കെ.എസ്.എഫ്.ഇ ഓരോ സാധാരണക്കാർക്കും ഒട്ടനവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. വെറുമൊരു ചിട്ടിസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകാനും കെ.എസ്.എഫ്.ഇ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ചുരുങ്ങിയ കാലത്തേക്കുള്ള പ്രത്യേക ചിട്ടി സ്കീമുകളും കെ.എസ്.എഫ്.ഇ ആരംഭിക്കാറുണ്ട്. ഇന്ന് ഏപ്രിൽ 1, പുതിയ സാമ്പത്തിക വർഷത്തിലേക്ക് എത്തിയിരിക്കുന്നു. ഇന്നു മുതൽ 2026 ഫെബ്രുവരി വരെ പുതിയ സ്കീമുമായി കെ.എസ്.എഫ്.ഇ എത്തിയിരിക്കുന്നു.
കെ എസ് എഫ് ഇ ഹാർമണി ചിട്ടീസ് 2025 എന്നാണ് പുതിയ കെ.എസ്.എഫ്.ഇയുടെ സ്കീം. നാല് സീരീസ് ആയിട്ടാണ് ഈ സ്കീം അവതരിപ്പിക്കുന്നത്. അതായത് ഓരോ ക്വാർട്ടറിലും ഓരോ സീരീസ്. അതിനാൽ ഓരോ ബ്രാഞ്ചിലും വ്യത്യസ്ത സമ്മാന പദ്ധതികൾ ഉണ്ടായിരിക്കും. പക്ഷേ ഈ പദ്ധതിയുടെ ബമ്പർ പ്രൈസ് സിംഗപ്പൂരിലേക്കുള്ള ഒരു യാത്രയാണ്. അല്ലെങ്കിൽ രണ്ടു ലക്ഷം രൂപ.
എന്താണ് കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടീസ്....?
ഇതൊരു ഹ്രസ്വകാല പദ്ധതിയാണ്. സാധാരണയായി കെ.എസ്.എഫ്.ഇ ഇത്തരം സ്കീമുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഈ ചിട്ടി സ്കീമിലൂടെ തവണകൾ കൃത്യമായി അടക്കുന്നവരിൽ നിന്നും നറുക്കെടുത്ത് 100 ഭാഗ്യശാലികൾക്കാണ് സിംഗപ്പൂരിലേക്ക് പറക്കാനുള്ള ഒരു അവസരം നൽകുന്നത്. ഈ ബമ്പർ ഓഫർ കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടീസിനെ ജനപ്രിയമാക്കും.
ഓരോ ബ്രാഞ്ചുകളിലും വ്യത്യസ്ത സമ്മാനങ്ങൾ....
കെ.എസ്.എഫ്.ഇയിൽ ഓരോ ബ്രാഞ്ചിലും തുടങ്ങുന്ന പുതിയ ചിട്ടികളിലും ഭാഗ്യശാലികളെ കണ്ടെത്തും. ഇവിടെ ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ കാലാവധിയിൽ വരുന്ന ചിട്ടികളിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങൾ അറിയാം. ഈ ചിട്ടികളിൽ അഞ്ചു പേരിൽ നിന്നും ഒരാൾക്ക് നറുക്കെടുപ്പിലൂടെ 1500 രൂപ വില വരുന്ന ഒരു ഫ്യുവൽ കാർഡ് സമ്മാനമായി ലഭിക്കും. അതായത് 40 മാസത്തെ ചിട്ടിയാണെങ്കിൽ എട്ടു പേർക്ക് ആ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പിലൂടെ വിജയിക്കാൻ സാധിക്കുന്നു. ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ ഇന്ധന പർച്ചേസ് നടത്താം.

ചിട്ടിയിൽ നിന്നും ലോൺ കിട്ടും....
ഈ പുതിയ ചിട്ടിയിൽ ചേർന്നിട്ട് നാലോ അഞ്ചോ മാസം കഴിഞ്ഞിട്ടും ചിട്ടി വിളിച്ചെടുക്കാൻ സാധിക്കാതെ വരാറുണ്ടോ? അത്തരം സാഹചര്യങ്ങളിൽ അപ്രതീക്ഷിത സാമ്പത്തിക ആവശ്യം വന്നാൽ ഈ ചിട്ടിയിൽ നിന്നും ലോൺ സൗകര്യം ഉറപ്പാക്കാം. കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടീസിന്റെ ജോയിൻ ചെയ്യുന്ന ചിട്ടികളുടെ തവണ സംഖ്യയുടെ 10 ശതമാനം അടച്ചാൽ സലയുടെ 50 ശതമാനം വരെ നിങ്ങൾക്ക് ലോൺ ആയി ലഭിക്കും.
അതായത് 40 മാസത്തെ കാലാവധിയുള്ള 25,000 രൂപയുടെ ചിട്ടിയിൽ ചേർന്നാൽ, നാല് അടവിനു ശേഷം അഞ്ച് ലക്ഷം രൂപ വരെ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്. വായ്പ എടുക്കുമ്പോൾ അതിനു നിശ്ചിത പലിശ ഈടാക്കും. ചിട്ടി വിളിച്ചെടുക്കുന്നതു വരെ ഈ പലിശ അടക്കേണ്ടി വരും. ചിട്ടി വിളിച്ചാൽ അതിൽ നിന്ന് ലോൺ എടുത്ത തുക കുറച്ചിട്ട് ബാക്കി തുക നിങ്ങൾക്ക് ലഭിക്കും. അതിനു ശേഷം ചിട്ടിത്തുക മാത്രം അടച്ചാൽ മതി. അതിനെ ന്യൂ ചിട്ടി ലോൺ എന്നാണ് പറയുക.
കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടീസ് 2025 എന്ന പുതിയ സ്കീം ഏറെ പ്രത്യേകതകളുമായിട്ടാണ് ആരംഭിക്കുന്നത്. ചിട്ടിയുടെ ബമ്പർ സമ്മാനമായി സിംഗപ്പൂർ യാത്ര ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ്. മാത്രമല്ല ഓരോ സീരീസിലും കിടിലൻ സമ്മാനങ്ങളായിരിക്കും വരാനിരിക്കുന്നത്. ഇന്നു മുതൽ കെ.എസ്.എഫ്.ഇയുടെ ഏതു ബ്രാഞ്ചിൽ നിങ്ങൾ ചേർന്നാലും കെ എസ് എഫ് ഇ ഹാർമണി ചിട്ടീസ് 2025 സ്കീമിലേക്കാണ് ജോയിൻ ആവുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
