ബാങ്കുകളേക്കാൾ കുറഞ്ഞ പലിശയുള്ള സ്വ‍ർണ വായ്പ വേണോ? കെ.എസ്.എഫ്.ഇയിൽ വെറും 7.5% മാത്രമാണ് പലിശ

കെ.എസ്.എഫ്.ഇ അഥവാ കേരള സ്റ്റേറ്റ് ഫിനാൻസ് എൻ്റർപ്രൈസസ് ഒരു ജനകീയ ധനകാര്യ സ്ഥാപനമാണ്. എല്ലാ തരം ആളുകൾക്കും കെ.എസ്.എഫ്.ഇയുടെ ഭാ​ഗമാവാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യമോ ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനോ പലിശയില്ലാതെ പണം ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇ ചിട്ടികൾ എന്നും നല്ല ഓപ്ഷനാണ്. കെ.എസ്.എഫ്.ഇ വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ലെന്നും പരസ്യമായ രഹസ്യമാണ്. നിരവധി സാമ്പത്തിക ഇടപാടുകളാണ് കെ.എസ്.എഫ്.ഇ നിലവിൽ പ്രോത്സാഹിപ്പിക്കുന്നത്.

സ്വർണ വായ്പ, കാർ ലോൺ, വ്യക്തി​ഗത വായ്പ, ഭവന വായ്പ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ വിവിധ ഓപ്ഷനുകളാണ് കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്നത്. അതിൽ ജനശ്രദ്ധയുള്ള വായ്പയാണ് സ്വർണ വായ്പ. സാധാരണ ബാങ്കുകളും മറ്റും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന സ്വർണ വായ്പയേക്കാൾ കുറഞ്ഞ നിരക്കിലാണ് കെ.എസ്.എഫ്.ഇ നൽകുന്നത്. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ കെ.എസ്.എഫ്.ഇ വായ്പ നൽകുന്നു. നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ ചിട്ടിയുണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് ഈ വായ്പയുടെ നേട്ടം ഉപയോ​ഗപ്പെടുത്താം.

എന്താണ് കെ.എസ്.എഫ്.ഇ സ്വർണ വായ്പ?

അടിയന്തിരമായി പണം ആവശ്യമുള്ളവർക്ക് സ്വർണ്ണപ്പണയത്തിലൂടെ ഹ്രസ്വകാല വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എഫ്.ഇ ആരംഭിച്ച പദ്ധതിയാണിത്. സാധാരണ സ്വർണ വായ്പക്ക് സമാനമായിട്ടാണ് ഈ സ്കീമും പ്രവർത്തിക്കുന്നത്. ഏതൊരു സാധാരണക്കാരനും ഈ വായ്പയിലൂടെ മികച്ച തുക ഉറപ്പാക്കാം. കെ.എസ്.എഫ്.ഇ സ്വർണ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ആഭരണത്തിന്റെ അല്ലെങ്കിൽ സ്വർണത്തിൻ്റെ മൂല്യത്തിന് അനുസരിച്ച് പരമാവധി തുക തുക നൽകും. അതും താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ നേടാം.

സാധാരണ എസ്.ബി.ഐയിൽ സ്വർണം പണയം വെക്കാൻ ശ്രമിച്ചാൽ കുറഞ്ഞ തുകയായിരിക്കും വായ്പയായി നൽകുന്നത്. ഇത് മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് എസ്.ബി.ഐ നൽകുന്ന തുക വളരെ കുറവാണ്. എന്നാൽ കെ.എസ്.എഫ്.ഇ നിങ്ങളാ​ഗ്രഹിക്കുന്ന തുക നൽകുന്നു. കുറഞ്ഞ പലിശ നിരക്ക് പോലെ തന്നെ ലളിതമായ നടപടിക്രമങ്ങളുമാണ് ബാങ്ക് വായ്പകളെ അപേക്ഷിച്ച് കെ.എസ്.എഫ്.ഇയുടെ വലിയ പ്രത്യേകത.

ബാങ്കുകളേക്കാൾ കുറഞ്ഞ പലിശയുള്ള സ്വ‍ർണ വായ്പ വേണോ? കെ.എസ്.എഫ്.ഇയിൽ വെറും 7.5% മാത്രമാണ് പലിശ

വായ്പാ കാലാവധി...

കെ.എസ്.എഫ്.ഇയുടെ സ്വർണ വായ്പ ഹ്രസ്വകാലത്തേക്ക് നൽകുന്നത്. 12 മാസം വരെയാണ് ഇവിടെ വായ്പ കാലയളവ്. എന്നാൽ നിങ്ങൾക്ക് നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ സാധിക്കും. കൂടാതെ പരമാവധി 36 മാസം വരെ നിങ്ങൾക്ക് കാലാവധി പുതുക്കി പണം തിരിച്ചടക്കാൻ കെ.എസ്.എഫ്.ഇ സമയം നൽകുന്നുണ്ട്.

കെ.എസ്.എഫ്.ഇ സ്വർണ വായ്പയുടെ പരിധി...

ഇവിടെ സ്വർണത്തിന്റെ മൂല്യവും ഇന്നത്തെ വില നിരക്കും അനുസരിച്ച് പരമാവധി തുക വായ്പയായി അനുവദിക്കുന്നു. സ്വർണത്തിന്റെ മൂല്യം അനുസരിച്ച് 25 ലക്ഷം വരെയാണ് കെ.എസ്.എഫ്.ഇ സ്വ‍ർണ വായ്പ നൽകുന്നത്. അതായത് ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം വരെ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും.

കെ.എസ്.എഫ്.ഇ സ്വർണ വായ്പയുടെ പലിശ നിരക്ക്...

കെ.എസ്.എഫ്.ഇ സാധാരണ സ്വർണ വായ്പയാണിത്. അതിനാലാണ് 25 ലക്ഷം വരെ പരിധി നിശ്ചയിച്ചത്. ഇവിടെ 20,000 രൂപ വരെയുള്ള വായ്പക്ക് 7.5% പലിശയാണ് ഈടാക്കുന്നത്. ബാങ്കുകൾ പോലും ഇതിലും ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. കെ.എസ്.എഫ്.ഇയിൽ 20,000 രൂപയിൽ കൂടുതലും 25 ലക്ഷം വരെയുമുള്ള വായ്പകൾക്ക് 9.25% പലിശ ഈടാക്കുന്നു.

വലിയ പലിശ ഈടാക്കി, സ്വർണത്തിന്റെ മൂല്യത്തേക്കാൾ കുറഞ്ഞ തുക നൽകി വഞ്ചിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി വായ്പ അന്വേഷിക്കുന്നയാൾക്ക് ഉറപ്പുള്ള വായ്പാ നേട്ടങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന കെ.എസ്.എഫ്.ഇ തന്നെയാണ് സ്വർണ വായ്പകൾക്ക് ഉചിതം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X