കെ.എസ്.എഫ്.ഇ എന്നും ജനങ്ങൾക്കൊപ്പമാണ്. വർഷങ്ങളായി ഈ ഫിനാൻഷ്യൽ സ്ഥാപനം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. കുറഞ്ഞ പലിശ നിരക്കും കൂടുതൽ ആകർഷകമായ വായ്പ സൗകര്യങ്ങളുമാണ് ആഗ്രഹിക്കുന്നതെങ്കിൽ കെ.എസ്.എഫ്.ഇ ഒരു മികച്ച തീരുമാനമാണ്. ചിട്ടിക്കു പുറമേ നിരവധി വായ്പാ സൗകര്യങ്ങൾ കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നുണ്ട്.
സ്വർണ വായ്പകൾ കെ.എസ്.എഫ്.ഇയുടെ പ്രത്യേകതയാണ്. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ സാധാരണയായി ജനങ്ങൾ സ്വർണ വായ്പകളെയാണ് ആശ്രയിക്കുന്നത്. നിരവധി വായ്പകളുണ്ടെങ്കിലും ഈ രണ്ട് സ്വർണ വായ്പകൾ സുപ്രധാനമാണ്. ജനമിത്രം സ്വർണ വായ്പ, സാധാരണ സ്വർണ വായ്പ എന്നിവയാണ് പ്രധാനപ്പെട്ടവ. ഇവ രണ്ടും ജനകീയ വായ്പകളാണ്.
1. ജനമിത്രം സ്വർണ വായ്പ
കെ.എസ്.എഫ്.ഇ സ്വർണ വായ്പകളിൽ ഏറെ ജനപ്രിയമായ വായ്പകളിലൊന്നാണ് ജനമിത്രം സ്വർണ വായ്പ. ഇതിൽ ഏറ്റവും സവിശേഷമായ കാര്യം അതിന്റെ പലിശ നിരക്കാണ്. 4.90% മാത്രമാണ് ഈ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ഒരു ബാങ്ക് വഴിയുള്ള സ്വർണ വായ്പകളെ കുറിച്ച് പരിശോധിച്ചാൽ കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത് താരതമ്യേന കുറഞ്ഞ പലിശയാണ്. മാത്രമല്ല നിങ്ങൾക്ക് 1 വർഷത്തെ കാലയളവിനുള്ളിൽ തന്നെ ഈ സ്വർണ വായ്പ പൂർത്തിയാക്കാം.

ഒരു ഇ.എം.ഐ സ്കീം പോലെ തന്നെ ഇത് അടച്ചു തീർക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഈ വായ്പയിലൂടെ ഒരു ദിവസം ഒരാൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. നിങ്ങൾക്ക് പരമാവധി 19,9999 രൂപ വരെ ക്യാഷ് കൗണ്ടറിലൂടെ വാങ്ങാം. അതിൽ കൂടുതൽ തുക വരുമ്പോൾ ആർ.ടി.ജി.എസ് (റിയൽ- ടൈം ഗ്രോസ് സെറ്റിൽമെന്റ്) വഴി നേടാം. മാത്രമല്ല ബാങ്കുകളിലേക്ക് ഉടനടി തന്നെ ക്യാഷ് അയച്ചു കൊടുക്കാനുള്ള സംവിധാനവുമുണ്ട്.
ജനമിത്രം സ്വർണ വായ്പ എടുത്താൽ 4.90% പലിശ കണക്കാക്കിയാൽ 1 ലക്ഷത്തിന് പ്രതിമാസം 8900 രൂപ അടക്കേണ്ടി വരും. എന്നാൽ തിരിച്ചടവുകൾ കൃത്യമായി അടക്കേണ്ടതുണ്ട്. ഒറ്റ ദിവസം കൊണ്ടാണ് നിങ്ങൾക്ക ലക്ഷങ്ങൾ വായ്പയെടുക്കാനാവുന്നത്. ആകർഷകമായ സെക്യൂരിറ്റി ഓപ്ഷനുകളും കെ.എസ്.എഫ്.ഇയുടെ പ്രത്യേകതയാണ്.
2. സാധാരണ സ്വർണ വായ്പ
ഇത് സാധാരണയായി എല്ലാവരും എടുക്കുന്ന സ്വർണ വായ്പകളാണ്. ഇതിന്റെ പലിശ വരുന്നത് 9.25 ശതമാനമാണ്. ഈ സ്കീമിന്റെ പ്രത്യേകത എന്തെന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഈ തുക അടച്ചു തീർത്താൽ പലിശയിനത്തിൽ നിങ്ങൾക്ക് നേട്ടം കിട്ടുന്നു. എത്ര വേഗം തിരിച്ചടവുകൾ നടത്തുന്നുവോ അതിനനുസരിച്ച് പലിശയും കുറഞ്ഞു വരും. ഇത് ഏറെ ജനപ്രിയമായ ഗോൾഡ് ലോണാണ്.
കെ.എസ്.എഫ്.ഇ ഗോൾഡ് ലോൺ സവിശേഷതകൾ
സ്വർണ വായ്പകൾ മികച്ച നേട്ടങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. മറ്റു ലോമുകൾക്കും ചിട്ടികൾക്കും സെക്യൂരിറ്റിയായി വെക്കുന്നത് അവരുടെ ഗോൾഡ് ലോൺ തന്നെയാണ്. മാത്രമല്ല പ്രീ-ഓൺഡ് ചിട്ടികൾ എടുക്കുന്നവരും ഇത്തരത്തിൽ ഗോൾഡ് ലോൺ തന്നെ സെക്യൂരിറ്റിയായി വെക്കുന്നുണ്ട്. ഇത് കെ.എസ്.എഫ്.ഇ യുടെ പ്രത്യേകതയാണ്.
സാധാരണ ഒരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഒരുപാട് രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ സ്വർണ വായ്പകൾക്കും അത്രയും പ്രശ്നങ്ങളില്ല. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ പണം ലഭിക്കുമെന്നതാണ് സ്വർണ വായ്പകളുടെ പ്രത്യേകത. എന്നാൽ സ്വർണ വായ്പകൾക്കു വേണ്ടി സ്വകാര്യ സ്ഥാപനങ്ങൾ വൻതോതിൽ പലിശ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് കൈത്താങ്ങാവാൻ കെ.എസ്.എഫ്.ഇയുടെ ഈ സ്വർണ വായ്പകൾ ഉണ്ടാവും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications