കുറഞ്ഞ പലിശയിൽ കെ.എസ്.എഫ്.ഇയിൽ ഹോം ലോൺ കിട്ടും; 1 കോടി വരെ വായ്പ നൽകുന്നു

ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നത് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ആ ലക്ഷ്യത്തിനു വേണ്ടിയാണ് ഏതൊരു വ്യക്തിയും പരിശ്രമിക്കുന്നത്. പലരും അതിനായി വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് വീട് പണിയുന്നു. ബാങ്ക് പോലെ കെ.എസ്.എഫ്.ഇയും ഹോം ലോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകൾ നൽകുന്നതിനേക്കാൾ മികച്ച നേട്ടം കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നുണ്ട്.

വീട് നിർമിക്കുന്നത് മാത്രമല്ല വീട് വാങ്ങാനും, പുതുക്കി പണിയാനും, വീട് വെക്കുവാനായി വസ്തു വാങ്ങാൻ, നിർമ്മാണത്തിലിരിക്കുന്ന വീട് പൂർത്തീകരിക്കാൻ തുടങ്ങിയ എല്ലാത്തിനും കെ.എസ്.എഫ്.ഇ ഹോം ലോൺ നൽകുന്നുണ്ട്. കെ.എസ്.എഫ്.ഇയിലൂടെ പരമാവധി 1 കോടി രൂപ വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും. കെ.എസ്.എഫ്.ഇയുടെ ഹോം ലോൺ എങ്ങനെ ലഭിക്കും? ഇതിന് അപേക്ഷിക്കുന്നതിന് എന്തെല്ലാം യോ​ഗ്യത നിങ്ങൾക്ക് വേണം?

യോ​ഗ്യത?

  • സ്ഥിര വരുമാനമുള്ളവർക്ക് അപേക്ഷിക്കാം
  • സ്വയം തൊഴിൽ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്നവർ (വരുമാനം ഉണ്ടായിരിക്കണം)
  • ഡോക്ടർ, എഞ്ചിനീയർ, വക്കീൽ, സി.എ തുടങ്ങിയ പ്രൊഫഷണൽസിന് അപേക്ഷിക്കാം
  • എൻ.ആർ.ഐ വ്യക്തികൾക്ക് അപേക്ഷിക്കാം.
  • കൃഷി, വാടക തുക എന്നിവയിൽ നിന്ന് വരുമാനം നേടുന്നവർക്ക് അപേക്ഷിക്കാം. (കൃഷിയിൽ നിന്ന് വരുമാനം നേടുന്നവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം.)
കുറഞ്ഞ പലിശയിൽ കെ.എസ്.എഫ്.ഇയിൽ ഹോം ലോൺ കിട്ടും; 1 കോടി വരെ വായ്പ നൽകുന്നു

എത്ര രൂപ വരെ വായ്പ?

നിങ്ങൾ കെ.എസ്.എഫ്.ഇയുടെ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ പ്രതിമാസ കുടുംബ വരുമാനം, അപേക്ഷകന്റെ പ്രായം, അപേക്ഷകന്റെ സിബിൽ സ്കോർ, ഈട് നൽകുന്ന വസ്തുവിന്റെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുന്നത്. 12 മുതൽ 360 മാസം വരെയോ അല്ലെങ്കിൽ നിങ്ങൾക്ക് 70 വയസ്സാവുന്നതു വരെയോ ആയിരിക്കും ഹോം ലോണിന്റെ തിരിച്ചടവ് കാലാവധി വരുന്നത്. ഇതിൽ ആദ്യം ഏത് വരുന്നു എന്ന് പരിശോധിച്ചാണ് കാലാവധി നിശ്ചയിക്കുന്നത്.

10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള വായ്പകൾക്ക് 9.50% വാർഷിക പലിശയാണ് ഈടാക്കുന്നത്. ഈ പലിശകൾക്ക് മാറ്റം വന്നേക്കാം. എടുത്ത വായ്പയുടെ 0.50% അല്ലെങ്കിൽ 1200 രൂപയോ പരമാവധി 15000 രൂപയോ പ്രോസസിം​ഗ് ഫീസ് നൽകേണ്ടി വരും.

വായ്പ എങ്ങനെ കിട്ടും...

വസ്തു വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ 10 ലക്ഷം രൂപയോ വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ കുടുംബ വരുമാനത്തിന്റെ 50 ശതമാനത്തിന് തുല്യമായ ഇ.എം.ഇ യ്ക്ക് ആനുപാതികമായ തുക, അല്ലെങ്കിൽ വസ്തു വാങ്ങാനാവുന്ന തുകയുടെ 75% എന്നിവയിൽ ഏതാണ് കുറവ് എന്നതിൻ്റെ അടിസ്ഥാനത്തിലാണ് വായ്പ നിശ്ചയിക്കുന്നത്. വസ്തു വാങ്ങുമ്പോൾ 7 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.

വീട് പണിയുവാനോ വീട് വരുന്ന വസ്തു വാങ്ങുവാനോ ശ്രമിക്കുന്നവർക്ക് പരമാവധി 1 കോടി രൂപയോ, അപേക്ഷകന്റെ കുടുംബ വരുമാനത്തിന്റെ ഇ.എം.ഇ യ്ക്ക് ആനുപാതികമായ തുകയോ, അല്ലെങ്കിൽ മൊത്തം തുകയുടെ 75 ശതമാനമോ പരിശോധിച്ച് ഇതിൽ ഏതാണ് കുറവ്, ആ തുക വായ്പയായി ലഭിക്കും. ഇത്തരം വായ്പകൾക്ക് 30 വർഷം വരെ കാലാവധിയുണ്ട്.

ആവശ്യമായ രേഖകൾ

1) ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിം​ഗ് ലൈസൻസ് പാസ്പോർട്ട് എന്നീ രേഖകളിലൂടെ ഇ-കെവൈസി പൂർത്തിയാക്കാം.

2) വീട് പണിയുവാനോ വീട് വാങ്ങുവാനോ വേണ്ടിയുള്ളവർ ആധാരം, മുന്നാധാരം, കരം അടച്ച സർട്ടിഫിക്കേറ്റ്, കൈവശാവകാശ സർട്ടിഫിക്കേറ്റ്, 13 വർഷത്തെ ബാധ്യതാ സർട്ടിഫിക്കേറ്റ്, ലൊക്കേഷൻ സ്കെച്ച്, ഈട് വെക്കുന്ന വസ്തു മറ്റേതെങ്കിലും ബാങ്കിൽ വായ്പ വെച്ചിട്ടുണ്ടെങ്കിൽ അതിന്റെ എൻ.ഒ.സി എന്നീ രേഖകൾ ഹാജരാക്കണം. വസ്തു വാങ്ങുവാൻ വിൽപ്പന കരാറിന്റെ ഒറിജിനൽ ഹാജരാക്കണം. ഇനി വീട് പണിയുവാൻ അനുമതി പത്രങ്ങളായ ബിൽഡിം​ഗ് പെർമിറ്റ്, അപ്രൂവ്ഡ് പ്ലാൻ, എസ്റ്റിമേഷൻ പ്ലാൻ എന്നീ രേഖകൾ ആവശ്യമാണ്.

3) സ്ഥിര വരുമാനമുള്ളവർ സാലറി സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ ഫോം 16 , ഇൻകം ടാക്സ് റിട്ടേൺ, കുറഞ്ഞത് 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നീ രേഖകൾ നൽകുക.

4) സാലറിയുള്ള എൻ.ആർ.ഐ വ്യക്തികൾ എംബസി അറ്റസ്റ്റ് ചെയ്ത വർക്ക് പെർമിറ്റും സാലറി സർട്ടിഫിക്കേറ്റും, 6 മാസത്തെ എൻ.ആർ.ഐ ബാങ്ക് സ്റ്റേറ്റ്മെന്റ്, വാലിഡ് വിസ കോപ്പി, വാലിഡ് പാസ്പോർട്ട് കോപ്പി എന്നിവ സമർപ്പിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X