ഷങ്ങൾ ഡിവിഡൻ്റ് ലഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടി

സാമ്പത്തിക സുരക്ഷ എല്ലാവരും ആ​ഗ്രഹിക്കുന്നതാണ്. ചെറിയ നിക്ഷേപങ്ങളിലൂടെ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ പണം ഇരട്ടിയാവും. എന്നാൽ മാർക്കറ്റ്- ലിങ്ക്ഡ് ആയിട്ടുള്ള സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങളോട് പേടിയുള്ളവർക്ക് കെ.എസ്.എഫ്.ഇ ചിട്ടികൾ മികച്ച ഓപ്ഷനാണ്. ഇവിടെ എല്ലാ മാസവും നിശ്ചിത തുക കൃത്യമായി അടക്കേണ്ടതുണ്ട്. ഓരോ ചിട്ടിയും വ്യത്യസ്ത കാലാവധിയുള്ളതാണ്. പെട്ടെന്ന് പണത്തിന് ആവശ്യമില്ലാത്തവർക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കാം.

കെ.എസ്.എഫ്.ഇയുടെ ഒരു കിടിലൻ ചിട്ടിയാണ് 100 മാസത്തെ കാലാവധിയിൽ പ്രതിമാസം 12,000 രൂപ അടക്കുന്ന 12 ലക്ഷത്തിന്റെ ചിട്ടി. 100 മാസം എന്നത് ഏകദേശം 9 വർഷത്തോളമെടുക്കും. വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ അല്ലെങ്കിൽ ഒരു ബിസിനസ് ആവശ്യത്തിനോ വേണ്ടി ഈ ചിട്ടിയിൽ ചേരാം. എന്നാൽ എല്ലാ മാസവും 12,000 രൂപ എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിലും ബുദ്ധിയോടെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കാം.....

12 ലക്ഷത്തിന്റെ ചിട്ടിയിൽ പ്രതിമാസ തിരിച്ചടവ് വെറും 2956 രൂപ....

12 ലക്ഷത്തിന്റെ ചിട്ടിയിൽ പ്രതിമാസം 12,000 രൂപയാണ് തിരിച്ചടവ് തുക. എന്നാൽ നിങ്ങൾക്ക് വെറും 2956 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. ഇതിനു വേണ്ടി നിങ്ങൾക്ക് ലേലത്തിലൂടെ ലഭിക്കുന്ന ചിട്ടിത്തുക മൊത്തമായും കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കണം. നിങ്ങൾ ചിട്ടിക്കാലാവധി പൂർത്തിയാവുന്നതു വരെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ അതുവരെ പലിശ ഉറപ്പാക്കാം. ഈ പലിശത്തുകയും പ്രതിമാസ തിരിച്ചടവിലേക്ക് ഉൾപ്പെടുത്താം...

ഇവിടെ ചിട്ടിപ്പണം കെ.എസ്.എഫ്.ഇയിൽ സൂക്ഷിക്കുന്നതിന് പലിശയായി ഒരു നിശ്ചിത തുക ഫ്രീയായി തരികയാണ്. ആ തുക പ്രതിമാസ തിരിച്ചടവിലേക്ക് ചേർക്കുമ്പോൾ നിങ്ങളുടെ പോക്കറ്റിൽ നിന്നും അമിതമായ ചിലവ് ഉണ്ടാവില്ല.

2956 രൂപയുണ്ടോ കൈയിൽ? 12 ലക്ഷം ഉടനടി അക്കൗണ്ടിലെത്തും; ലക്ഷങ്ങൾ ഡിവിഡൻ്റ് ലഭിക്കുന്ന ചിട്ടി

ചിട്ടിയിൽ ചേർന്നാൽ ആദ്യം തന്നെ ലേലം വിളിച്ചെടുക്കാം....

100 മാസത്തെ ചിട്ടിയിൽ 100 അം​ഗങ്ങളുണ്ടാവും. ആദ്യമാസത്തെ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുത്താൽ 30% കിഴിവോടെയാണ് പണം ലഭിക്കുന്നത്. എല്ലാ ചാർജുകളും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 8,28,964 ലക്ഷം രൂപയാണ്. ആദ്യമാസത്തിൽ 12,000 രൂപ അടക്കേണ്ടി വരുമെങ്കിലും രണ്ടാമത്തെ മാസം മുതൽ ഡിവിഡൻ്റ് ലഭിക്കുന്നതിനാൽ നിങ്ങൾക്ക് 9,000 രൂപയാണ് പ്രതിമാസ തിരിച്ചടവ് വരുന്നത്. എന്നാൽ മൂന്നാം മാസം മുതൽ ഇതിലും കുറവ് തുകയായിരിക്കും.

രണ്ടാമത്തെ മാസമാണ് ചിട്ടിത്തുക കിട്ടുന്നതെങ്കിൽ അപ്പോൾ തന്നെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിക്കും. കെ.എസ്.എഫ്.ഇയിൽ ഈ തുക നിക്ഷേപിക്കുമ്പോൾ 8.75% വാർഷിക പലിശയാണ് ലഭിക്കുന്നത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് 72,534 രൂപ ലഭിക്കും. അങ്ങനെയെങ്കിൽ ഒരു മാസം 6,044 രൂപ ലഭിക്കും. ഈ 6,044 രൂപയും 3,000 രൂപ ഡിവിഡൻ്റും പ്രതിമാസ തിരിച്ചടവിലേക്ക് മാറ്റിയാൽ നിങ്ങൾ അടക്കേണ്ടത് വെറും 2956 രൂപയാണ്. അതായത് 3000 രൂപ പോലുമില്ല.

30 ശതമാനം കിഴിവിൽ എത്ര മാസം വരെ ഡിവിഡൻ്റ് ലഭിക്കുമോ അതുവരെ ഈ തുക മാത്രമേ നൽകേണ്ടി വരികയുള്ളൂ. ഇവിടെ 98 മാസത്തേക്ക് പലിശ മാത്രം 5,92,312 ലക്ഷം ഉറപ്പാണ്. അതായത് മൊതലും പലിശയും ചേർന്ന് 100 മാസം കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നത് 14,21,276 ലക്ഷം. എന്നാൽ പലിശ തുക പ്രതിമാസ തിരിച്ചടവിലേക്ക് ഉൾപ്പെടുന്നതിനാൽ ഈ തുക മുഴുവനായും നിങ്ങൾക്ക് ലഭിക്കില്ല. മാത്രമല്ല ഈ ചിട്ടിയിലൂടെ ഏകദേശം 1.5 ലക്ഷം വരെ ഡിവിഡൻ്റ് ലഭിക്കാൻ സാധ്യതയുണ്ട്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X