കെ.എസ്.എഫ്.ഇ നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനപ്രിയമായ സ്വർണ വായ്പകളും കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ബാങ്കുകളെയും മറ്റു ഫിനാൻസ് സ്ഥാപനങ്ങളേയുമാണ് സ്വർണ വായ്പകൾക്കായി ആശ്രയിക്കുന്നത്. എന്നാൽ അതിൽ നിന്നും കുറഞ്ഞ നിരക്കിൽ കെ.എസ്.എഫ്.ഇ സ്വർണ വായ്പകൾ നൽകുന്നു. സ്വർണ വായ്പയിൽ തന്നെ വ്യത്യസ്ത സ്കീമുകൾ കെ.എസ്.എഫ്.ഇ നൽകുന്നു. അതാണ് കെ.എസ്.എഫ്.ഇ ഗോൾഡ് ഓവർ ഡ്രാഫ്റ്റ്.
ഇതൊരു സ്വർണ വായ്പയാണോ അതോ പ്രത്യേക സ്കീമാണോ എന്നത് ചർച്ചാ വിഷയമാണ്. പക്ഷേ പെട്ടെന്ന് വലിയൊരു തുക ആവശ്യം വരുമ്പോൾ കെ.എസ്.എഫ്.ഇ ഗോൾഡ് ഓഫർ ഡ്രാഫ്റ്റ് ഒരു മികച്ച ഓപ്ഷനായിരിക്കും. ഇതൊരു ക്രെഡിറ്റ് രൂപത്തിലായിരിക്കും ലഭിക്കുന്നത്. നിങ്ങൾക്ക് സ്വർണം ജാമ്യമായി നൽകിയിട്ട് ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ചെയ്യാം.
എന്താണ് കെ.എസ്.എഫ്.ഇ ഗോൾഡ് ഓവർ ഡ്രാഫ്റ്റ്?
കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്. സ്വർണം ജാമ്യമായി നൽകി എടുക്കാവുന്ന ഓവർ ഡ്രാഫ്റ്റ് സൗകര്യമാണിത്. കെ.എസ്.എഫ്.ഇ പവർ ആപ്പ് വഴി പണം പിൻവലിക്കാനും അടക്കാനും സാധിക്കും. മാത്രമല്ല കെ.എസ്.എഫ്.ഇയുടെ ഏത് ബ്രാഞ്ചിൽ നിന്നും ഇത്തരത്തിൽ പണം പിൻവലിക്കാം. ഇവിടെ നിങ്ങൾ പിൻവലിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ ഈടാക്കൂ.
സ്വർണം പണയം വെക്കുന്നതിനാൽ മറ്റു വായ്പകളേക്കാൾ പലിശ നിരക്ക് അൽപം കുറവായിരിക്കും. നിങ്ങൾക്ക് പിൻവലിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. പരമാവധി 50 ലക്ഷം വരെ പിൻവലിക്കാം. ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ജാമ്യമായി വെച്ചിരിക്കുന്ന ആഭരണങ്ങൾ കാലാവധിക്കു മുന്നേ പിൻവലിക്കാനോ അവ തന്നെ ചിട്ടിക്കു ജാമ്യമായി നൽകാനോ സാധിക്കില്ല.
കെ.എസ്.എഫ്.ഇ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് എടുക്കാൻ എന്തെല്ലാം രേഖകൾ വേണം?
കെ.എസ്.എഫ്.ഇയിൽ ആവശ്യമായ സ്വർണ സമർപ്പിക്കണം. ഒപ്പം താഴെ പറയുന്ന ചില രേഖകളും ആവശ്യമുണ്ട്.
ആധാർ കാർഡ്
പാൻ കാർഡ്
ബാങ്ക് പാസ്ബുക്ക് കോപ്പി
ഒരു ഫോട്ടോ
സ്വർണത്തിന് എത്ര രൂപ വരെ കിട്ടും?
22 കാരറ്റ് സ്വർണത്തിന് അന്നത്തെ മാർക്കറ്റ് വിലയുടെ 80% വരെ മൂല്യം ലഭിക്കും.

പലിശ എത്രയാണ്?
നിലവിലെ പലിശ നിരക്ക് 10.5 ശതമാനമാണ്. ഇത് ഓരോ മാസവും കെ.എസ്.എഫ്.ഇ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കലി ഡെബിറ്റാവും.
എങ്ങനെ പണം പിൻവലിക്കാം?
കെ.എസ്.എഫ്.ഇയുടെ ഏത് ബ്രാഞ്ചിൽ നിന്നും നേരിട്ട് പണം പിൻവലിക്കാം. മാത്രമല്ല കെ.എസ്.എഫ്.ഇയുടെ പവർ ആപ്പ് വഴിയും പണം പിൻവലിക്കാം. കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളിൽ നിന്ന് 19,999 രൂപ വരെ പണമായും ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത വ്യക്തിയുടെ അക്കൗണ്ടിലേക്കും എത്തും.
ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ചാർജുകൾ എത്രയാണ്?
പ്രോസസിംഗ് ഫീസ്: ഇതിന് പ്രോസസിംഗ് ചാർജുണ്ട്. ഗോൾഡ് ഓവർ ഡ്രാഫ്റ്റ് പരിധി തുകയുടെ 0.25 ശതമാനമാണ് പ്രോസസിംഗ് ചാർജ് ഈടാക്കുന്നത്( ഒരു ലക്ഷം രൂപക്ക് 250 രൂപ വരും). പരമാവധി 5000 രൂപ വരെ ഈടാക്കും. ഈ ചാർജ് ഗോൾഡ് ഓവർ ഡ്രാഫ്റ്റിൽ നിന്നു തന്നെ ഓട്ടോമാറ്റിക്കായി ഡെബിറ്റാവും.
അപ്രൈസർ ഫീസ്: സ്വർണാഭരണങ്ങളുടെ മാറ്റ് പരിശോധിക്കുന്നതിനാണ് ഈ ചാർജ് ഈടാക്കുന്നത്. ഓവർ ഡ്രാഫ്റ്റ് പരിധി തുകയുടെ 0.35% ഈടാക്കും. അതായത് പരമാവധി 350 രൂപ വരെ നൽകേണ്ടി വരും.
കെ.എസ്.എഫ്.ഇ ഗോൾഡ് ഓവർ ഡ്രാഫ്റ്റിന്റെ കാലാവധി
ഈ സ്കീമിന്റെ പരമാവധി കാലയളവ് 1 വർഷം വരെയാണ്. 1 വർഷത്തിനു ശേഷം ഓവർ ഡ്രാഫ്റ്റ് പുതുക്കിയില്ലെങ്കിൽ പണം പിൻവലിക്കാൻ സാധിക്കില്ല. കാലാവധി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഓവർ ഡ്രാഫ്റ്റ് ക്ലോസ് ചെയ്യണം. ഓവർ ഡ്രാഫ്റ്റ് ക്ലോസ് ചെയ്യുന്നതു വരെയുള്ള ദിവസങ്ങൾക്ക് ബാലൻസിന്റെ 0.25% (പരമാവധി 5000 രൂപ വരെ) ഹാൻലിംഗ് ചാർജും ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications