സ്വർണ വായ്പകൾ എന്നും ജനപ്രിയമാണ്. പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ ആശ്രയിക്കാവുന്ന വായ്പയാണിത്. രാജ്യത്തെ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും സ്വർണ വായ്പകൾ നൽകുന്നുണ്ട്. ഓരോ സ്ഥാപനങ്ങളും വിവിധ പലിശയാണ് ഈടാക്കുന്നത്. കെ.എസ്.എഫ്.ഇയും സ്വർണ വായ്പകൾ നൽകുന്നുണ്ട്. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് താരതമ്യേന കെ.എസ്.എഫ്.ഇയിൽ സ്വർണ വായ്പയ്ക്ക് പലിശ കുറവാണ്. ഒരു ദിവസം കൊണ്ട് 25 ലക്ഷം വരെ വായ്പ കിട്ടും.
നിങ്ങളുടെ സ്വർണത്തിന്റെ മൂല്യം അനുസരിച്ച് കെ.എസ്.എഫ്.ഇയിൽ നിന്നും 25 ലക്ഷം വരെ വായ്പ ഉറപ്പാക്കാൻ സാധിക്കും. അതായത് ചെറിയ പലിശയിൽ നിങ്ങൾക്ക് 25 ലക്ഷം വരെ നേടാനാവും. ഇത് കെ.എസ്.എഫ്.ഇയുടെ സാധാരണ സ്വർണ വായ്പയാണ്. മാത്രമല്ല കെ.എസ്.എഫ്.ഇയിൽ മറ്റു ചില സ്വർണ വായ്പകളുമുണ്ട്. എന്താണ് ഈ കെ.എസ്.എഫ്.ഇ സാധാരണ സ്വർണ വായ്പയുടെ പ്രത്യേകത? പലിശ നിരക്കും കാലാവധിയുമെല്ലാം മനസിലാക്കാം.
കെ.എസ്.എഫ്.ഇ സാധാരണ സ്വർണ വായ്പ
കെ.എസ്.എഫ്.ഇയുടെ സ്വർണ വായ്പകളിൽ എല്ലാവരും ചേരുന്ന വായ്പയാണിത്. ഗ്രാം അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന തുക തന്നെ വായ്പയായി നൽകുന്നതാണ്. ഇവിടെ ഒരു ദിവസം കൊണ്ട് 25 ലക്ഷം വരെ പണം കിട്ടും. ഇന്നത്തെ ഉയർന്ന സ്വർണ വില അനുസരിച്ച് നോക്കിയാൽ എളുപ്പത്തിൽ കെ.എസ്.എഫ്.ഇയിൽ നിന്നും വലിയ തുക തന്നെ വായ്പയിനത്തിൽ ലഭിക്കും.
നിലവിൽ 7.50% പലിശയാണ് കെ.എസ്.എഫ്.ഇയുടെ സാധാരണ സ്വർണ വായ്പയിൽ നിന്നും ഈടാക്കുന്നത്. 12 മാസത്തേയ്ക്ക് ഈ വായ്പയുടെ കാലാവധി. വായ്പയെടുക്കുന്നയാൾക്ക് കുടിശ്ശികയുള്ള പലിശ അടച്ച് ഒരു വർഷത്തേക്ക് ലോൺ പുതുക്കാം, 36 മാസം വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പലിശ നിരക്ക് മൂന്ന് തരത്തിൽ ലഭ്യമാണ്...
കെ.എസ്.എഫ്.ഇയുടെ സ്വർണ വായ്പയ്ക്ക് രണ്ട് തരത്തിലാണ് പലിശ ഈടാക്കുന്നത്. അതായത് നിങ്ങൾ എടുക്കുന്ന പണത്തിന് അനുസരിച്ച് പലിശയിൽ ചെറിയ വ്യത്യാസം വന്നേക്കാം. എല്ലാ മൂന്ന് മാസം കൂടുമ്പോഴാണ് പലിശ അടക്കേണ്ടത്. അത് മുടങ്ങാതെ അടക്കാൻ ശ്രദ്ധിക്കുക.
1) 20,000 രൂപ വരെ : 7.50%
2) 20,000 രൂപയ്ക്ക് മുകളിൽ : 9.25%
അപ്രൈസൽ ചാർജ്...
സ്വർണം പരിശോധിക്കുന്നതിന് നൽകുന്ന ചാർജാണ് അപ്രൈസൽ ചാർജ്. കെ.എസ്.എഫ്.ഇയിൽ ഇത് 0.3% എന്ന നിരക്കിലാണ്. മിനിമം 30 രൂപയും പരമാവധി 300 രൂപയുമാണ് ഈ ചാർജ് നൽകേണ്ടി വരിക. എന്നാൽ സെക്യൂരിറ്റി ചാർജ്, ഇൻഷുറൻസ് ചാർജ് എന്നിവ സ്വർണ വായ്പയിൽ ഈടാക്കുന്നില്ല.
25 ലക്ഷം വരെ വായ്പ..
നിങ്ങൾക്ക് 25 ലക്ഷം വരെയാണ് സാധാരണ സ്വർണ വായ്പയിലൂടെ ലഭിക്കുന്നത്. ഇതിൽ 2 ലക്ഷം രൂപ വരെയാണ് കെ.എസ്.എഫ്.ഇ ലോൺ കൗണ്ടറിൽ നിന്നും ലഭിക്കുന്നത്. ബാക്കിയുള്ള തുക അക്കൗണ്ടിലൂടെ RTGS/NEFT വഴിയാണ് ലഭിക്കുന്നത്.
സ്വർണ വായ്പ ലഭിക്കുന്നതിനായി നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി മാത്രം മതി. നിങ്ങൾ കെ.എസ്.എഫ്.ഇയിലെ ഒരു ചിറ്റാളൻ ആണെങ്കിൽ ഈ കോപ്പിയുടെ ആവശ്യമില്ല. ചിട്ടിയിൽ ചേരുമ്പോൾ നിങ്ങൾ ആധാറിന്റെ കോപ്പി നൽകിയിട്ടുണ്ടായിരിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
