സാമ്പത്തികമായി മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി നിക്ഷേപ ഓപ്ഷനുകൾ നിലവിലുണ്ട്. ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടിയും പെട്ടെന്നുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കാനും പലിശ രഹിതമായി പണം ലഭിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് എന്ന കെ.എസ്.എഫ്.ഇ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഇവിടെ പ്രധാനമായും ചിട്ടികളാണ് ജനകീയം. എന്നാൽ ചിട്ടികൾക്കു പുറമേ സ്വർണ വായ്പ, പേഴ്സണൽ ലോൺ, എഫ്.ഡി, സേവിംഗ്സ് സ്കീം തുടങ്ങി അനവധി ഓപ്ഷനുകൾ വേറെയുമുണ്ട്.
ചിട്ടികളുടെ പേരിലാണ് കെ.എസ്.എഫ്.ഇ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചിട്ടികളിൽ നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ കാലാവധിക്കു മുന്നേ ചിട്ടിത്തുക ലേലത്തിലൂടെ നേടിയെടുക്കാം. കാലാവധിക്കു മുന്നേ ചിട്ടിത്തുക കിട്ടിയാലും ബാങ്ക് വായ്പകൾ പോലെ പലിശ അടക്കേണ്ട. മാത്രമല്ല, ഡിവിഡൻ്റിന്റെ നേട്ടം ഉറപ്പാക്കുന്നതിലൂടെ ആദ്യ മാസത്തിനു ശേഷം നിങ്ങളുടെ പ്രതിമാസ അടവ് തുകയും കുറവായിരിക്കും.
5 ലക്ഷം രൂപയുടെ ചിട്ടി
കെ.എസ്.എഫ്.ഇ എല്ലാ തരം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. നിങ്ങൾ 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നാൽ ഈ 5 ലക്ഷം മൊത്തം ലഭിക്കില്ല. ലേലത്തിലൂടെ വിളിച്ചെടുക്കുമ്പോൾ 30 ശതമാനം വരെ കിഴിവ് വരും, ഒപ്പം ഫോർമാൻ കമ്മീഷനും ജി.എസ്.ടിയും ഈടാക്കും. എന്നാൽ കാലാവധി പൂർത്തിയാവുമ്പോഴാണ് ചിട്ടിപ്പണം എടുക്കുന്നതെങ്കിൽ 5% ഫോർമാൻ കമ്മീഷനും ജി.എസ്.ടിയും മാത്രമേ ഈടാക്കുകയുള്ളൂ. അതായത് നിങ്ങൾക്ക് 4.70 ലക്ഷം രൂപയായിരിക്കും ലഭിക്കുന്നത്.
എന്നാൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യമാണെങ്കിൽ നിങ്ങൾക്ക് ചിട്ടിയിൽ ചേർന്ന ആദ്യ മാസങ്ങളിൽ തന്നെ 30% പലിശ നിരക്കിൽ ചിട്ടി വിളിച്ചെടുക്കാം. എന്നാൽ അത്രയും നേരത്തെ ചിട്ടി വിളിച്ചെടുത്താൽ നിങ്ങൾക്ക് 3.50 ലക്ഷം രൂപയാണ് കിട്ടുന്നത്. ഈ രണ്ട് രീതിയിലൂടെ ചിട്ടി വിളിക്കുമ്പോൾ ഇവിടെ 1.20 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. അത് ഒട്ടും ചെറിയ തുകയല്ല...

ദിവസവും 300 രൂപയുണ്ടെങ്കിൽ 5 ലക്ഷം കിട്ടുമോ?
5 ലക്ഷത്തിന്റെ ഈ ചിട്ടി 50 മാസത്തെ കാലാവധിയിലാണ് നിക്ഷേപിക്കുന്നത്. ആദ്യത്തെ മാസം ഇവിടെ 10,000 രൂപ അടക്കേണം. രണ്ടാമത്തെ മാസം മുതൽ 30 ശതമാനം ഡിവിഡന്റ് കണക്കാക്കിയാൽ മാസത്തിൽ 7,500 രൂപയാണ് തിരിച്ചടവ് വരുന്നത്. അതായത് ദിവസവും 250 രൂപ മാറ്റി വെച്ചാൽ എല്ലാ മാസവും 7,500 രൂപ കെ.എസ്.എഫ്.ഇയിൽ അടക്കാം.
പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ എല്ലാ മാസവും ഇതേ തുക വരില്ല. ആദ്യത്തെ 20 മാസമെങ്കിലും ഇങ്ങനെ നിക്ഷേപിക്കാൻ സാധിക്കും. അതിനാൽ നിങ്ങൾ ദിവസേന 300 രൂപ മാറ്റി വെച്ചാൽ 10,000 രൂപയെന്ന പ്രതിമാസ തവണയിലേക്ക് എത്താൻ പ്രയാസമുണ്ടാവില്ല.
ലോൺ സൗകര്യമുണ്ട്...
ചിട്ടിയിൽ നിക്ഷേപിക്കുന്ന കാലത്ത് നിങ്ങൾക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ നിക്ഷേപ തുകയിൽ നിന്നും ലോൺ സൗകര്യം കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ലേലം വിളിക്കാത്തവർക്ക് മാത്രമേ ഈ സൗകര്യം നൽകുന്നുള്ളൂ. ഇത്തരം വായ്പകൾക്ക് കുറഞ്ഞ പലിശയാണ് ഈടാക്കുന്നത്.
എങ്ങനെ പ്രതിമാസ തിരിച്ചടവ് നടത്താം?
കെ.എസ്.എഫ്.ഇയിൽ 50 മാസത്തേക്കുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിലാണോ ചേർന്നത്? മാസത്തവണകൾ അടക്കാൻ നിരവധി ഓപ്ഷനുകൾ ഇവിടുണ്ട്. കെ.എസ്.എഫ്.ഇയിൽ നിത്യപ്പിരിവ് സൗകര്യമുണ്ട്. മാത്രമല്ല കെ.എസ്.എഫ്.ഇ പവർ ആപ്പ്, സുഗമ അക്കൗണ്ട്, ചെക്ക്, കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ സ്വൈപ്പിംഗ് മെഷീൻ, കെ.എസ്.എഫ്.ഇ ഓൺലൈൻ എന്നീ മാർഗങ്ങളിലൂടെയും പണം തിരിച്ചടക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications