കെഎസ്എഫ്ഇ ചിട്ടികൾ കൂടുതൽ സാമ്പത്തിക ഭദ്രതയും നേട്ടവും വാഗ്ദാനം ചെയ്യുന്നു. ഓരോ ചിട്ടിയിലും നിങ്ങളുടെ സാമ്പത്തിക ആവശ്യകത മനസിലാക്കിയ ശേഷം മാത്രം ചേരുന്നതാണ് നല്ലത്. 2025-26 വർഷത്തേക്ക് കെഎസ്എഫ്ഇ ഇപ്പോൾ പുതിയ ചിട്ടി സ്കീം അവതരിപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിൽ 1 മുതലാണ് ഈ സ്കീം പ്രാബല്യത്തിൽ വന്നത്. ഹാർമണി ചിട്ടീസ് 2025 എന്നറിപ്പെടുന്ന ഈ പുതിയ പദ്ധതിയുടെ ഭാഗമായി ചേരുന്ന എല്ലാ ചിട്ടികളിലും ഭാഗ്യശാലികൾ ഒളിഞ്ഞിരിപ്പുണ്ട്.
ഫ്യുവൽ കാർഡ് കിട്ടും...
ജൂൺ 30നുള്ളിൽ ഹാർമണി ചിട്ടീസിനു കീഴിലുള്ള ഏതെങ്കിലും കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നാൽ ലഭിക്കുന്നത് 1,500 രൂപ വിലമതിക്കുന്ന ഒരു ഫ്യുവൽ കാർഡാണ്. ഇനി വെറും 5 ദിവസം മാത്രം ബാക്കി നിൽക്കേ ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. നിങ്ങളായിരിക്കും ആ ഭാഗ്യശാലി.
ഹാർമണി ചിട്ടീസ് 2025 പദ്ധതി നാല് സീരീസുകളിലായിട്ടാണ് അവതരിപ്പിക്കുന്നത്. ഓരോ സീരീസും 3 മാസത്തേക്കാണ്. അത്തരത്തിൽ ഓരോ സീരീസും അവസാനിക്കുമ്പോൾ നറുക്കെടുപ്പിലൂടെ ബ്രാഞ്ച് തലത്തിൽ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നു. ആദ്യത്തെ സീരീസാണ് ജൂൺ 30ന് അവസാനിക്കുന്നത്. അതിനാൽ ഈ കാലാവധി അവസാനിക്കുമ്പോൾ തിരഞ്ഞെടുത്ത അഞ്ചു പേരിൽ നിന്നും ഒരാൾക്ക് നറുക്കെടുപ്പിലൂടെ 1500 രൂപ വില വരുന്ന ഒരു ഫ്യുവൽ കാർഡ് സമ്മാനമായി ലഭിക്കും. ഈ കാർഡ് പെട്രോൾ പമ്പുകളിൽ ഉപയോഗിക്കാം.

സിംഗപ്പൂരിലേക്ക് യാത്ര പോവാം...
ഇതിനു പുറമേ ഒരു ബമ്പർ സമ്മാനവുമുണ്ട്. അതായത് ഈ ഹാർമണി ചിട്ടീസ് അവസാനിക്കുമ്പോൾ ഈ ഒരു വർഷത്തിൽ നിന്നും തിരഞ്ഞെടുത്തവരിൽ നിന്നും 100 ഭാഗ്യശാലികൾക്ക് സിംഗപ്പൂരിലേക്ക് യാത്ര പോവാം. ഇതാണ് ഇത്തവണ ബമ്പർ സമ്മാനം. എന്നാൽ ഈ സമ്മാനങ്ങളും ഭാഗ്യവും എല്ലാവർക്കും അത്ര എളുപ്പത്തിൽ ലഭിക്കില്ല. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം....
ചിട്ടിയിൽ ചേർന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
നിങ്ങൾ ചേരുന്ന ചിട്ടിയിൽ തവണകൾ മുടങ്ങാതെ കൃത്യമായ പ്രതിമാസം തുക അടക്കുന്നവർക്ക് മാത്രമാണ് ഈ നറുക്കെടുപ്പിൽ യോഗ്യത ലഭിക്കുന്നത്. അതിനാൽ ചിട്ടിയിൽ ചേർന്നവർ മുടങ്ങാതെ തവണകൾ അടക്കേണ്ടതുണ്ട്. ചിട്ടി അച്ചടക്കത്തോടെ ഉപയോഗിച്ചാൽ നിങ്ങൾക്കും ബമ്പർ സമ്മാനം അടിച്ചേക്കാം...
ഓരോ സീരീസിലും കിടിലൻ സമ്മാനങ്ങൾ ലഭിക്കും. ആദ്യ സീരീസിലാണ് ഫ്യുവൽ കാർഡ് ലഭിക്കുന്നത്. വരുന്ന ഓരോ സീരീസിലും വ്യത്യസ്ത സമ്മാനങ്ങൾ ലഭിക്കും.
ഹാർമണി ചിട്ടീസ് 2025..
കെഎസ്എഫ്ഇ ചിട്ടികൾ കൂടുതൽ ജനപ്രിയമാക്കുന്നതിനും, അതിൻ്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഹാർമണി ചിട്ടീസ് എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 1 ന് ശേഷം ആരംഭിച്ച എല്ലാ ചിട്ടികളും ഈ പദ്ധതിക്ക് കീഴിലായിരിക്കും. ഈ പദ്ധതിയുടെ ഭാഗമായി ചിട്ടിയിൽ ചേരുന്ന ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നു. ആദ്യത്തെ സീരീസ് ജൂൺ 30ന് അവസാനിക്കും. ആദ്യ നറുക്കെടുപ്പിലെ ഭാഗ്യശാലിയാവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വേഗം തന്നെ ജൂൺ 30ന് മുന്നേ ചിട്ടിയിൽ ചേരുന്നതാണ് നല്ലത്.
പുതിയ സ്കീമിലെ ഏറ്റവും വലിയ ആകർഷക ഘടകം അതിന്റെ ഒന്നാം സമ്മാനമാണ്. സിംഗപ്പൂരിലേക്ക് കുടുംബ സമേതം ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്എഫ്ഇ ചിട്ടി ഒരു എളുപ്പ വഴിയാണ്. ബാങ്ക് വായ്പ എടുക്കാതെ, പലിശ അടക്കാതെ ചിട്ടിയിലൂടെ സമ്പാദിക്കാം, ഒപ്പം മറ്റൊരു രാജ്യം കാണാനും ആസ്വദിക്കാനും സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications