സ്വർണ വില നിലവിൽ കുതിച്ചുയരുകയാണ്. ഓരോ ദിവസവും ഇന്ത്യയിലെ സ്വർണ വിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ട്. സ്വർണത്തിന് വില ഉയരുമ്പോൾ വാങ്ങുന്നവർക്ക് അതൊരു വലിയ തിരിച്ചടിയാണെങ്കിലും സ്വർണം വിൽക്കുന്നവർക്കും പണയം വെക്കുന്നവർക്കും ഇത് ബെസ്റ്റ് സമയമാണ്. ഈ സമയം സ്വർണം പണയം വെച്ചാൽ ഉയർന്ന തുക തന്നെ ഉറപ്പാക്കാം. സാമ്പത്തികമായി അത്യാവശ്യം വരുമ്പോഴാണ് ആളുകൾ സ്വർണം പണയം വെക്കുന്നത്.
പെട്ടെന്ന് പണം കിട്ടുന്നതിനും ഉയർന്ന തുക ആവശ്യമുള്ളവരും പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളേയായിരിക്കും പലപ്പോഴും ആശ്രയിക്കുക. എന്നാൽ ചില സ്ഥാപനങ്ങൾ അമിതമായ പലിശ ചുമത്തി വലിയ ബാധ്യതകളിലേക്കും നിങ്ങളെ തള്ളി വിടും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിങ്ങളുടെ സ്വർണം പണയം വെക്കാവുന്ന ഒരു ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ.
ചിട്ടികൾക്കു വേണ്ടിയാണ് പ്രധാനമായും ആളുകൾ കെഎസ്എഫ്ഇയെ ആശ്രയിക്കുന്നത്. എന്നാൽ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ തന്നെ കെഎസ്എഫ്ഇ വിവിധ സ്വർണ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിനോടൊപ്പം മറ്റ് അമിത ചാർജുകളൊന്നും ഇല്ലെന്നാണ് കെഎസ്എഫ്ഇയുടെ സ്വർണ വായ്പയുടെ പ്രത്യേകത. കെഎസ്എഫ്ഇയിലെ ഒരു ചിട്ടിയിലും നിങ്ങൾ അംഗമല്ലെങ്കിലും ഈ സ്വർണ വായ്പ സ്വന്തമാക്കാൻ സാധിക്കും. അതിനാൽ എല്ലാവർക്കും കെഎസ്എഫ്ഇ സ്വർണ വായ്പയുടെ ഭാഗമാവാം.
കെഎസ്എഫ്ഇയിൽ ഒന്നിലധികം സ്വർണ വായ്പകളാണ് ഉള്ളത്. സ്വർണപ്പണയ വായ്പ, ജനമിത്രം ഗോൾഡ് ലോൺ, പ്രീമിയം ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സ്വർണ വായ്പയ്ക്കായി കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം കെഎസ്എഫ്ഇ ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്ന ഓപ്ഷനും ഇവിടെ ലഭിക്കും.
1. കെഎസ്എഫ്ഇ സ്വർണ്ണപ്പണയ വായ്പ
കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന സാധാരണ സ്വർണ വായ്പയാണിത്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണപ്പണയത്തിലൂടെ ഹ്രസ്വകാല വായ്പകൾ നൽകാനാണ് ഈ പദ്ധതിയിലൂടെ കെഎസ്എഫ്ഇ ഉദ്ദേശിക്കുന്നത്. കെഎസ്എഫ്ഇയുടെ ഈ സ്വർണ വായ്പയുടെ കാലാവധി 12 മാസമാണ്. അതായത് ഒരു വർഷത്തേക്കാണ് വായപയുടെ ദൈർഘ്യം. പക്ഷേ നിങ്ങൾക്ക് നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ സാധിക്കുമെന്നതാണ് ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത.
എന്നാൽ വായ്പയുടെ പരമാവധി കാലാവധി 36 മാസം വരെയാണ്. അതിനുള്ളിൽ വായ്പ തിരിച്ചടക്കണം. ഈ സ്കീമിൽ നിങ്ങളുടെ യോഗ്യത അനുസരിച്ച് പരമാവധി ഒരു ദിവസം 25 ലക്ഷം രൂപ വരെ ലഭിക്കും. സ്വർണത്തിൻ്റെ മൂല്യവും നിലവിലെ വിപണി സാഹചര്യവും അനുസരിച്ചായിരിക്കും ഇത്രയും വലിയ തുക ലഭിക്കുന്നത്. ഈ വായ്പാ പദ്ധതിയുടെ പലിശ നിരക്ക് 7.50% മുതലാണ്. അതായത് 20,000 രൂപ വരെ വായ്പ എടുത്താൽ 7.50% പലിശയാണ് ഈടാക്കുന്നത്. പക്ഷേ 20,000 രൂപക്ക് മുകളിൽ അതായത് 25 ലക്ഷം വരെ വായ്പക്ക് അപേക്ഷിക്കുമ്പോൾ ഈടാക്കുന്ന പലിശ നിരക്ക് 9.25% നിരക്കാണ്.
കെഎസ്എഫ്ഇ സ്വർണ വായ്പയുടെ പ്രധാന സവിശേഷതകൾ
- പരമാവധി തുക ഉറപ്പാക്കാം.
- താരതമ്യേന കുറഞ്ഞ പലിശ നിരക്ക്
- ലളിതമായ വായ്പാ പ്രക്രിയകൾ

2. ജനമിത്രം ഗോൾഡ് ലോൺ
കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്രധാന സ്വർണ വായ്പയാണ് ജനമിത്രം ഗോൾഡ് ലോൺ. കെ.എസ്.എഫ്.ഇ യുടെ സാധാരണ സ്വർണ വായ്പയേക്കാൾ വളരെ കുറഞ്ഞ പലിശ നിരക്കാണ് കെ.എസ്.എഫ്.ഇയുടെ ജനമിത്രം ഈടാക്കുന്നത്. അതായത് വെറും 4.90% പലിശ നിരക്കിലാണ് ജനമിത്രം ഗോൾഡ് ലോൺ നൽകുന്നത്. ബാങ്കുകൾ പോലും ഇത്രയും കുറഞ്ഞ നിരക്കുള്ള വായ്പ അവതരിപ്പിക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇഎംഐ അടിസ്ഥാനത്തിലാണ് ഈ സ്വർണ വായ്പയുടെ തിരിച്ചടവ് നടത്തുന്നത്. അതിനാൽ തന്നെ ഈ വായ്പയുടെ കാലാവധി ഒരു വർഷമാണ്. വാർഷിക പലിശ നിരക്ക് 4.9% എന്ന നിരക്കിൽ ഓരോ മാസവും തതുല്യമായ ഇഎംഐ തുകകളായി തിരിച്ചടവ് നടത്തേണ്ടി വരുന്നു. ഈ വായ്പ അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് ലഭിക്കുന്ന പരമാവധി വായ്പാ തുക 10 ലക്ഷമാണ്. ഇത്രയും ചെറിയ പലിശയിൽ 10 ലക്ഷം വരെ നിങ്ങൾക്ക് സ്വന്തമാക്കാം. എന്നാൽ സ്വർണത്തിൻ്റെ മൂല്യവും നിലവിലെ വിപണി പ്രവണതകളും അനുസരിച്ചായിരിക്കും 10 ലക്ഷം കണക്കാക്കുന്നത്.
ഈ വായ്പയുടെ പിഴപ്പലിശ പ്രതിമാസത്തവണയുടെ 12% ഈടാക്കും. അതിനാൽ തവണകൾ മുടങ്ങാതെ അടക്കാൻ ശ്രമിക്കുക. മാത്രമല്ല ഈ വായ്പക്ക് യാതൊരു പ്രൊപ്രോസ്സസ്സിംഗ് ചാർജും ഈടാക്കുന്നില്ല. പണയം വെച്ച സ്വർണം 6 തവണ ഇഎംഐ അടച്ചതിനു ശേഷം ഒരു തവണ മാത്രം ഭാഗികമായി പിൻവലിക്കാൻ സാധിക്കും.
പലിശ നിരക്കിലെ പ്രത്യേകത..
ഫ്ലാറ്റ് പലിശ നിരക്ക്, ഡിമിനിഷിംഗ് പലിശ നിരക്ക് എന്നിങ്ങനെ ജനമിത്രം ഗോൾഡ് ലോണിന് രണ്ട് തരത്തിലുള്ള പലിശ നിരക്കുകളുണ്ട്. വായ്പ എടുത്ത മൊത്തം തുകയ്ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് ഫ്ലാറ്റ് റേറ്റ്. ഇത് സ്ഥിരമായ പലിശ നിരക്കായിരിക്കും. അതായത് എല്ലാ മാസവും ഒരേ നിരക്കായിരിക്കും ഈടാക്കുന്നത്. എന്നാൽ ഡിമിനിഷിംഗ് പലിശ ഓരോ മാസത്തിലും കുറയാൻ സാധ്യതയുണ്ട്. 4.9% എന്നത് ഫ്ലാറ്റ് നിരക്കാണ്.
3. കെഎസ്എഫ്ഇ പ്രീമിയം ഗോള്‍ഡ് ലോണ്‍
കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ഒരു ഹ്രസ്വകാല സ്വർണ വായ്പയാണ് ഇത്. സ്വർണ വിലയുടെ 85% വരെ വായ്പ അനുവദിക്കുന്നു എന്നാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഓരോ കാലാവധിക്കും വ്യത്യസ്ത പലിശയാണ് ഈടാക്കുന്നത് എന്നതാണ്.
90 ദിവസത്തെ കാലാവധിയുള്ള ഈ സ്വർണ വായ്പക്ക് നിലവിലെ വിപണി വിലയുടെ പരമാവധി 85% വായ്പ അനുവദിക്കുന്നു. 90 ദിവസം മുതലുള്ള വായ്പക്ക് 11.40% പലിശയാണ് ഈടാക്കുന്നത്. 61 ദിവസം മുതൽ 90 ദിവസം വരെയുള്ള വായ്പകൾക്ക് 10.90% പലിശ ഈടാക്കുന്നു. 31 ദിവസം മുതൽ 60 ദിവസം വരെയാണെങ്കിൽ 10.40% പലിശയായിരിക്കും. എന്നാൽ 30 ദിവസം വരെയുള്ള സ്വർണ വായ്പക്ക് 9.90% പലിശയാണ് ഈടാക്കുന്നത്.
4. കെഎസ്എഫ്ഇ സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്
ഇതൊരു പരമ്പരാഗത സ്വർണ വായ്പ പദ്ധതിയല്ലെങ്കിലും സ്വർണം ജാമ്യമായി നൽകി പണം എടുക്കാവുന്ന സൗകര്യമാണിത്. കെ.എസ്.എഫ്.ഇ പവർ ആപ്പ് വഴി പണം പിൻവലിക്കാനും പണം അടക്കാനും സാധിക്കും. നിങ്ങൾ പിൻവലിക്കുന്ന തുകയ്ക്ക് മാത്രമേ ഈ സ്കീമിൽ പലിശ ഈടാക്കൂ. ഈ സ്കീം പ്രകാരം നിങ്ങൾക്ക് പിൻവലിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. ലളിതമായ പ്രക്രിയയിലൂടെ
നിങ്ങൾക്ക് പരമാവധി 50 ലക്ഷം വരെ പിൻവലിക്കാനും സാധിക്കുന്നു.
22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വിലയുടെ 80% വരെ ഈ ഓവർഡ്രാഫ്റ്റ് സൗകര്യത്തിലൂടെ പണം ലഭിക്കും. കെഎസ്എഫ്ഇ സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റിൽ ജാമ്യമായി വെച്ചിരിക്കുന്ന ആഭരണങ്ങൾ കാലാവധിക്കു മുന്നേ പിൻവലിക്കാൻ സാധിക്കില്ല. മാത്രമല്ല ചിട്ടിത്തുക പിൻവലിക്കാൻ ജാമ്യമായി നൽകാനും കഴിയില്ല. നിലവിൽ 10.50% നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഈ സ്കീമിലൂടെ പണം വേഗത്തിൽ പിൻവലിക്കാനും തിരിച്ചടക്കാനും സാധിക്കുന്നു. 1 വർഷം വരെയാണ് സ്കീമിൻ്റെ കാലാവധി. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും ഓപ്ഷനുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications