ധനസമാഹരണത്തിന് ഏറ്റവും സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാർഗമാണ് ചിട്ടി. ബാങ്ക് വായ്പകളെ അപേക്ഷിച്ച് അധിക തിരിച്ചടവുകളോ അല്ലെങ്കിൽ അപകട സാധ്യതകളോ ഇല്ലാത്തവയാണ് ചിട്ടികൾ. കേരളത്തിൽ നിരവധി ചിട്ടി നിക്ഷേപങ്ങളുണ്ടെങ്കിലും കേരള സർക്കാരിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ചിട്ടിക്കമ്പനിയാണ് കെഎസ്എഫ്ഇ. നിരവധി ചിട്ടി സ്കീമുകൾ കെഎസ്എഫ്ഇ ഇതിനോടകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ വർഷം ആദ്യം കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് എന്ന പേരിൽ പുതിയ ചിട്ടി സീരീസ് ആരംഭിച്ചിട്ടുണ്ട്. ഇത് വളരെ വിജയകരമായി മുന്നേറുന്നുണ്ട്. അതിൻ്റെ ഭാഗമായി പുതിയ ചിട്ടികളും കെഎസ്എഫ്ഇ അവതരിപ്പിച്ചു. ഇപ്പോൾ ദീർഘകാല ചിട്ടികൾ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ബമ്പർ ചിട്ടിയുമായിട്ടാണ് കെഎസ്എഫ്ഇ എത്തിയിരിക്കുന്നത്. 100 മാസത്തെ കാലാവധിയിൽ 2 കോടി രൂപ നേടാവുന്ന കിടിലൻ ചിട്ടി ആരംഭിക്കുന്നു.
മെഗാ ബിസിനസ് ചിട്ടിയിൽ ചേരുന്നോ?
ഹാർമണി ചിട്ടീസ് 2025 സ്കീമിനു കീഴിൽ ആരംഭിച്ച ഈ മെഗാ ബിസിനസ് ചിട്ടി വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് ഉചിതമായിരിക്കും. 100 മാസത്തെ കാലാവധിയുള്ള ചിട്ടിയിൽ പ്രതിമാസം 2 ലക്ഷം രൂപ വീതം 2 കോടിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇത്രയും വലിയ തുക പ്രതിമാസം നിക്ഷേപിക്കേണ്ടി വരുന്നതിനാൽ ഇത് ബിസിനസ് ഉടമകൾക്ക് ഉപകാരപ്രദമാവും. അതാണ് മെഗാ ബിസിനസ് ചിട്ടി എന്ന് ഇതിനെ വിളിക്കാനും കാരണം.
നിലവിലുള്ള കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും വലിയ ചിട്ടിയാണിത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലെ ബിസിനസ് വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ചിട്ടി ഉപകാരപ്രദമാണ്.

2 കോടി 100 മാസത്തേക്ക്
100 മാസത്തെ കാലാവധിയിൽ പ്രതിമാസം 2 ലക്ഷം അടച്ചാൽ 2 കോടിയാണ് നിങ്ങൾക്ക് ലഭിക്കുക. ഇതിൽ ചിട്ടി ആരംഭിക്കുന്ന ആദ്യ മാസം നിങ്ങൾ 2 ലക്ഷം അടത്തേണം. എന്നാൽ രണ്ടാം മാസം മുതൽ 50,000 രൂപ ഡിവിഡൻ്റ് ലഭിക്കും. അങ്ങനെയെങ്കിൽ രണ്ടാം മാസം മുതൽ 1.5 ലക്ഷം രൂപയാണ് ചിട്ടിയിൽ അടക്കേണ്ടി വരിക. ഇത് കാലാവധി അവസാനിക്കാറാവുമ്പോഴേക്കും ഡിവിഡൻ്റ് കുറയുകയും തിരിച്ചടവ് 2 ലക്ഷം വരെ എത്തുകയും ചെയ്യും.
ചിട്ടിയിൽ നിക്ഷേപിക്കുന്നുണ്ടോ?
ഇതൊരു ദീർഘകാല ചിട്ടിയാണ്, അതിനാൽ ആളുകൾ പെട്ടെന്ന് തന്നെ ചിട്ടി വിളിച്ചെടുക്കാൻ ശ്രമിക്കില്ല. എങ്കിലും 30 ശതമാനം താഴ്ന്ന് വിളിക്കുമ്പോൾ നിങ്ങൾക്ക് ചിട്ടി ലഭിക്കുകയാണെങ്കിൽ അത് കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാനുള്ള ഓപ്ഷനുണ്ട്. 30 ശതമാനം താഴ്ന്ന് വിളിക്കുമ്പോൾ 1.4 കോടിയാണ് ലഭിക്കുക. ഈ തുക പിൻവലിക്കാതെ കെഎസ്എഫ്ഇയിൽ തന്നെ എഫ്ഡി പോലെ നിക്ഷേപിക്കാം. സിഎസ്ഡിടി നിലവിൽ 8.75% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
1.4 കോടിയിൽ നിന്നും 5% ഫോർമാൻ കമ്മീഷനും, ജിഎസ്ടിയും, ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കിയ ശേഷമുള്ള തുകയാണ് നിക്ഷേപിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം പ്രതിമാസ തിരിച്ചടവിലേക്ക് ചേർത്താൽ ഓരോ മാസവും അടക്കേണ്ട 1.5 ലക്ഷം എന്ന തുകയിൽ നിന്നും കുറവുണ്ടാവും.
മറ്റു നേട്ടങ്ങൾ
ഈ ചിട്ടി നിരവധി നേട്ടങ്ങൾ നൽകുന്നു. അതായത് നിങ്ങൾ ആഗ്രഹിക്കുന്ന സമയത്തിനുള്ളിൽ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ചിട്ടിയിൽ നിന്നും വായ്പാ സൗകര്യം നേടാം. ഇത് 1 കോടി രൂപ വരെ ലഭ്യമാക്കും. 10 തവണകൾക്ക് ശേഷം മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.
ഇനി ചിട്ടിത്തുക അടക്കാനും വിവിധ മാർഗങ്ങളുണ്ട്. അതായത് നിങ്ങൾക്ക് കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്പായ പവർ ആപ്പ് വഴി പ്രതിമാസ തിരിച്ചടവുകൾ പൂർത്തിയാക്കാം. അല്ലെങ്കിൽ 6,000-8,000 രൂപ വരെ പ്രതിദിന തിരിച്ചടവിനായി ഏജൻ്റുകൾ വീട്ടിൽ വന്ന് വാങ്ങും.
ഈ ചിട്ടി എവിടെ കിട്ടും?
2 കോടിയുടെ ഈ മെഗാ ചിട്ടി ലഭിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലം ശാഖയിലാണ്. നിങ്ങൾ തിരുവനന്തപുരം സ്വദേശിയാണെങ്കിൽ പെട്ടെന്ന് തന്നെ ഈ ചിട്ടിയുടെ ഭാഗമാവാം.
സിംഗപ്പൂർ യാത്ര
കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025ൻ്റെ അവസാനം തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികൾക്കാണ് സിംഗപ്പൂർ യാത്രക്ക് അവസരം. ഹാർമണി ചിട്ടീസിൻ്റെ കീഴിലുള്ള ഏതെങ്കിലും ചിട്ടിയിൽ ചേർന്ന വ്യക്തികൾക്ക് മാത്രമേ ഈ നേട്ടം ലഭിക്കൂ. തടസ്സമില്ലാതെ കൃത്യമായി തവണകൾ അടക്കുന്നവർക്കാണ് ഭാഗ്യം എത്തുന്നത്. 2 കോടിയുടെ ഈ ചിട്ടിയിൽ ചേർന്നാലും സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാനുള്ള അവസരം കാത്തിരിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications