സ്വർണ വില ഉയരുമ്പോൾ നിക്ഷേപകരെ പോലെ സ്വർണപ്പണയ വായ്പക്കാരുടെ ഡിമാൻഡും ഉയരും. രാജ്യത്തെ എല്ലാ ബാങ്കുകളും എൻബിഎഫ്സികളും സ്വർണ വായ്പകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയും കുറഞ്ഞ നിരക്കിൽ സ്വർണ വായ്പ നൽകുന്നു. കെഎസ്എഫ്ഇയിലെ സ്വർണ വായ്പ സാധാരണ ഒരു ബാങ്ക് വായ്പയേക്കാൾ എത്രയോ സുഗമമാണ്.
കെഎസ്എഫ്ഇയിൽ സ്വർണ വായ്പയുണ്ടെങ്കിലും ആളുകൾ കൂടുതലും കെഎസ്എഫ്ഇ ചിട്ടിയെ കുറിച്ചാണ് സംസാരിക്കാറ്. എന്നാൽ മറ്റു സ്ഥാപനങ്ങളേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ കെഎസ്എഫ്ഇ സ്വർണ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിനോടൊപ്പം മറ്റ് അമിത ചാർജുകളൊന്നും ഇല്ലെന്നാണ് കെഎസ്എഫ്ഇ സ്വർണ വായ്പയുടെ പ്രത്യേകത.
കെഎസ്എഫ്ഇയിൽ ഒന്നിലധികം സ്വർണ വായ്പകളുണ്ട്. ഓരോന്നിന്റെയും കാലാവധി, പലിശ നിരക്ക് ആനുകൂല്യങ്ങൾ എന്നിവ വ്യത്യസ്തമാണ്. കെഎസ്എഫ്ഇ സ്വർണപ്പണയ വായ്പ, ജനമിത്രം ഗോൾഡ് ലോൺ, പ്രീമിയം ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സ്വർണ വായ്പയ്ക്കായി കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം കെഎസ്എഫ്ഇ ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്ന മറ്റൊരു വായ്പാ മാർഗവും കെഎസ്എഫ്ഇ നൽകുന്നുണ്ട്. ഇതിൽ സാധാരണ കെഎസ്എഫ്ഇ സ്വർണപ്പണയ വായ്പയെ കുറിച്ച് അറിയാം;

കെഎസ്എഫ്ഇ സ്വർണ്ണപ്പണയ വായ്പ
ഇതൊരു സാധാരണ സ്വർണ വായ്പയാണ്. അതിനാൽ സാധാരണക്കാരായ ആളുകൾക്ക് ധൈര്യമായി ഈ സ്കീമിലൂടെ വായ്പ എടുക്കാം. കെഎസ്എഫ്ഇയുടെ ഈ സ്വർണ വായ്പയുടെ കാലാവധി 12 മാസമാണ്. അതായത് നിങ്ങൾ വായ്പ എടുത്താൽ ഒരു വർഷത്തേക്കാണ് വായപയുടെ തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ തീർച്ചയായും വായ്പാത്തുക തിരിച്ചടക്കണം.
ഒരുപക്ഷേ ഒരു വർഷത്തിനുള്ളിൽ ഈ വായ്പ ക്ലോസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ സാധിക്കും. ഇത് വായ്പയെടുക്കുന്നവർക്ക് ആശ്വാസം നൽകുന്നു. വായ്പയുടെ കാലാവധി 36 മാസം വരെ നീട്ടാൻ സാധിക്കും. ഈ കാലയളവ് നിങ്ങളുടെ തിരിച്ചടവ് തുക പൂർണമായും ക്ലോസ് ചെയ്യുന്നതിനുള്ളതാണ്.
സ്വർണ വായ്പയുടെ പലിശ നിരക്ക്
നിലവിലെ നിരക്ക് അനുസരിച്ച് 20,000 രൂപ വരെയുള്ള വായ്പക്ക് 7.50% പലിശയാണ് ഈടാക്കുന്നത്. 20,000 രൂപക്ക് മുകളിൽ വായ്പ എടുത്താൽ പലിശ നിരക്ക് 9.25% ഈടാക്കും.
എത്ര രൂപ വരെ വായ്പ കിട്ടും?
ഈ വായ്പയിൽ പരമാവധി 25 ലക്ഷം വരെ ലഭിക്കും. നിങ്ങൾ വായ്പയായി നൽകുന്ന സ്വർണത്തിൻ്റെ മൂല്യത്തിന് അനുസരിച്ചായിരിക്കും വായ്പാ തുക ലഭിക്കുന്നത്. ഒപ്പം നിലവിലെ വിപണി സാഹചര്യവും കണക്കിലെടുക്കും. അതായത് കെഎസ്എഫ്ഇയുടെ ഈ സാധാരണ സ്വർണ വായ്പയിലൂടെ ഒരു ദിവസം കൊണ്ട് 25 ലക്ഷം വരെ ഉറപ്പാക്കാം എന്നർത്ഥം.
വായ്പയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാം..?
- പരമാവധി തുക ഉറപ്പാക്കുന്നു.
- ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്ക് നൽകുന്നു
- കെഎസ്എഫ്ഇയുടെ വായ്പാ പ്രക്രിയകൾ ലളിതമാണ്.
- ഒരു ദിവസം കൊണ്ട് 25 ലക്ഷം വരെ സ്വന്തമാക്കാം.
സ്വർണ വായ്പ എടുക്കുന്നത് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനാണ്. മറ്റു വായ്പകളെ പോലെ അമിതമായ രേഖകളോ ആവശ്യങ്ങളോ ഇല്ലാതെ പെട്ടെന്ന് അംഗീകരിക്കുന്ന വായ്പകളാണിവ. എന്നാൽ ഏത് സ്ഥാപനത്തിൽ വായ്പക്ക് സമീപിച്ചാലും പലിശ നിരക്ക് പരിശോധിച്ച ശേഷം മാത്രം വായ്പ എടുക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications