കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ഓരോ ചിട്ടികളും വമ്പിച്ച നേട്ടങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി കെഎസ്എഫ്ഇ ബ്രാഞ്ചുകളുണ്ട്. ഈ ബ്രാഞ്ചുകളിലെല്ലാം വ്യത്യസ്ത സ്കീമുകളും മറ്റു നിക്ഷേപ, വായ്പാ പദ്ധതികളും കെഎസ്എഫ്ഇ ഉറപ്പാക്കുന്നു. ഇപ്പോൾ കെഎസ്എഫ്ഇ 2025-26 വർഷത്തേക്ക് പുതിയ ചിട്ടി സ്കീം അവതരിപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിൽ 1 മുതൽ ഈ സ്കീം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്നാണ് ഈ സ്കീമിൻ്റെ പേര്. സാധാരണയായി കെഎസ്എഫ്ഇ ഇത്തരത്തിൽ പ്രത്യേക സ്കീമുകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഏപ്രിൽ 1 നു ശേഷം ആരംഭിക്കുന്ന എല്ലാ ചിട്ടികളും കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന പദ്ധതിയുടെ കീഴിലായിരിക്കും. വെറുമൊരു പദ്ധതിയല്ല ഇത്, ആകർഷകമായ നിരവധി സമ്മാനങ്ങളാണ് ഈ പദ്ധതിയ്ക്കു കീഴിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
പുതിയ സ്കീമിലെ ഏറ്റവും വലിയ ആകർഷക ഘടകം അതിന്റെ ഒന്നാം സമ്മാനമാണ്. അതായത് ബമ്പർ പ്രൈസ് അടിച്ചാൽ നിങ്ങൾക്ക് സിംഗപ്പൂരിലേക്ക് കുടുംബ സമേതം ഒരു യാത്ര പോകാം. ഈ കാരണത്താൽ നിരവധി പുതിയ ഉപഭോക്താക്കളും കെഎസ്എഫ്ഇ ചിട്ടികളിലേക്ക് എത്തും..
കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടീസ് 2025
കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ഒരു ഹ്രസ്വകാല ചിട്ടി സ്കീമാണിത്. ചിട്ടിയുടെ ഉപയോഗം വർദ്ധിപ്പിക്കാനും ആളുകൾ ചിട്ടികളിലേക്ക് വ്യാപകമായി എത്തുവാനും ഇത്തരം സ്കീമുകളിലൂടെ സാധിക്കുന്നുണ്ട്. നാല് സീരീസുകളിലായിട്ട് അവതരിപ്പിക്കുന്ന ഈ പദ്ധതിയുടെ ബമ്പർ സമ്മാനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികൾക്ക് സിംഗപ്പൂരിലേക്കുള്ള യാത്രയാണ്. ഇതാണ് ഇത്തവണ ആളുകൾക്ക് ആവേശം കൂട്ടുന്നത്.
ചിട്ടിയിൽ കൃത്യമായി തവണ എടക്കുന്നവരെ മാത്രമാണ് നറുക്കെടുപ്പിൽ പരിഗണിക്കുക. അതിനാൽ ചിട്ടിയിൽ ചേർന്നവർ മുടങ്ങാതെ തവണകൾ അടക്കേണം. ഇതിനു പുറമേ ബ്രാഞ്ച് തലത്തിലും നിരവധി സമ്മാനങ്ങൾ നൽകുന്നു;

ബമ്പർ സമ്മാനം കേരളത്തിലുടനീളമുള്ള നറുക്കെടുപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ കേരളത്തിൻ്റെ എല്ലാ കെഎസ്എഫ്ഇ ബ്രാഞ്ചിലും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തുകയും അവർക്ക് സമ്മാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഏപ്രിൽ 1 നു ശേഷം ഈ സ്കീമിനു കീഴിലുള്ള ചിട്ടികളിലാണ് നറുക്കെടുപ്പ് നടക്കുക.
നിലവിൽ നാല് സീരീസുകൾ ഉണ്ട്. ആദ്യത്തെ സീരീസ് ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ്. ഈ കാലഘട്ടത്തിൽ നറുക്കെടുപ്പ് നടത്തും. ആദ്യത്തെ സീരീസിൽ അഞ്ചു പേരിൽ നിന്നും ഒരാൾക്ക് നറുക്കെടുപ്പിലൂടെ 1500 രൂപ വില വരുന്ന ഒരു ഫ്യുവൽ കാർഡ് സമ്മാനമായി ലഭിക്കും. ഈ കാർഡ് പെട്രോൾ പമ്പുകളിൽ ഉപയോഗിക്കാൻ സാധിക്കും.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...
കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന പുതിയ സ്കീം ഏറെ പ്രത്യേകതകളോടെയാണ് ആരംഭിക്കുന്നത്. സിംഗപ്പൂർ യാത്ര എന്നത് ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ്. ഒരു കെഎസ്എഫ്ഇ ചിട്ടിയിലൂടെ ഇത്രയും വലിയ സ്വപ്ന യാത്ര അത്ര എളുപ്പമല്ല. അതിനാൽ ചിട്ടിത്തവണകൾക്ക് മുടക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തവണകളിൽ മുടക്കം വന്നാൽ ആ ചിറ്റാൾ നമ്പർ നറുക്കെടുപ്പിൽ ഉൾപ്പെടുത്തില്ല.
ഓരോ സീരീസിലും കിടിലൻ സമ്മാനങ്ങളായിരിക്കും ലഭിക്കുന്നത്. ഈ സമ്മാനങ്ങളെല്ലാം ഉറപ്പാക്കാൻ കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന പുതിയ സ്കീമിന് കീഴിലുള്ള പുതിയ ചിട്ടികളിൽ ചേരുക. ഭാഗ്യശാലിയാവുന്നവർക്ക് ഉറപ്പായ സമ്മാനങ്ങൾ. മറ്റു സീരീസുകളിലും ആകർഷകമായ സമ്മാനങ്ങൾ പ്രതീക്ഷിക്കാം...
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications