കെഎസ്എഫ്ഇ പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കെഎസ്എഫ്ഇ സ്വർണപ്പണയ വായ്പയിൽ 10,000 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഒരു കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന നിലയിൽ കെഎസ്എഫ്ഇയുടെ ചരിത്ര നിമിഷമായി ഇതിനെ കാണാം. മാത്രമല്ല 2025-26 സാമ്പത്തിക വർഷം പകുതിയാകുമ്പോൾ വിറ്റുവരവ് ഒരു ലക്ഷം കോടിയിലെത്തുമെന്നും ചെയർമാൻ കെ. വരദരാജൻ അറിയിച്ചു.
കെഎസ്എഫ്ഇ എന്നത് വെറും ചിട്ടിക്കമ്പനി മാത്രമല്ല, നിരവധി വായ്പാ മാർഗങ്ങളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണപ്പണയ വായ്പ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകൾ എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ കെഎസ്എഫ്ഇ നൽകുന്നുണ്ട്. ഒപ്പം സ്ഥിര നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള നിക്ഷേപ മാർഗങ്ങളും ഉൾപ്പെടുന്നു. ഇതിനു പുറമേയാണ് അടുത്ത സാമ്പത്തിക വർഷത്തിൽ ഒരു ഇൻഷുറൻസ് കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കെ. വരദരാജൻ പറയുന്നത്. ഇത് കെഎസ്എഫ്ഇയിൽ പുതിയ ഉപഭോക്താക്കൾ വരുന്നതിന് കാരണമാവും.
കെഎസ്എഫ്ഇയുടെ വളർച്ച
നിലവിൽ കേരളത്തിൽ 683 ശാഖകളാണ് കെഎസ്എഫ്ഇക്കുള്ളത്. ഇതിൽ 58.41 ലക്ഷം ഇടപാടുകാരുമുണ്ട്. ഗ്യാരണ്ടി കമ്മീഷനും ലാഭവിഹിതവുമെല്ലാം ചേർന്ന് 200 കോടി രൂപയോളം കെഎസ്എഫ്ഇ ഒരു വർഷം സർക്കാരിന് നൽകുന്നത്. കെഎസ്എഫ്ഇയുടെ നിലവിലെ ലാഭം 489 കോടിയാണ്, വർഷങ്ങൾക്കു മുന്നേ ഇത് വെറും 100 കോടിയായിരുന്നു.

കെഎസ്എഫ്ഇയുടെ ഡിജിറ്റൽ വളർച്ച
ഡിജിറ്റൽ മേഖലയിൽ വലിയ വളർച്ചയാണ് കെഎസ്എഫ്ഇക്കുള്ളത്. ചിട്ടിപ്പണം അടക്കുന്നതും, ലേലം വിളിക്കുന്നതിലും എല്ലാം കെഎസ്എഫ്ഇ ഡിജിറ്റൽ മാർഗങ്ങൾ നൽകുന്നുണ്ട്. കെഎസ്എഫ്ഇയുടെ സ്വന്തം ആപ്പായ പവർ ആപ്പുണ്ടെങ്കിൽ കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീട്ടിലിരുന്ന് കൊണ്ട് ചെയ്യാൻ സാധിക്കും. ഇത് പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്.
ഈ സാങ്കേതിക വളർച്ചയിലൂടെ നേരിട്ട് കെഎസ്എഫ്ഇയിൽ എത്താതെ തന്നെ ചിട്ടികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. അഞ്ച് ലക്ഷത്തിലേറെ ഇടപാടുകാരാണ് ഈ പവർ ആപ്പ് ഉപയോഗിക്കുന്നത്. വൈകാതെ തന്നെ കൂടുതൽ സേവനങ്ങളും പവർ ആപ്പിലൂടെ ലഭ്യമാകും എന്നാണ് മാനേജിംഗ് ഡയറക്ടർ ഡോ. സനിൽ എസ്.കെ. പറയുന്നത്. കണക്കുകൾ പ്രകാരം കെഎസ്എഫ്ഇയുടെ ആകെ അറ്റമൂല്യം ഇപ്പോൾ 1,336 കോടിയാണ്.
കെഎസ്എഫ്ഇ പലിശ നിരക്കുകൾ പരിഷ്കരിച്ചു
ഈയിടെ കെഎസ്എഫ്ഇ അതിൻ്റെ നിക്ഷേപ സ്കീമുകളുടെ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് ഏറെ ആശ്വാസമായി. കാരണം, രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും അവരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് 8.5% പലിശയാണ് ഇപ്പോൾ നൽകുന്നത്.
ചിട്ടി വിളിച്ചാൽ ആ തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാൻ സാധിക്കും. ആ പദ്ധതിയാണ് സിഎസ്ഡിടി അഥവാ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രംസ്റ്റ്. സിഎസ്ഡിടി ഇപ്പോൾ പലിശ നിരക്ക് 9 ശതമാനമാക്കി ഉയർത്തി. മുതിർന്ന പൗരന്മാർക്കുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് 8.75% എന്ന നിരക്കായി ഉയർത്തിയിട്ടുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
